വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നീരജ് ചോപ്രയെ ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്ത് എഎഫ്‌ഐ

മുംബൈ: ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ് ഐ). ഇന്ത്യയുടെ കായിക രംഗത്തിന് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയത് പരിഗണിച്ചാണ് രാജ്യത്തെ പരമോന്നത കായിക അവാര്‍ഡിനായി നീരജിനെ ശുപാര്‍ശ ചെയ്തത്. 22കാരനായ നീരജ് 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം അണിഞ്ഞപ്പോള്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു.

നീരജ്

2018ലെ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണം നേടിയിട്ടുള്ള നീരജ് ടോക്കിയോ ഒളിംപിക്‌സിനുള്ള യോഗ്യതയും നേടിയിട്ടുണ്ട്. 2017ലെ സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2016ലെ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും നീരജ് ഇന്ത്യക്കുവേണ്ടി സ്വര്‍ണ്ണം നേടിയിട്ടുണ്ട്. ഇന്ത്യയുടെ യുവ വേഗറൗണി ദ്യുതി ചന്ദിനെ അര്‍ജുനെ അവാര്‍ഡിനായും എഎഫ്‌ഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്ററിലും 200 മീറ്ററിലും ഇന്ത്യക്ക് വെള്ളി നേടിത്തന്ന താരമാണ് ദ്യുതി. 2019ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ വെങ്കലവും 24കാരിയായ താരം നേടിയിട്ടുണ്ട്.

പി യു ചിത്ര

ഏഷ്യന്‍ ഗെയിംസ് ട്രിപ്പില്‍ ജെമ്പിലെ സ്വര്‍ണ്ണനേട്ടക്കാരന്‍ അര്‍പീന്ദര്‍ സിങ്, 800 മീറ്റര്‍ താരം മന്‍ജിത് സിങ്, മലയാളിയും ദീര്‍ഘദൂര ഓട്ടക്കാരിയുമായ പി യു ചിത്ര എന്നിവരെയും അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റുള്ള പരിശീലകന്‍ രാധാകൃഷ്ണന്‍ നായരെ ദ്രോണാചാര്യ അവാര്‍ഡിനായും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അത് മറഡോണയല്ല! വൈറലായ വീഡിയോക്ക് പിന്നിലെന്ത്? ഇതാണ് സത്യം

ബിസിസിഐ

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്‍, ദീപ്തി ശര്‍മ എന്നിവരെ ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ബിസിസിഐ ശുപാര്‍ശ ചെയ്തിരുന്നു. സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് രോഹിത് ശര്‍മ. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയ ഏകതാരമായ രോഹിതിന്റെ പേരിലാണ് ഏകദിനത്തിലെ വ്യക്തിഗത ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും.ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം മികച്ച പ്രകടനമാണ് രോഹിത് പുറത്തെടുത്തത്.

ഈ ഭീരുത്വം നിര്‍ത്തൂ... കേരളത്തിലെ ഗര്‍ഭിണിയായ പിടിയാനയുടെ മരണത്തില്‍ പ്രതികരിച്ച് കോലി

ഐസിസി

ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ഏക താരവും രോഹിതാണ്. 2019ലെ മികച്ച ഏകദിന താരത്തിനുള്ള ഐസിസിയുടെ പുരസ്‌ക്കാരവും രോഹിതിനായിരുന്നു. ടി20യില്‍ ആദ്യമായി നാല് സെഞ്ച്വറി നേടിയ താരവും രോഹിതാണ്. ഏകദിനത്തില്‍ വേഗത്തില്‍ 2000,3000 റണ്‍സ് നേടുന്ന താരമാണ് ധവാന്‍.4,000,5000 ഏകദിനം റണ്‍സ് വേഗത്തില്‍ നേടുന്ന രണ്ടാമത്തെ താരവും.

മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു നാണംകെട്ട പ്രവര്‍ത്തി, കഠിന ശിക്ഷ വേണം... ആഞ്ഞടിച്ച് റെയ്‌ന, ഭാജി

ഇഷാന്ത്

ഏഷ്യക്ക് പുറത്ത് ഇന്ത്യയുടെ ഏറ്റവും കരുത്തനായ ബൗളറാണ് ഇഷാന്ത്. ഏഷ്യയുടെ പുറത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസ് ബൗളറും ഇഷാന്താണ്. ആഗസ്റ്റ് 29ന് കായിക ദിനത്തിലാവും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക. കോവിഡ് ബാധയെത്തുടര്‍ന്ന് ഒളിംപിക്‌സ് മാറ്റിവെച്ചത് അത്‌ലറ്റുകള്‍ക്ക് തിരിച്ചടിയായി. കൃത്യമായി പരിശീലനം നടത്താന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാന തിരിച്ചടി.

Story first published: Thursday, June 4, 2020, 11:04 [IST]
Other articles published on Jun 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X