കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപനം നിറംമങ്ങി; മാപ്പു പറഞ്ഞ് ഗെയിംസ് ചീഫ്

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപനം നിറംമങ്ങിയതില്‍ ക്ഷമ ചോദിച്ച് ഗെയിംസ് ചീഫ് പീറ്റര്‍ ബെറ്റി. സമാപന സമ്മേളത്തിലെ പ്രസംഗങ്ങള്‍ നീണ്ടുപോയതും അത്‌ലറ്റുകള്‍ക്ക് പ്രാധാന്യം നല്‍കാത്തതും ഏറെ വിവാദത്തിലായ പശ്ചാത്തലത്തിലാണ് ചീഫ് മാപ്പു പറഞ്ഞത്.

ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയവയില്‍ സമാപന സമ്മേളനം ഉദ്ഘാടന സമ്മേളനത്തേക്കാള്‍ ഗംഭീരമാകാറില്ല. എന്നാല്‍, സമാപനത്തില്‍ അത്‌ലറ്റുകള്‍ക്കും അവരുടെ നേട്ടങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുകയും അത് കാഴ്ചക്കാരിലെത്തിക്കുന്നതും പതിവാണ്. ഇതാണ് ഓസ്‌ട്രേലിയയില്‍ തെറ്റിച്ചത്.

peterbeattie

ഞങ്ങള്‍ തെറ്റായ കാര്യമാണ് ചെയ്തതെന്ന് പീറ്റര്‍ബെറ്റി പറഞ്ഞു. സമാപന പരിപാടിയില്‍ അത്‌ലറ്റുകളെ പങ്കെടുപ്പിക്കാന്‍ കഴിയണമായിരുന്നു. പ്രാസംഗികരാകട്ടെ ഒട്ടേറെ പേര്‍ ഉണ്ടായിരുന്നു. പലരും കൂടുതല്‍ സമയം വിനിയോഗിച്ചു. ഇത് തെറ്റായ കാര്യമാണ്. ആത്മാര്‍ഥമായി തന്നെ ക്ഷമ ചോദിക്കുന്നതായും ബെറ്റി പറഞ്ഞു.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. സമാപന ചടങ്ങുകള്‍ കാണാനിരുന്ന ടിവി പ്രേക്ഷകര്‍ ഗെയിംസ് നടത്തിപ്പുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരുന്നത്. കായികതാരങ്ങള്‍ സ്റ്റേഡിയത്തിലേക്ക് കടന്നുവരുന്നതോ അവരുടെ പ്രകടനങ്ങളോ എടുത്തു കാണിക്കാതെ പ്രസംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിനെതിരെ പലഭാഗത്തുനിന്നും വിമര്‍ശിച്ചു.

Story first published: Monday, April 16, 2018, 16:59 [IST]
Other articles published on Apr 16, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