വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ്: പ്രമുഖ ടീമുകളുടെ പുറത്താകല്‍, ആരാധകര്‍ക്കൊപ്പംതന്നെ വ്യാപാരികളും നിരാശയില്‍

By Desk

മലപ്പുറം: റഷ്യന്‍ ലോകകപ്പില്‍നിന്നും ആരാധകരുടെ ഇഷ്ട ടീമുകളെല്ലാം പുറത്തുപോയതോടെ ആരാധകരോടൊപ്പംതന്നെ നിരാശയിലായത് കേരളത്തിലെ ഒരുവിഭാഗം വ്യാപാരികളും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീന, ബ്രസീല്‍ ആരാധകരെ ലക്ഷ്യംവെച്ച് പുറത്തിറക്കിയ വിവിധ വിപണ വസ്തുക്കളാണു ടീമുകളുടെ പുറത്താകലിലൂടെ വിപണിയില്‍കെട്ടിക്കിടക്കുന്നത്.

പ്രമുഖ ടീമുകളുടെ ജെഴ്‌സികള്‍, കളിക്കാരുടെ പേരും ഫോട്ടോകളുമടങ്ങിയ സ്റ്റിക്കറുകള്‍, കൈവളകള്‍, തൊപ്പികള്‍, കൊടികള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് നിലവില്‍ വിപണിയില്‍ കെട്ടിക്കിടക്കുന്നത്. ലോകകപ്പ് വിപണി ലക്ഷം വെച്ചു പുറത്തിറക്കിയ ഇത്തരം വിപണ സാധനങ്ങള്‍ പകുതിപോലും വിറ്റുപോയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ലോകകപ്പിന്റെ കാലത്തു മാത്രം വില്‍പന സാധ്യതയുള്ള ഇവ ഇനി എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് വ്യാപാരിലകള്‍. ഇതില്‍ മിക്ക സാധനങ്ങളും കമ്പനി ഉല്‍പ്പനങ്ങളല്ലാത്തതിനാല്‍ മടക്കിനല്‍ക്കാന്‍ പോലും സാധിക്കില്ല. ഇത്തരം സാധനങ്ങള്‍ ചിലയിടത്ത് വിലകുറച്ചു വില്‍പന നടത്തിയിട്ടും ആരൂംവാങ്ങാനെത്തുന്നില്ലെന്നും വ്യാപരികള്‍ പറയുന്നു.

football

ലോകകപ്പിന്റെ പ്രതിഫലനം മാസങ്ങള്‍ക്ക് മുമ്പുതന്നെ വാണിജ്യ സ്ഥാപനങ്ങളിലും കണ്ടുതുടങ്ങിയിരുന്നു. കാല്‍പ്പന്തുകളിയിലേക്ക് ലോകം ഉറ്റുനോക്കുമ്പോള്‍ ഇഷ്ടീമുകളുടെ ജേഴ്‌സികള്‍ സ്വന്തമാക്കാനുള്ള തിരക്കിലാകും ഫുട്‌ബോള്‍ പ്രേമികള്‍. ഇത് തിരിച്ചറിഞ്ഞാണ് അവരെ ആകര്‍ഷിക്കുംവിധത്തില്‍ മുഴുവന്‍ ടീമുകളുടെയും ജേഴ്‌സികളും തൊപ്പികളും ഇഷ്ടകളിക്കാരുടെ പേരുകള്‍ എഴുതിയ ബൂട്ടുകളുമെല്ലാം ഒരുക്കി കച്ചവടസ്ഥാപനങ്ങള്‍ സീസണ്‍ ആഘോഷമാക്കാനെത്തിയത്.

ചെറുകിട കച്ചവടസ്ഥാപനങ്ങളിലും മാളുകളിലും തെരുവോര കച്ചവടക്കാരും സ്‌പോര്‍ട്‌സ് ഷോറൂമുകളിലുമെല്ലാം ലോകകപ്പ് ഫുട്‌ബോള്‍ മേളയുടെ അലയടിയുണ്ടായിരുന്നു. ആരാധകര്‍ക്കുവേണ്ടതെല്ലാം ഇവിടെ ലഭ്യമാക്കാന്‍ ഓരോരുത്തരും മത്സരിച്ചു. അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി, പോര്‍ച്ചുഗല്‍ എന്നീ ടീമുകളുടെ ജേഴ്‌സികള്‍ക്കാണ് ഇതിനോടകം കൂടുതല്‍വിറ്റുപോയത്. ഇതിനുപുറമെ അതോടൊപ്പം രാജ്യങ്ങളുടെ പേരെഴുതിയ തൊപ്പികളും ദേശീയപതാകകളും ഇഷ്ടതാരങ്ങളുടെ ചിത്രം പതിച്ച വസ്ത്രങ്ങളും വിപണിയിലുണ്ടാങ്കിലും കാര്യമായ വില്‍പനയുണ്ടായില്ല.

മെസിയും നെയ്മറും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമെല്ലാം നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും പഴയകാലപ്രതിഭകളും ഇത്തരം വസ്ത്രങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതിഹാസ താരങ്ങളായ പെലെയെയും മറഡോണയെയും മറന്നൊരു ഫുട്‌ബോള്‍മേളയില്ലെന്ന് വസ്ത്രങ്ങളില്‍ നിറയുന്ന താരങ്ങളുടെ ചിത്രങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.

ഇഷ്ട ടീമുകളുടെ പുറത്താകലുകളും ഇത്തരത്തില്‍ വിപണിയെ ബാധിച്ചതോടൊപ്പംതന്നെ ഓരോ ടീമിന്റേയും പുറത്താകലുകള്‍ മറ്റു ടീമുകളുടെ ഫാന്‍സുകള്‍ക്ക് ആഘോഷമാണ്. ബ്രസീല്‍ കഴിഞ്ഞ ദിവസം പുറത്തായതോടെ പായസം വിതരണം ചെയ്താണു അര്‍ജന്റീനയുടെ ആരാധകര്‍ മലപ്പുറത്ത് ആഘോഷിച്ചത്.

അര്‍ജന്റീന നേരത്തെ പുറത്തുപോയപ്പോള്‍ പടക്കം പൊട്ടിച്ചും ട്രോളിയും ആഘോഷിച്ച ബ്രസീല്‍ ഫാന്‍സുകാര്‍ക്കുള്ള മറുപടിയാണ് കോഡൂര്‍ താണിക്കലിലെ അര്‍ജന്റീന ഫാന്‍സുകാര്‍ അങ്ങാടിയില്‍ പായസം വിതരണം ചെയ്ത് ആഘോഷിച്ചത്.

Story first published: Monday, July 9, 2018, 11:21 [IST]
Other articles published on Jul 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X