'അച്ഛനെ തിരികെ വിളിക്കൂ, എനിക്ക് കെട്ടിപ്പിടിക്കണം'; കളിക്കിടെ ധോണിയെ വിളിച്ച് മകള്‍ സിവ

Posted By: rajesh mc
IPL 2018: സിവയ്ക്ക് പപ്പയെ കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കാന്‍ തോന്നിയപ്പോള്‍

മൊഹാലി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ആയ എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് അവസാനിച്ചുകഴിഞ്ഞെന്നായിരുന്നു കഴിഞ്ഞദിവസം വരെ വിമര്‍ശകര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഞായറാഴ്ച കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ധോണിയുടെ പ്രതാപകാലം തിരിച്ചുവന്നു.

കടുത്ത നടുവേദനയെ അവഗണിച്ച് ധോണി തന്റെ ടി20 കരിയറിലെ എക്കാലത്തെയും മികച്ച സ്‌കോര്‍ ആയ 79 റണ്‍സ് വെറു 44 പന്തിലാണ് അടിച്ചുകൂട്ടിയത്. വിക്കറ്റ് കീപ്പിങ് ബാറ്റ്‌സ്മാന്‍ എന്ന രീതിയില്‍ യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ ധോണിയെ എങ്ങിനെ 2019ലെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തും എന്നത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

zivadhoni

എന്തായാലും ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചാല്‍ ധോണിയെക്കുറിച്ച് സെലക്ടര്‍മാര്‍ക്ക് ആശങ്കയുണ്ടാകില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ധോണി പൊരുതിയെങ്കിലും 198 എന്ന സ്‌കോര്‍ എത്തിപ്പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവസാന പന്തില്‍ ധോണി സിക്‌സറടിച്ചെങ്കിലും നാലു റണ്‍സിന് ടീം തോറ്റു.

ധോണിയുടെ ആവേശകരമായ ഇന്നിങ്‌സ് ആസ്വദിക്കാന്‍ സ്‌റ്റേഡിയത്തില്‍ മകള്‍ സിവയും ഭാര്യ സാക്ഷിയുമുണ്ടായിരുന്നു. അച്ഛന്റെ ഓരോ ബൗണ്ടറിക്കും സിവ ആഹ്ലാദാരവം മുഴക്കി. കളിക്കിടെ അച്ഛനെ തിരികെ വിളിക്കണമെന്നും ഒരുവേള സിവ ആവശ്യപ്പെട്ടു. അച്ഛനെ കെട്ടിപ്പിടിക്കാനായിരുന്നു മകളുടെ ആഗ്രഹം. നേരത്തെ കൊല്‍ത്തക്കയ്‌ക്കെതിരായ മത്സരത്തിനിടെ ബോളിവുഡ് ബാദുഷാ ഷാരൂഖ് ഖാന്‍ സിവയ്‌ക്കൊപ്പം കളിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

Story first published: Tuesday, April 17, 2018, 8:57 [IST]
Other articles published on Apr 17, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