കോവിഡ് 19: പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 30വരെ റദ്ദാക്കി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നീട്ടിവെക്കാന്‍ തീരുമാനമായി. നേരത്തെ ഏപ്രില്‍ മൂന്ന് വരെ നിര്‍ത്തിവെച്ചിരുന്ന മത്സരങ്ങള്‍ ഏപ്രില്‍ 30വരെയാണ് നീട്ടിയത്. താരങ്ങള്‍ക്കുള്‍പ്പെടെ പലര്‍ക്കും രോഗം പിടിപെട്ട സാഹചര്യം വിലയിരുത്തിയാണ് പ്രീമിയര്‍ ലീഗ് അധികാരികളുടെ തീരുമാനം. ജൂണ്‍ ഒന്നിന് മുമ്പായി ലീഗ് അവസാനിപ്പിക്കണമെന്ന ചട്ടം നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് സാധിക്കാനിടയില്ല. മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള സാധ്യതയും ഏറെയാണ്.

വൈറസിന്റെ വ്യാപനം തടയാന്‍ ഇതുവരെ സാധിക്കാത്തതിനാല്‍ എന്ന് ടൂര്‍ണമെന്റ് പുനരാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല. അതിനാല്‍ത്തന്നെ ഉപേക്ഷിക്കാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ കിരീടപ്രതീക്ഷയില്‍ കുതിക്കുന്ന ലിവര്‍പൂളിനത് കടുത്ത തിരിച്ചടിയാവും. അവസാന സീസണില്‍ നേരിയ വ്യത്യാസത്തിലാണ് ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് നഷ്ടമായത്. ഇത്തവണ ഏറെക്കുറെ കിരീടം ഉറപ്പിക്കാന്‍ ലിവര്‍പൂളിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ടൂര്‍ണമെന്റ് ഉപേക്ഷിച്ചാല്‍ ക്ലബ്ബിന്റെ കിരീട മോഹങ്ങള്‍ പൊലിയും. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങി പുറത്തായ ലിവര്‍പൂളിന്റെ പ്രതീക്ഷ മുഴുവനും പ്രീമിയര്‍ ലീഗിലാണ്.

കൊവിഡ്-19: ടെസ്റ്റ് ക്രിക്കറ്റിലെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സമയമായെന്ന് സച്ചിന്‍

കൊറോണ പടരുന്ന സാഹചര്യത്തില്‍ കായിക മേഖല സ്തംഭിച്ചിരിക്കുകയാണ്. എല്ലാത്തരം കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.നിലവില്‍ ഇറ്റലിയിലാണ് കൂടുതലായും രോഗം വ്യാപിച്ചിരിക്കുന്നത്. ദിനവും 100 കണക്കിനാളുകളാണ് ഇവിടെ മരണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇറ്റാലിയന്‍ സീരി എയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. നിലവില്‍ ഏപ്രിലില്‍ സീരി എ പുനരാരംഭിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമാകില്ല. സൂപ്പര്‍ ക്ലബ്ബ് യുവന്റസ് താരത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള പല പ്രമുഖ താരങ്ങള്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

കൊറോണയെത്തുടര്‍ന്ന് യുവേഫ യൂറോ കപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു. അടുത്ത വര്‍ഷം ജൂണിലാവും കോപ്പ നടക്കുക. എല്ലാ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗും നിര്‍ത്തിവെച്ചു. റയല്‍ മാഡ്രിഡ് ബാസ്‌ക്കറ്റ്‌ബോള്‍ ടീം താരത്തിന് കൊറോണ സ്ഥിരീകരിച്ചതോടെ റയല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.എല്ലാവരും വീടുകളിലാണുള്ളത്. പൊതുജന സമ്പര്‍ക്കം കുറച്ച് കുടുംബത്തോടൊപ്പം ചിലവിടുകയാണ് താരങ്ങളെല്ലാം.

അപ്രതീക്ഷിതമായി കിട്ടിയ ഇടവേള പല താരങ്ങളും കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും ഇവര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ 252776 കേസുകളാണ് ലോകത്തില്‍ കൊറോണയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 89,060 ആളുകള്‍ സുഖം പ്രാപിച്ചപ്പോള്‍ 10405 ആളുകള്‍ മരണപ്പെട്ടു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, March 21, 2020, 8:58 [IST]
Other articles published on Mar 21, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X