കേരളത്തിന് കന്നി രഞ്ജി ജയം സമ്മാനിച്ച മുന്‍ ക്യാപ്റ്റന്‍ ബാബു അച്ചാരത്ത് ഓര്‍മയായി

Written By:

കണ്ണൂര്‍: കേരളത്തിന്റെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബു അച്ചാരത്ത് അന്തരിച്ചു. രോഗബാധിതനയാരുന്ന അദ്ദേഹം 82ാം വയസ്സിലാണ് മരണത്തിനു കീഴടങ്ങിയത്. 1960 കളില്‍ കേരളം ആദ്യമായി നാട്ടില്‍ രഞ്ജി ട്രോഫിയില്‍ ജയ നേടിയപ്പോള്‍ ടീമിനെ നയിച്ചത് ബാബുവായിരുന്നു. മികച്ച ഓള്‍റൗണ്ടറായിരുന്ന അദ്ദേഹം പത്തു സീസണുകളില്‍ കേരളത്തിനു വേണ്ടി കളിച്ചിട്ടുണ്ട്. വലംകൈന്‍ ബാറ്റ്‌സ്മാനും വലംകൈയന്‍ മീഡിയം പേസര്‍ ബൗളറുമായിരുന്നു ബാബു.

1

1965-66ല്‍ ഹൈദരാബാദിനെതിരേയാണ് അദ്ദേഹം അവസാനമായി കേരളത്തിനു വേണ്ടി കളിച്ചത്. കേരളത്തിനു വേണ്ടി ബാബുവിന്റെ അരങ്ങേറ്റം 1956ലായിരുന്നു. ഹൈദരാബാദായിരുന്നു കളിയില്‍ കേരളത്തിന്റെ എതിരാളി. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം പരിശീലക്കുപ്പായത്തിലും അദ്ദേഹം തിളങ്ങി. കാലിക്കറ്റ് സര്‍വകലാശാല ടീമിനെ 22 വര്‍ഷമാണ് ബാബു പരിശീലിപ്പിച്ചത്. ഇതു കൂടാതെ കേരളത്തിന്റെ ടീം മാനേജര്‍, സീനിയര്‍, ജൂനിയര്‍ ടീം സെലക്ടര്‍ എന്നീ റോളുകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഐപിഎല്‍: തോറ്റവര്‍ വീണ്ടും അങ്കത്തട്ടില്‍... റോയലാവാന്‍ രാജസ്ഥാന്‍, ഗംഭീറിനും ചിലത് തെളിയിക്കണം

റോമയ്ക്ക് മുന്നില്‍ ബാഴ്‌സ കൊമ്പുകുത്തി, അവിശ്വസനീയ തോല്‍വി!! സിറ്റിയുടെ ചീട്ട് കീറി ലിവര്‍പൂള്‍

അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ സഹോദരിയായ എടപ്പകത്ത് റംലാബീവിയാണ് ഭാര്യ. റഷീദബാനു, മുഷ്താഖ് അലി എന്നിവര്‍ മക്കളാണ്.

Story first published: Wednesday, April 11, 2018, 11:48 [IST]
Other articles published on Apr 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