Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത് മറഡോണയല്ല! വൈറലായ വീഡിയോക്ക് പിന്നിലെന്ത്? ഇതാണ് സത്യം

ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. പൊണ്ണത്തടിയനായ മറഡോണ ടെന്നീസ് ബോള്‍ തട്ടുന്നുവെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇത് അര്‍ജന്‍റൈന്‍ ആരാധകരെ മാത്രമല്ല ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെയും അമ്പരപ്പിച്ചിരുന്നു. പലരും ഞെട്ടല്‍ അറിയിച്ച് രംഗത്തു വരികയും ചെയ്തു. ഇത് ഡിയേഗോ മറഡോണ തന്നെയോ, ഇത് അദ്ദേഹമാണെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് ഞെട്ടിപ്പോയി (പഴയ ടച്ച് ഇപ്പോഴും കൈവിട്ടിട്ടില്ല) എന്നായിരുന്നു ഐ ലീഗ് ക്ലബ്ബായ പഞ്ചാബ് എഫ്‌സിയുടെ ഉടമ രഞ്ജിത് ബജാജ് ട്വീറ്റ് ചെയ്തത്.

1

എന്നാല്‍ എല്ലാവരും കരുതിയതു പോലെ ഇതു സാക്ഷാല്‍ മറഡോണയല്ലെന്നതാണ് യാഥാര്‍ഥ്യം. മറിച്ച് ഒരു ഹോളിവുഡ് സിനിമയില്‍ നിന്നുള്ള രംഗമാണ് മറഡോണയുടേത് എന്ന തരത്തില്‍ വൈറലാവുന്നത്. യൂത്ത് എന്ന ഹോളിവുഡ് സിനിമയില്‍ മറഡോണയുമായി സാമ്യമുള്ള ഒരു സാങ്കല്‍പ്പിക കഥാപാത്രമുണ്ട്. ഈ നടന്‍ പന്ത് തട്ടുന്ന രംഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

മറഡോണയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ കാണാം

മറഡോണയെ താഴ്ത്തിക്കെടുന്ന തരത്തിലുള്ള പല കമന്റുകളും ഈ വീഡിയോക്കൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. എക്കാലത്തെയും വലിയ ഇതിഹാസമെന്ന് മറഡോണയെ എങ്ങനെ കുട്ടികളെ നിങ്ങള്‍ എങ്ങനെ വിശ്വസിപ്പിക്കുമെന്നായിരുന്നു വീഡിയോക്കൊപ്പമുള്ള ഒരു കമന്റ്. ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ വഴിയെല്ലാം മറഡോണ ടെന്നീസ് ബോള്‍ കളിക്കുന്നുവെന്ന തെറ്റായ തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഡിസ്‌ക്രിപ്ഷനില്‍ ഇതു യൂത്തെന്ന സിനിമയിലെ രംഗമാണെന്നു പരാമര്‍ശിക്കുന്നുണ്ടെങ്കിലും തലക്കെട്ട് മാത്രമേ എല്ലാവരുടെയും ശ്രദ്ധയില്‍ പെടുന്നുള്ളൂ.

2

അര്‍ജന്റീനയില്‍ നിന്നു തന്നെയുള്ള നടനായ റോളി സെറാനായോാണ് യൂത്ത് എന്ന സിനിമയില്‍ സാങ്കല്‍പ്പിക കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ അദ്ദേഹം മറഡോണയല്ലെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല. യൂത്ത് എന്ന സിനിമയില്‍ സൗത്ത് അമേരിക്കന്‍ എന്നാണ് കഥാപാത്രം പരാമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ അദ്ദേഹം ചെയ്ത കഥാപാത്രം മറഡോണയുടേത് തന്നെയാണെന്ന് നിരവധി ആര്‍ട്ടിക്കിളുകള്‍ ചൂണ്ടിക്കാട്ടുന്നു. മറഡോണയുടെ കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രം സെറാനോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നേരത്തേ പങ്കു വയ്ക്കുകയും ചെയ്തിരുന്നു.

Story first published: Thursday, June 4, 2020, 10:08 [IST]
Other articles published on Jun 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+