വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീണ്ടുമെത്തി താരലേലം... ഐപിഎല്‍ ലേലം എപ്പോള്‍, എവിടെ, എങ്ങനെ? എല്ലാമറിയാം

ജയ്പൂരിലാണ് താരലേലം നടക്കുന്നത്

By Manu

ജയ്പൂര്‍: ഐപിഎല്ലിന്റെ അടുത്ത സീസണിന് തുടക്കം കുറിക്കാന്‍ ഇനിയും മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിക്കാന്‍ വീണ്ടുമൊരു താരലേലം നടക്കുന്നു. രാജസ്ഥാനിലെ ജയ്പൂരാണ് ഇത്തവണ താരലേലത്തിനു വേദിയാവുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കു 2.30നാണ് ലേലത്തിന് തുടക്കമാവുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും ലേലം തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുമുണ്ട്.

എട്ടു ഫ്രാഞ്ചൈസികളുടെയും പ്രതിനിധികള്‍ ലേലത്തില്‍ തങ്ങള്‍ക്കു വേണ്ടി കളിക്കാര്‍ക്കു വേണ്ടി വാശിയോടെ രംഗത്തുണ്ടാവും. 346 കളിക്കാരെയാണ് ലേലത്തിനു വച്ചിരിക്കുന്നത്. ഇവരില്‍ 227 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. നേരത്തേ ഓരോ ടീമിന്റെയും സാലറി ക്യാപ്പ് 80 കോടി ആയിരുന്നെങ്കിലും അടുത്ത സീസണില്‍ ഇത് 82 കോടി ആയി ഉയര്‍ത്തിയിട്ടുണ്ട്.

കോലിക്കു മുന്നില്‍ എന്ത് സച്ചിന്‍, പോണ്ടിങ്, ലാറ? കണ്ടതില്‍ വച്ച് ഏറ്റവും കേമന്‍!!കോലിക്കു മുന്നില്‍ എന്ത് സച്ചിന്‍, പോണ്ടിങ്, ലാറ? കണ്ടതില്‍ വച്ച് ഏറ്റവും കേമന്‍!!

ഹോക്കി ലോകകപ്പ്; ഇന്ത്യ പ്രതാപകാലത്തേക്ക് തിരിച്ചുവരുന്നു, അഭിമാനിക്കാം ഈ ടീമിന്റെ നേട്ടത്തില്‍ ഹോക്കി ലോകകപ്പ്; ഇന്ത്യ പ്രതാപകാലത്തേക്ക് തിരിച്ചുവരുന്നു, അഭിമാനിക്കാം ഈ ടീമിന്റെ നേട്ടത്തില്‍

കഴിഞ്ഞ 11 സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഹ്യൂഗ് എഡ്‌മെയ്ഡസാണ് ലേലത്തിനു നേതൃത്വം നല്‍കുന്നത് കഴിഞ്ഞ സീസണ്‍ വരെ റിച്ചാര്‍ഡ് മാഡ്‌ലിയായിരുന്നു ചുമതല.

 ലേലത്തിന്റെ നിയമങ്ങള്‍

ലേലത്തിന്റെ നിയമങ്ങള്‍

ലേലത്തിനുള്ള 346 കളിക്കാരെ ബാറ്റ്‌സ്മാന്‍, ബൗളര്‍, ഓള്‍റൗണ്ടര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി തരം തിരിച്ചായിരിക്കും ലേലം ചെയ്യുക. താരങ്ങളുടെ പേര് ലേലം വിളിക്കാരനായ എഡ്‌മെയ്ഡസ് വിളിക്കുമ്പോള്‍ താല്‍പ്പര്യമുള്ള ഫ്രാഞ്ചൈസികള്‍ തങ്ങളുടെ പേരോട് കൂടിയ ബോര്‍ഡ് ഉയര്‍ത്തിക്കാണിക്കും.
താരത്തിന്റെ അടിസ്ഥാന വിലയില്‍ നിന്നാവും ലേലം ആരംഭിക്കുക. ഏറ്റവുമുയര്‍ന്ന തുക വിളിക്കുന്ന ഫ്രാഞ്ചൈസിക്കാവും താരത്തെ ലഭിക്കുക. കൂടുതല്‍ ടീമുകള്‍ രംഗത്തുണ്ടെങ്കില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി മാത്രം ശേഷിക്കുന്നതു വരെ ലേലം തുടരും. എന്നാല്‍ ഒരു താരത്തിന്റെ പേര് വിളിക്കുമ്പോള്‍ ഒരു ഫ്രാഞ്ചൈസിയും താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കില്‍ അടുത്ത കളിക്കാരനിലേക്കു നീങ്ങും. വില്‍ക്കപ്പെടാത്ത കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി അവസാന റൗണ്ടില്‍ ഒരു തവണ കൂടി ലേലം നടക്കും.

