വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്പതിന്റെ നിറവില്‍ ഐഎം വിജയന്‍; വിജയനെക്കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

അമ്പതിന്റെ നിറവില്‍ നമ്മുടെ സ്വന്തം IM വിജയന്‍ | #IMVijayan | Oneindia Malayalam

കോഴിക്കോട്: ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ഐഎം വിജയന് 50-ാം പിറന്നാള്‍. ഗോളടിച്ചും ഗോളടിപ്പിച്ചും രണ്ട് പതിറ്റാണ്ടോളംകാലം ഇന്ത്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞുനിന്ന വിജയന്‍ അതുല്യനായ കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്. 1992 മുതല്‍ 2003 വരെയായി ഇന്ത്യയ്ക്കുവേണ്ടി 79 മത്സരങ്ങളില്‍ കളിച്ചു. ഏറെക്കാലം ടീമിന്റെ ക്യാപ്റ്റനുമായി.

<br>ലോകകപ്പ് അവഗണന... പന്തിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമോ? ദാദയ്ക്കു പറയാനുള്ളത്
ലോകകപ്പ് അവഗണന... പന്തിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമോ? ദാദയ്ക്കു പറയാനുള്ളത്

ആഭ്യന്തര ഫുട്‌ബോളിലും സെവന്‍സ് ഫുട്‌ബോളിലുമെല്ലാം വിജയന്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. വിജയന്‍ നേടാത്ത കിരീടങ്ങളൊന്നുമില്ല. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെ.സി.ടി. മില്‍സ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, എഫ്.സി. കൊച്ചിന്‍ തുടങ്ങിയ ടീമുകള്‍ക്കുവേണ്ടി കളിച്ചു. 338 ആഭ്യന്തര മത്സരങ്ങളില്‍ നിന്നും 250 ഗോളുകള്‍ നേടിയ വിജയന്‍ 40 അന്താരാഷ്ട്ര ഗോളുകളും നേടിയിട്ടുണ്ട്.


ദാരിദ്രത്തില്‍നിന്നും ഫുട്‌ബോള്‍ താരത്തിലേക്ക്

ദാരിദ്രത്തില്‍നിന്നും ഫുട്‌ബോള്‍ താരത്തിലേക്ക്

പ്രതികൂല സാഹചര്യങ്ങളില്‍നിന്നും വളര്‍ന്ന് ഇന്ത്യമുഴുന്‍ അറിയപ്പെടുന്ന കളിക്കാരനാണ് വിജയന്‍. തന്റെ ബാല്യത്തെക്കുറിച്ച് ദാരിദ്ര്യത്തെക്കുറിച്ച് വിജയന്‍ ഒട്ടേറെ വേദികളില്‍ പറഞ്ഞിട്ടുണ്ട്. ആക്രിപെറുക്കിയാണ് വിജയന്റെ അമ്മ കുടുംബം പുലര്‍ത്തിയിരുന്നത്. ദാരിദ്ര്യംമൂലം പലപ്പോഴും പട്ടിണികിടന്നു. വിശപ്പുമൂലം സ്‌കൂളില്‍ പോകാന്‍കഴിയാത്ത കാലംപോലും വിജയനുണ്ടായിരുന്നു.

അംഗീകാരങ്ങളുടെ നിറവില്‍

അംഗീകാരങ്ങളുടെ നിറവില്‍

രാജ്യത്തെ മികച്ച താരമായി വിജയനെ പലതവണ തെരഞ്ഞെടുത്തിട്ടുണ്ട്. അര്‍ജുന പുരസ്‌കാരം ഉള്‍പ്പെടെ അംഗീകാരങ്ങല്‍ തേടിയെത്തി. നിലവില്‍ പോലീസ് ഉദ്യോഗസ്ഥനായ വിജയന്‍ കേന്ദ്ര കായികമന്ത്രാലയം നിയമിച്ച ദേശീയ നിരീക്ഷകസമിതിയില്‍ അംഗം കൂടിയാണ്. വിജയനെക്കുറിച്ചെഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായി മാറിയിട്ടുണ്ട്.

വിജയനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്

ഫുട്‌ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫിന്റെ ജീവിതവുമായി താരതമ്യം ചെയ്തുകൊണ്ട് തുടങ്ങുന്ന പോസ്റ്റില്‍ വിജയന്‍ ആദ്യകാലത്ത് കളിച്ച ഒരു സെവന്‍സ് ഫുട്‌ബോളും കുറിച്ചിട്ടുണ്ട്. വിജയന്റെ ജീവിതവും വളര്‍ച്ചയും വ്യക്തമായി വരച്ചിടുന്നതാണ് സൗമേഷ് പെരുവള്ളൂരിന്റെ പോസ്റ്റ്. അമ്പതാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും വിജയന്‍ ബാക്കിവെച്ച സമ്മോഹനമായ ഫുട്‌ബോള്‍ മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തിക്കുന്നവര്‍ക്ക് ഫേസ്ബുക്ക് കുറിപ്പ് ആവേശമാകും.

Story first published: Thursday, April 25, 2019, 14:57 [IST]
Other articles published on Apr 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X