വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിംപിക്‌സിന് ഇല്ലെന്ന് കാനഡ... സംഘത്തെ അയക്കില്ല, ഗെയിംസ് മാറ്റണമെന്ന ആവശ്യം ശക്തമാവുന്നു

ടോക്കിയോവിലാണ് ഒളിംപിക്‌സ് അരങ്ങേറുന്നത്

ടൊറൊന്റോ: വിശ്വകായിക മാമാങ്കമായ ഒളിംപിക്‌സിലിന്റെ നടത്തിപ്പ് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ദുഷ്‌കരമായി മാറുകയാണ്. കൊറോണവൈറസ് ലോകമാകെ ഭീഷണി വിതച്ച് നിരവധി പേരുടെ ജീവന്‍ കവരവെ ഒളിംപിക്‌സ് നീട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആദ്യമായി ഒരു രാജ്യം ഒളിംപിക്‌സില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കാനഡയാണ് തങ്ങള്‍ ഒളിംപിക്‌സിനായി സംഘത്തെ അയക്കില്ലെന്ന ഉറച്ച തീരുമാനമെടുത്തിരിക്കുന്നത്. കാനഡയുടെ വഴിയെ ഇനി കൂടുതല്‍ രാജ്യങ്ങളും സമാനമായ തീരുമാനം വരുംദിവസങ്ങളില്‍ കൈക്കൊള്ളാന്‍ സാധ്യത കൂടുതലാണ്.

olympics

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഒളിംപിക്‌സിനും പാരാലിംപിക്‌സിനും തങ്ങള്‍ ടീമിനെ അയക്കില്ലെന്നാണ് കാനഡ അറിയിച്ചിരിക്കുന്നത്. ഗെയിംസ് മാറ്റിവയ്ക്കണമെന്നും കാനഡ അഭ്യര്‍ഥിച്ചിട്ടുണ്ട്. ദേശീയ സ്‌പോര്‍ട്‌സ് സംഘടനകള്‍, കനേഡിയന്‍ സര്‍ക്കാര്‍, അത്‌ലറ്റുകളുടെ സംഘടനകള്‍ എന്നിവയുടെ പിന്തുണയോടെയാണ് കനേഡിയന്‍ ഒളിംപിക് കമ്മിറ്റിയും (സിഒസി) കനേഡിയന്‍ പാരാലിംപിക് കമ്മിറ്റിയും (സിപിസി) ചേര്‍ന്ന് സംഘത്തെ അയക്കില്ലെന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുത്തിരിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

2001ല്‍ ഈഡനിലെ വിസ്മയ വിജയം... അന്ന് റൈറ്റ് നല്‍കിയ ഉപദേശം, വെളിപ്പെടുത്തി ലക്ഷ്മണ്‍2001ല്‍ ഈഡനിലെ വിസ്മയ വിജയം... അന്ന് റൈറ്റ് നല്‍കിയ ഉപദേശം, വെളിപ്പെടുത്തി ലക്ഷ്മണ്‍

മികച്ച പുള്‍ ഷോട്ട് ആരുടെ? മൈക്കല്‍ വോഗന്റെ അഭിപ്രായം ഇങ്ങനെമികച്ച പുള്‍ ഷോട്ട് ആരുടെ? മൈക്കല്‍ വോഗന്റെ അഭിപ്രായം ഇങ്ങനെ

ഗെയിംസ് ഒരു വര്‍ഷത്തേക്കു നീട്ടിവയ്ക്കാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി), അന്താരാഷ്ട്ര പാരാലംപിക് കമ്മിറ്റി (ഐപിസി), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എന്നിവരോട് തങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. ഗെയിംസ് മാറ്റിവയ്ക്കുന്നതു മൂലം നേരിടേണ്ടിവരുന്ന എല്ലാ സങ്കീര്‍ണതകളെയും അതിജീവിക്കാന്‍ തങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുമെന്ന് അറിയിക്കുകയും ചെയ്യുന്നതായി വാര്‍ത്തുക്കുറിപ്പില്‍ വിശദീകരിക്കുന്നു.

അതേസമയം, ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്കു നീട്ടി വയ്ക്കാന്‍ ഓസ്‌ട്രേലിയയും ആവശ്യപ്പെട്ടിട്ടുണ്ട്. അത്‌ലറ്റുകള്‍ സ്വന്തം ആരോഗ്യത്തിനം തങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരുടെയും അരോഗ്യത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടതന്നാണ് ഓസ്‌ട്രേലിയന്‍ ഒളിംപിക് കമ്മിറ്റി (എഒസി) വിശ്വസിക്കുന്നത്. ആരോഗ്യത്തോടെ തന്നെ തങ്ങളുടെ കുടുംബത്തോടൊപ്പം തിരിച്ചെത്താന്‍ അവര്‍ക്കു സാധിക്കുകയും വേണമെന്നും എഒസി വാര്‍ത്താക്കുറിപ്പിലൂടെ വിശദമാക്കി.

അതിനിടെ ഗെയിംസ് അതിന്റെ എല്ലാവിധ പ്രൗഢിയോടെയും നടത്താന്‍ ഇത്തവണ സാധിച്ചില്ലെങ്കില്‍ ഗെയിംസ് മാറ്റി വയ്ക്കുകയാണ് ഒരു ഓപ്ഷനെന്നു നേരത്തേ ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഗെയിംസ് റദ്ദാക്കുകയെന്നത് ഓപ്ഷനല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒളിംപിക്‌സ് 2022ലേക്കു മാറ്റിവയ്ക്കണമെന്നാണ് അമേരിക്കയുടെ മുന്‍ ഇതിഹാസ അത്‌ലറ്റ് കാള്‍ ലൂയിസ് ആവശ്യപ്പെട്ടിരിക്കുന്നത്. 2022ലേക്കു ഗെയിംസ് മാറ്റിയാല്‍ നമുക്ക് സമ്മര്‍ ഒളിംപിക്‌സും വിന്റര്‍ ഒളിംപിക്‌സും ഒരേ വര്‍ഷമാക്കാം. അങ്ങനെ വരുന്നതാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story first published: Monday, March 23, 2020, 11:10 [IST]
Other articles published on Mar 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X