വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിന്‍ വീണ്ടും ഓപ്പണറാവുന്നു!! ലോകകപ്പില്‍ വീണ്ടുമൊരു അരങ്ങേറ്റം... ആരാധകര്‍ ആവേശത്തില്‍

ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും

By Manu
സച്ചിന്‍ വീണ്ടും ഓപ്പണറാവുന്നു, ആരാധകര്‍ ആവേശത്തില്‍

ഓവല്‍: ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ ഈ ലോകകപ്പില്‍ പുതിയൊരു റോളില്‍ കാണാം. ഇന്നു വൈകീട്ട് നടക്കാനിരിക്കുന്ന ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പുതിയ കരിയറിനു തുടക്കമാവും.

ലോകകപ്പ്: എന്തിന് സൂപ്പര്‍മാന്‍? അല്ലാതെ തന്നെ ജയിക്കാനറിയാം... ദക്ഷിണാഫ്രിക്ക ഒരുങ്ങിത്തന്നെ ലോകകപ്പ്: എന്തിന് സൂപ്പര്‍മാന്‍? അല്ലാതെ തന്നെ ജയിക്കാനറിയാം... ദക്ഷിണാഫ്രിക്ക ഒരുങ്ങിത്തന്നെ

ലണ്ടനിലെ ഓവലില്‍ ഇന്ത്യന്‍ സമയം മൂന്നു മണിക്കാണ് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക പോരാട്ടത്തിനു തുടക്കമാവുന്നത്. ഇത്തവണത്തെ കിരീട ഫേവറിറ്റുകളും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ട് ജയത്തോടെ തന്നെ ലോകകപ്പിന് തുടക്കം കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.

കമന്റേറ്ററായി സച്ചിനും

കമന്റേറ്ററായി സച്ചിനും

കമന്റേറ്ററായാണ് സച്ചിന്‍ ഈ ലോകകപ്പില്‍ അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്നത്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മല്‍സരത്തിന്റെ കമന്ററി പറയാന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററും കമന്ററി ബോക്‌സിലുണ്ടാവും.
മല്‍സരത്തിനു മുന്നോടിയായി ഉച്ചയ്ക്കു 1.30ന് തുടങ്ങുന്ന ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രീ ഷോയില്‍ സച്ചിനുണ്ടാവും. സച്ചിന്‍ വീണ്ടും ഓപ്പണറാവുന്നു (സച്ചിന്‍ ഓപ്പണ്‍സ് എഗെയ്ന്‍) എന്നാണ് പരിപാടിയുടെ പേര്.
സച്ചിനൊപ്പം കമന്ററി രംഗത്തെ പ്രമുഖറും പരിപാടിയില്‍ അണിനിരക്കുന്നുണ്ട്. ഇവരില്‍ ചിലരാവട്ടെ സച്ചിന്റെ കാലഘട്ടത്തില്‍ കളിച്ചവരുമാണ്.

ആറു ലോകകപ്പുകള്‍ കളിച്ചു

ആറു ലോകകപ്പുകള്‍ കളിച്ചു

ഇന്ത്യക്കു വേണ്ടി ആറു ലോകകപ്പുകളില്‍ കളിച്ചിട്ടുള്ള താരമാണ് സച്ചിന്‍. 2,278 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 2003ലെ ലോകകപ്പിലാണ് 11 മല്‍സരങ്ങളില്‍ നിന്നും 673 റണ്‍സ് വാരിക്കൂട്ടി അദ്ദേഹം ചരിത്രം കുറിച്ചത്.
24 വര്‍ഷം നീണ്ട അവിസ്മരണീയമായ കരിയറില്‍ സച്ചിന് മുന്നില്‍ വഴിമാറാത്ത റെക്കോര്‍ഡുകള്‍ വളരെ കുറച്ചു മാത്രമാണ്. 2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് 34,357 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

അരങ്ങേറ്റം 16ാം വയസ്സില്‍

അരങ്ങേറ്റം 16ാം വയസ്സില്‍

16ാം വയസ്സിലാണ് സച്ചിന്‍ ഇന്ത്യന്‍ കുപ്പായം ആദ്യമായി അണിയുന്നത്. 1989ലായിരുന്നു ഇത്. നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന ലോക റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. ടെസ്റ്റില്‍ 15,921ഉം ഏകദിനത്തില്‍ 18,426 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 30,000 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടുള്ള ഏക ക്രിക്കറ്ററും സച്ചിന്‍ തന്നെയാണ്. ടെസ്റ്റിലും (51) ഏകദിനത്തിലും (49) കൂടുതല്‍ സെഞ്ച്വളികള്‍ നേടിയ താരവും അദ്ദേഹം തന്നെയാണ്.

Story first published: Thursday, May 30, 2019, 12:02 [IST]
Other articles published on May 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X