നിലനിര്‍ത്തിയ കളിക്കാര്‍

നിലനിര്‍ത്തിയ കളിക്കാര്‍

ലേലത്തിനു മുമ്പ് പുതിയ സീസണില്‍ തങ്ങള്‍ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നിലനിര്‍ത്തിയ താരങ്ങള്‍ ഇവരാണ്.

മുംബൈ- രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ക്രുനാല്‍ പാണ്ഡ്യ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, മയാങ്ക് മര്‍ക്കാണ്ഡെ, രാഹുല്‍ ചഹര്‍, അനുകുല്‍ റോയ്, സിദ്ധേഷ് ലാദ്, ആദിത്യ താരെ, കിരോണ്‍ പൊള്ളാര്‍ഡ്, ബെന്‍ കട്ടിങ്, മിച്ചെല്‍ മക്ലെനഗന്‍, ആദം മില്‍നെ, ജാസണ്‍ ബെറന്‍ഡോര്‍ഫ്, ക്വിന്റണ്‍ ഡികോക്ക് (പുതുതായെത്തി)

ഡല്‍ഹി- ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, മന്‍ജ്യോത് കല്‍റ, കോളിന്‍ മണ്‍റോ, ക്രിസ് മോറിസ്, ജയന്ത് യാദവ്, രാഹുല്‍ തെവാട്ടിയ, ഹര്‍ഷല്‍ പട്ടേല്‍, അമിത് മിശ്ര, കാഗിസോ റബാദ, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ലാമിച്ചാനെ, ആവേശ് ഖാന്‍, ശിഖര്‍ ധവാന്‍ (പുതുതായെത്തി)

ചെന്നൈ- എംഎസ് ധോണി, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, ഡ്വയ്ന്‍ ബ്രാവോ, കാണ്‍ ശര്‍മ, ഷെയ്ന്‍ വാട്‌സന്‍, ശര്‍ദ്ദുല്‍ താക്കൂര്‍, അമ്പാട്ടി റായുഡു, മുരൡവിജയ്, ഹര്‍ഭജന്‍ സിങ്, ഫഫ് ഡുപ്ലെസി, സാം ബില്ലിങ്‌സ്, ഇമ്രാന്‍ താഹിര്‍, ദീപക് ചഹര്‍, ലുംഗിസാനി എന്‍ഗിഡി, കെഎം ആസിഫ്, എന്‍ ജഗദീശന്‍, മോനു സിങ്, ധ്രുവ് ഷോറെ, ചൈതന്യ ബിഷ്‌നോയ്, ഡേവിഡ് വില്ലി, മിച്ചെന്‍ സാന്റ്‌നര്‍.

ഹൈദരാബാദ്- ബേസില്‍ തമ്പി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ഹൂഡ, മനീഷ് പാണ്ഡെ, നടരാജന്‍, റിക്കി ഭൂയ്, സന്ദീപ് ശര്‍മ, ശ്രീവത്സ് ഗോസ്വാമി, സിദ്ധാര്‍ഥ് കൗള്‍, ഖലീല്‍ അഹമ്മദ്, യൂസുഫ് പഠാന്‍, ബില്ലി സ്റ്റാന്‍ലേക്ക്, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്ല്യംസണ്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഷാക്വിബുല്‍ ഹസന്‍.

