വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെന്നൈയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍; റസലിനെ പൂട്ടാന്‍ ധോണിക്കാകുമോ?

ചെന്നൈയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ | Oneindia Malayalam

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 23ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. ഇരു ടീമും അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ നാല് മത്സരങ്ങള്‍ വീതം ജയിക്കുകയും ഓരോ മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തു. ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന കൊല്‍ക്കത്തയെ തട്ടകത്തില്‍ തളക്കാന്‍ ധോണി കരുതിവെച്ചിരിക്കുന്ന തന്ത്രമെന്തെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ ക്രിസ് ലിന്നും ആന്‍ഡ്രേ റസലും ചെന്നൈയ്ക്ക് തലവേദന ഉര്‍യത്തുമെന്നുറപ്പ്.

ഐപിഎല്‍: ഹൈദരാബാദിന് പഞ്ചാബിന്റെ പഞ്ച്... മൊഹാലിയില്‍ ആതിഥേയര്‍ക്കു മിന്നും ജയംഐപിഎല്‍: ഹൈദരാബാദിന് പഞ്ചാബിന്റെ പഞ്ച്... മൊഹാലിയില്‍ ആതിഥേയര്‍ക്കു മിന്നും ജയം

ഓപ്പണറായെത്തി ആദ്യ പവര്‍പ്ലേയില്‍ തല്ലിത്തകര്‍ക്കുന്ന സുനില്‍ നരെയ്‌നും അപകടകാരിയാണ്. ബൗളിങ് മാരുടെ പേടി സ്വപ്‌നമായിരിക്കുന്ന റസലിനെ തളക്കാന്‍ സ്പിന്‍ബൗളര്‍മാരെ ഉപയോഗിച്ചാവും ധോണി തന്ത്രം മെനയുക. പരിചയസമ്പന്നരായ ഇമ്രാന്‍ താഹിറും ഹര്‍ഭജന്‍ സിങും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. അതിനാല്‍ത്തന്നെ കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയെ പൂട്ടിക്കെട്ടാമെന്ന ആത്മവിശ്വാസത്തിലാവും ചെന്നൈയുടെ വരവ്. അവസാന മത്സരത്തില്‍ പഞ്ചാബിനെതിരേ തോല്‍ക്കേണ്ടിയിരുന്ന കളി ബൗളര്‍മാരുടെ മികവിലാണ് ചെന്നൈ വിജയിച്ചത്. മറുവശത്ത് രാജസ്ഥാനെ അവരുടെ തട്ടകത്തില്‍ എട്ട് വിക്കറ്റിന് നാണം കെടുത്തിയാണ് ദിനേഷ് കാര്‍ത്തികും സംഘവുമെത്തുന്നത്.


കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല

കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല

ഇതുവരെയുള്ള മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കൊല്‍ക്കത്തയ്ക്ക് പക്ഷെ ചെന്നൈയ്‌ക്കെതിരേ വിജയം നേടുക അത്ര എളുപ്പമാവില്ല. ബാറ്റിങ് നിരയും ബൗളിങ് നിരയും ഫോമിലാണെങ്കിലും എം.എസ് ധോണി എന്ന മാന്ത്രിക നായകന്റെ തന്ത്രങ്ങളെ മറികടക്കുക കടുപ്പമാണ്. എതിരാളികളുടെ മനസ്സറിഞ്ഞ് ഒരു മുഷം മുമ്പെ എറിയുന്ന ധോണി സ്‌റ്റൈലിനെ മറികടക്കാന്‍ കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയ്ക്ക് സാധിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന് ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മറ്റുള്ളവരെല്ലാം ഫോമിലാണ്. ഓപ്പണിങ്ങില്‍ ലിന്നും നരെയ്‌നും തല്ലിത്തകര്‍ക്കുന്നതോടെ ആദ്യ പവര്‍പ്ലേയില്‍ 50 റണ്‍സിന് മുകളില്‍ ടീം സ്‌കോര്‍ ചെയ്യുന്നുണ്ട്. മൂന്നാമന്‍ ഉത്തപ്പയും ഫോമിലാണ്. യുവതാരം നിധീഷ് റാണ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മികവുകാട്ടുന്നു. മദ്ധ്യനിരയില്‍ റസല്‍ കൊടുങ്കാറ്റാവുമ്പോള്‍ ശുബ്മാന്‍ ഗില്ലും തരക്കേടില്ലാതെ കളിക്കുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 103 ശരാശരിയില്‍ 207 റണ്‍സ് നേടിയ റസല്‍ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ റണ്‍ല്‍ ഇറങ്ങുന്നതിന് മുമ്പ് ടീം വിജയം കണ്ടു. ചെന്നൈയ്‌ക്കെതിരേ ടോസ് ലഭിച്ചാല്‍ കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുക്കാനാണ് സാദ്ധ്യത.

