വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍ഫിങിനിടെ ഹെയ്ഡന് ഗുരുതര പരിക്ക്!! ചിത്രങ്ങള്‍ പുറത്ത്... ക്രിക്കറ്റ് ലോകം ഞെട്ടലില്‍

മെല്‍ബണ്‍: ഇതിഹാസ താരവും ക്യാപ്റ്റനുമായ റിക്കി പോണ്ടിങിനു കീഴില്‍ ഓസ്‌ട്രേലിയ ക്രിക്കറ്റ് ലോകത്തെ രാജാക്കന്‍മാരാി വിലസുമ്പോള്‍ നിരവധി ലോകോത്തര താരങ്ങള്‍ ടീമിലുണ്ടായിരുന്നു. അന്നത്ത സുവര്‍ണ തലമുറയില്‍പ്പെട്ട താരങ്ങളിലൊരാളാണ് വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓപ്പണറുമായ മാത്യു ഹെയ്ഡന്‍. അസാധാരണ ശാരീരിക മികവുണ്ടായിരുന്ന അദ്ദേഹം തകര്‍പ്പന്‍ ബാറ്റിങിലൂടെ വളരെ പെട്ടെന്നാണ് തരംഗമായി മാറിയത്.
വിരമിച്ച ശേഷം കമന്റേറ്ററായി ഇപ്പോഴും ക്രിക്കറ്റുമായി അടുപ്പം സൂക്ഷിക്കുന്ന ഹെയ്ഡന് അടുത്തിടെ അപകടത്തില്‍ സാരമായി പരിക്കേറ്റു. താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം പുറത്തുവിട്ടത്.

<strong>ഇംഗ്ലീഷ് ത്രില്ലറില്‍ സിറ്റിയും ലിവര്‍പൂളും ബലാബലം... ബാഴ്‌സയെ പൂട്ടി വലന്‍സിയ</strong>ഇംഗ്ലീഷ് ത്രില്ലറില്‍ സിറ്റിയും ലിവര്‍പൂളും ബലാബലം... ബാഴ്‌സയെ പൂട്ടി വലന്‍സിയ

അപകടം സര്‍ഫിങിനിടെ

അപകടം സര്‍ഫിങിനിടെ

ഓസ്‌ട്രേലിയയില്‍ വച്ചു തന്നെയാണ് ഹെയ്ഡന്‍ അപകടത്തില്‍പ്പെടുന്നത്. മകന്‍ ജോഷ് ഹെയ്ഡനോടൊപ്പം കടലില്‍ സര്‍ഫിങ് നടത്തുന്നതിനിടെയാണ് ഹെയ്ഡനു പരിക്കുപറ്റിയത്. തലയ്ക്കു സാരമായി പരിക്കേറ്റ അദ്ദേഹം വിശ്രമത്തിലാണ്.
സോഷ്യല്‍ മീഡിയയിലൂടെ ഹെയ്ഡന്‍ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ചികില്‍സയില്‍ കഴിയുന്നതിനിടെ പകര്‍ത്തിയ ചിത്രമാണിത്.

പരിക്ക് ഗുരുതരമല്ല

പരിക്ക് ഗുരുതരമല്ല

ആരാധകര്‍ ആശങ്കപ്പെടുന്നതു പോലെ പരിക്ക് സാരമുള്ളതല്ലെന്ന് ഹെയ്്ഡന്‍ അറിയിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. എങ്കിലും കുറച്ചു ദിവസം വിശ്രമം വേണ്ടിവരും. അതിനു ശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാന്‍ സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എല്ലാ പരിശോധനളും നടത്തിക്കഴിഞ്ഞു. ഭയപ്പെടാനൊന്നുമില്ല. തനിക്കു പിന്തുണമായി വന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ഹെയ്ഡന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

കമന്റേറ്ററായി തിളങ്ങുന്നു

കമന്റേറ്ററായി തിളങ്ങുന്നു

അടുത്തിടെ സമാപിച്ച തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും കഴിഞ്ഞ സീസണിലെ ഐപിഎല്ലിലുമെല്ലാം കമന്റേറ്ററായി ഹെയ്ഡന്‍ സാന്നിധ്യമറിയിച്ചിരുന്നു. 10 വര്‍ഷത്തോളം ഓസീസ് ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന അദ്ദേഹം 2009ലാണ് അന്താ്ഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്.
തുടര്‍ച്ചയായി മൂന്നു തവണ ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരായ ഓസീസ് ടീമില്‍ അംഗമായിരുന്നു ഹെയ്ഡന്‍. 161 ഏകദിനങ്ങളിലും 103 ടെസ്റ്റുകളിലും ഓസീസിനായി കളിച്ചിട്ടുള്ള അദ്ദേഹം 50 ശരാശരിയില്‍ 15000ത്തിന് അടുത്ത് റണ്‍സും നേടിയിട്ടുണ്ട്.

Story first published: Monday, October 8, 2018, 10:40 [IST]
Other articles published on Oct 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X