വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ നബി മരിച്ചെന്ന് റിപ്പോര്‍ട്ട്, തെളിവായി ചിത്രവും? ഒടുവില്‍ താരം രംഗത്ത്

ട്വിറ്ററിലൂടെയാണ് താന്‍ ജീവനോടെയുണ്ടെന്ന് നബി അറിയിച്ചത്

nabi

കാബൂള്‍: വെള്ളിയാഴ്ച ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചത് അഫ്ഗാനിസ്താന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി മരിച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി വളരെ വേഗത്തിലാണ് ഈ വാര്‍ത്ത പ്രചരിച്ചത്. ഇതോടെ താരത്തിന്റെ ആരോഗ്യസ്ഥിയെക്കുറിച്ച് ആരാധകരുടെ ആശങ്ക വര്‍ധിക്കുകയും ചെയ്തു.

ടിവിയില്‍ ക്രിക്കറ്റ് കാണുന്നത് അശ്വിന്‍ നിര്‍ത്തി, കാരണമിതാണ്ടിവിയില്‍ ക്രിക്കറ്റ് കാണുന്നത് അശ്വിന്‍ നിര്‍ത്തി, കാരണമിതാണ്

ഒടുവില്‍ താന്‍ ജീവനോടെയുണ്ടെന്ന് നബി തന്നെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചതോടെയാണ് ആരാധകര്‍ക്കു ശ്വാസം നേരെ വീണത്. അഫ്ഗാന്റെ മിന്നും താരമായ നബി നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായാണ് കണക്കാക്കപ്പെടുന്നത്.

റിപ്പോര്‍ട്ട് ഇങ്ങനെ

റിപ്പോര്‍ട്ട് ഇങ്ങനെ

ഹൃദയാഘാതത്തെ തുടര്‍ന്നു നബി മരിച്ചെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനു തെളിവായി താരം കണ്ണടച്ചു കിടക്കുന്ന ഒരു ചിത്രവും റിപ്പോര്‍ട്ടിനൊപ്പമുണ്ടായിരുന്നു. ഇതോടെയാണ് വാര്‍ത്ത സത്യമാവാമെന്ന് ക്രിക്കറ്റ് പ്രേമികളെ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. ഇതേക്കുറിച്ച് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും പ്രതികരിക്കാതിരുന്നത് സംശയം ഇരട്ടിയാക്കുകയും ചെയ്തു. ഈ വ്യാജ വാര്‍ത്ത പുറത്തു വരുന്നതിന് മണിക്കൂറുകള്‍ മുമ്പ് കാബൂള്‍ സ്റ്റേഡിയത്തില്‍ അഫ്ഗാന്‍ ടീം പരിശീലനം നടത്തുന്ന ചിത്രം ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടിരുന്നു. ഇക്കൂട്ടത്തില്‍ നബിയുമുണ്ടായിരുന്നു.

നബി തന്നെ രംഗത്തു വന്നു

നബി തന്നെ രംഗത്തു വന്നു

തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ദേശീയ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്തു നിന്നു വിശദീകരണമൊന്നും പുറത്തു വരാതിരുന്നതോടെ നബി തന്നെ സ്വയം രംഗത്തു വരികയായിരുന്നു. ട്വിറ്റര്‍ പേജിലൂടെയാണ് ആരാധകരുടെ ആശങ്കകള്‍ക്കു താരം വിരാമമിട്ടത്. പ്രിയപ്പെട്ട സുഹൃത്തുക്കളെ, ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഞാന്‍ സുഗമായിരിക്കുന്നു. ചില മീഡിയകളില്‍ താന്‍ മരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും നബി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

അഫ്ഗാന്റെ തുറുപ്പുചീട്ട്

അഫ്ഗാന്റെ തുറുപ്പുചീട്ട്

അഫ്ഗാന്‍ ടീമിലെ തുറുപ്പുചീട്ടായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് നബി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീമിന്റെ അവിഭാജ്യഘടകമാണ് താരം. 121 ഏകദിനങ്ങളില്‍ നിന്നും 14 അര്‍ധസെഞ്ച്വറികളടക്കം 2699 റണ്‍സ് നബി നേടിയിട്ടുണ്ട്. 128 വിക്കറ്റുകളും താരം വീഴ്ത്തി. 72 ടി20കളില്‍ നിന്നും നാലു ഫിഫ്റ്റികളും 69 വിക്കറ്റുകളും നബിയുടെ അക്കൗണ്ടിലുണ്ട്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ടെസ്റ്റില്‍ നിന്നും അടുത്തിടെ അദ്ദേഹം വിരമിച്ചിരുന്നു. 34 കാരനായ താരം ഐപിഎല്ലിലൂടെയും ആരാധകര്‍ക്കു പ്രിയങ്കകരനാണ്.

Story first published: Saturday, October 5, 2019, 11:15 [IST]
Other articles published on Oct 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X