ചെന്നൈയ്ക്കും സ്പിന്‍ പേടി

ചെന്നൈയ്ക്കും സ്പിന്‍ പേടി

സ്പിന്‍ബൗളര്‍മാരെ വെച്ച് എതിരാളികളെ വിറപ്പിക്കുന്ന ചെന്നൈയ്ക്ക് ഇന്ന് കൊല്‍ക്കത്തയുടെ സ്പിന്നര്‍മാരും തലവേദന ഉയര്‍ത്തും. അനുഭവസമ്പത്തേറെയുള്ള പീയൂഷ് ചൗളയുടെ ഗൂഗ്ലിക്കൊപ്പം ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്ന സുനില്‍ നരെയ്‌നും കെ.കെ.ആറിനൊപ്പമുണ്ട്. പ്രസിദ്ധ് കൃഷ്ണയുടെ പേസ് ബൗളിങും മികച്ചതാണ്. അവസാന മത്സരത്തിലെ ടീമിനെ കൊല്‍ക്കത്ത നിലനിര്‍ത്താനാണ് സാധ്യത.

എല്ലാം തലയുടെ കൈയില്‍

എല്ലാം തലയുടെ കൈയില്‍

ചെന്നൈയുടെ എല്ലാം ധോണിയാണ്. പഞ്ചാബിനെതിരായ മത്സരത്തില്‍ തോല്‍വി മുഖത്ത് നിന്നാണ് ധോണി ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ക്യാപ്റ്റന്‍സിയില്‍ വിസ്മയിപ്പിക്കുന്ന ധോണിക്ക് തലവേദനായാവുന്നത് ബാറ്റിങ് നിരയുടെ പ്രകടനമാണ്. ശരാശരി നിലവാരത്തിന് മുകളിലേക്ക് ഉയരാന്‍ ആര്‍ക്കും സാധിക്കുന്നില്ല. അഞ്ച് മത്സരത്തില്‍ നിന്ന് 156 റണ്‍സ് നേടിയ ധോണിയാണ് ചെന്നൈ നിരയിലെ റണ്‍വേട്ടക്കാരില്‍ മുന്നില്‍. സുരേഷ് റെയ്‌ന 118 റണ്‍സും കേദാര്‍ ജാദവ് 106 റണ്‍സും നേടിയിട്ടുണ്ട്. ഓപ്പണര്‍ റോളില്‍ നിന്ന് റായിഡുവിനെ മാറ്റി പകരം ഫഫ് ഡുപ്ലെസിസിനെയും ഷെയ്ന്‍വാട്‌സണെയും പരീക്ഷിച്ചത് വിജയിച്ചിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ ടീമില്‍ മാറ്റമില്ലാതെയാവും ചെന്നൈ ഇറങ്ങുക. മദ്ധ്യനിരയില്‍ ഡ്വെയ്ന്‍ ബ്രാവോയുടെ അഭാവം നിഴലിച്ച് നില്‍ക്കുന്നു. ബൗളിങ് നിര കരുത്ത് കാട്ടുന്നുണ്ടെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ചെന്നൈ വിജയര്‍ക്കും.

കണക്കില്‍ ചെന്നൈ മുന്നില്‍

കണക്കില്‍ ചെന്നൈ മുന്നില്‍

ഇതുവരെ 18 തവണ ഏറ്റുമുട്ടിയപ്പോള്‍ 11 തവണയും ജയം ചെന്നൈയ്ക്കായിരുന്നു. ഏഴ് തവണ കൊല്‍ക്കത്തയും ജയിച്ചു. ചെന്നൈയില്‍ എട്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണയും ചെന്നൈ വിജയിച്ചു. രണ്ട് തവണ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ജയിക്കാനായത്.

Story first published: Tuesday, April 9, 2019, 9:10 [IST]
Other articles published on Apr 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X