വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിക്കറ്റിലെ മികച്ച ഗെയിം ചേയ്ഞ്ചറാര്? മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ തിരഞ്ഞെടുത്ത് അക്തര്‍

കറാച്ചി: ക്രിക്കറ്റില്‍ മത്സര ഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങളുണ്ട്. യുവരാജ് സിങ്, ഫ്‌ളിന്റോഫ്, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയ ഓള്‍റൗണ്ടര്‍മാരൊക്കെ പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഗെയിം ചെയ്ഞ്ചാറാരെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസ് ബൗളര്‍ ഷുഹൈബ് അക്തര്‍. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സാണ് ഏറ്റവും മികച്ച ഫീല്‍ഡറെന്നാണ് അക്തര്‍ അഭിപ്രായപ്പെട്ടത്.

ഫീല്‍ഡിങ്ങില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ജോണ്ടി. ഫീല്‍ഡിങ്ങ് മത്സരഫലത്തെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്ന് വിലയിരുത്തിയാണ് അക്തര്‍ ജോണ്ടിയെ മികച്ച ഗെയിം ചെയ്ഞ്ചറായി തിരഞ്ഞെടുത്തത്. ജോണ്ടി റോഡ്‌സിന് ജന്മദിനാശംസകള്‍ നേര്‍ന്ന ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അക്തര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പലപ്പോഴും ദക്ഷിണാഫ്രിക്കയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത് ജോണ്ടിയുടെ പ്രകടനമായിരുന്നു.

വരുന്ന ദശകത്തില്‍ ശുബ്മാന്‍ ഗില്‍ എല്ലാവരുടേയും ഹൃദയം കവരും: ആകാശ് ചോപ്രവരുന്ന ദശകത്തില്‍ ശുബ്മാന്‍ ഗില്‍ എല്ലാവരുടേയും ഹൃദയം കവരും: ആകാശ് ചോപ്ര

jontyrhodesandakthar

1992ലെ ലോകകപ്പില്‍ ഇന്‍സമാം ഉല്‍ഹഖിനെ റണ്ണൗട്ടാക്കിയത് ജോണ്ടിയുടെ കരിയറിലെ മികച്ച ഫീല്‍ഡിങ്ങുകളില്‍ ഒന്നാണ്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 52 ടെസ്റ്റില്‍ നിന്ന് 2532 റണ്‍സും 34 ക്യാച്ചും 245 ഏകദിനത്തില്‍ നിന്ന് 5935 റണ്‍സും 105 ക്യാച്ചുമാണ് ജോണ്ടി നേടിയിട്ടുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും പരിശീലകറോളില്‍ അദ്ദേഹം സജീവമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് പരിശീലകനാണ് ജോണ്ടി.

ഇന്‍സ്റ്റയില്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ള നാലാമത്തെ കായികതാരമായി വിരാട് കോലിഇന്‍സ്റ്റയില്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ള നാലാമത്തെ കായികതാരമായി വിരാട് കോലി

പാകിസ്താന്റെ ഇതിഹാസ പേസറായ ഷുഹൈബ് അക്തര്‍ വിരമിച്ച ശേഷവും കമന്റേറ്ററായും അവതാരകനായും ഇപ്പോഴും സജീവമാണ്. തന്റെ യുട്യൂബ് ചാനലിലൂടെ അക്തര്‍ നടത്തിയ പല അഭിപ്രായ പ്രകടനങ്ങളും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പാകിസ്താന്‍ ടീമിലെ സ്പിന്നറായിരുന്ന ഡാനിഷ് കനേരിയയോട് സഹതാരങ്ങള്‍ വിവേചനം കാണിച്ചിരുന്നുവെന്ന അക്തറിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു.

500 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിനരികെ ബ്രോഡ്, അടുത്ത പേസര്‍ ആര്? മുന്‍പന്തിയില്‍ ഇവര്‍500 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിനരികെ ബ്രോഡ്, അടുത്ത പേസര്‍ ആര്? മുന്‍പന്തിയില്‍ ഇവര്‍

ഇതിനെ അനുകൂലിച്ച് കനേരിയയും രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ താരങ്ങളുടെ ഫിറ്റ്‌നസിനെ ചോദ്യം ചെയ്തും കഴിഞ്ഞിടെ അക്തര്‍ രംഗത്തെത്തിയിരുന്നു. മുന്‍ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിന് കളിക്കാനുള്ള ഫിറ്റ്‌നസില്ലെന്ന് അക്തര്‍ വിമര്‍ശിച്ചിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പേസറായ അക്തര്‍ 46 ടെസ്റ്റില്‍ നിന്ന് 178 വിക്കറ്റും 163ഏകദിനത്തില്‍ നിന്ന് 247 വിക്കറ്റും 15 ടി20യില്‍ നിന്ന് 19 വിക്കറ്റും പാകിസ്താനുവേണ്ടി വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ കെകെആറിനുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Tuesday, July 28, 2020, 16:44 [IST]
Other articles published on Jul 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X