ഇവരും ടീമില്‍ തുടരും

ഇവരും ടീമില്‍ തുടരും

ബാംഗ്ലൂര്‍- വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, പാര്‍ഥിവ് പട്ടേല്‍, പവന്‍ നേഗി, കുല്‍വന്ത് കെജ്രോളിയ, മോയിന്‍ അലി, നതാന്‍ കോള്‍ട്ടര്‍ നൈല്‍, ടിം സോത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, മാര്‍ക്കസ് സ്റ്റോയ്ണിസ് (പുതുതായെത്തി).

രാജസ്ഥാന്‍- അജിങ്ക്യ രഹാനെ, കെ ഗൗതം, സഞ്ജു സാംസണ്‍, ശ്രേയസ് ഗോപാല്‍, ആര്യമാന്‍ ബിര്‍ല, സുധേശന്‍ മിഥുന്‍, പ്രശാന്ത് ചോപ്ര, സ്റ്റുവര്‍ട്ട് ബിന്നി, രാഹുല്‍ ത്രിപാഠി, ധവാല്‍ കുല്‍ക്കര്‍ണി, മഹിപാല്‍ ലൊറോര്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, മന്‍ദീപ് സിങ് (പുതുതായെത്തി).

പഞ്ചാബ്- ലോകേഷ് രാഹുല്‍, ക്രിസ് ഗെയ്ല്‍, ആന്‍ഡ്രു ടൈ, മയാങ്ക് അഗര്‍വാള്‍, അങ്കിത് രാജ്പൂത്ത്, മുജീബുര്‍ റഹ്മാന്‍, കരുണ്‍ നായര്‍, ഡേവിഡ് മില്ലര്‍, ആര്‍ അശ്വിന്‍, മന്‍ദീപ് സിങ് (പുതുതായെത്തി).

കൊല്‍ക്കത്ത- ദിനേഷ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ശുഭ്മാന്‍ ഗില്‍, പ്രസീധ് കൃഷ്ണ, ശിവം മാവി, നിതീഷ് റാണ, കമലേഷ് നാഗര്‍കോട്ടി, റിങ്കു സിങ്, കുല്‍ദീപ് യാദവ്, പിയൂഷ് ചൗള.

രണ്ടു കോടി അടിസ്ഥാന വില

രണ്ടു കോടി അടിസ്ഥാന വില

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ലേലത്തില്‍ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായി രണ്ടു കോടിയുള്ള ഇന്ത്യയില്‍ നിന്നുള്ള ഒരു താരം പോലുമില്ലെന്നതു ശ്രദ്ധേയമാണ്. രണ്ടു കോടി അടിസ്ഥാനവിലയുള്ള ഒമ്പതു കളിക്കാരും വിദേശികളാണ്. ഇംഗ്ലണ്ടിന്റെ സാം കറെന്‍, ക്രിസ് വോക്‌സ്, ദക്ഷിണാഫ്രിക്കയുടെ കോളിന്‍ ഇന്‍ഗ്രാം, ശ്രീലങ്ക്യുടെ ലസിത് മലിങ്ക, ആഞ്ചലോ മാത്യൂസ്, ഓസ്‌ട്രേലിയയുടെ ഷോണ്‍ മാര്‍ഷ്, ഡാര്‍സി ഷോര്‍ട്ട്, ന്യൂസിലാന്‍ഡിന്റെ ബ്രെന്‍ഡന്‍ മക്കുല്ലം, കോറി ആന്‍ഡേഴ്‌സന്‍ എന്നിവര്‍ക്കാണ് രണ്ടു കോടിയുള്ളത്.
ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയുള്ളത് പേസര്‍ ജയദേവ് ഉനാട്കട്ടിവാണ്. 1.5 കോടിയാണ് താരത്തിന്റെ വില. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ വില ഒരു കോടിയാണ്.

Story first published: Monday, December 17, 2018, 13:08 [IST]
Other articles published on Dec 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X