വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകം ലണ്ടനിലേക്ക്...രണ്ടു ചക്രവര്‍ത്തിമാരുടെ അവസാന അങ്കം!! കാഴ്ചക്കാരിയായി ചിത്ര!!

ബോള്‍ട്ടും ഫറായും ലോക മീറ്റോടെ വിരമിക്കും

By Manu

ലണ്ടന്‍: ഒളിംപിക്‌സിനു ശേഷം കായിക ലോകം ഉറ്റുനോക്കുന്ന ഏറ്റവും വലിയ ചാംപ്യന്‍ഷിപ്പുകളിലൊന്നായ ലോക അത്‌ലറ്റിക് മീറ്റിന് ഇന്നു ലണ്ടനില്‍ തുടക്കം. പുതിയ വേഗവും സമയവും ദൂരവുമെല്ലാം കുറിക്കാന്‍ ലോകം മുഴുവനുമുള്ള മിന്നുംതാരങ്ങള്‍ ട്രാക്കിലും ഫീല്‍ഡിലുമായി അണിനിരക്കും. ഇത്തവണത്തെ ചാംപ്യന്‍ഷിപ്പിന് വളരെ വലിയ പ്രത്യേകത കൂടിയുണ്ട്. കാരണം രണ്ട് ഇതിഹാസങ്ങളുടെ അവസാന ചാംപ്യന്‍ഷിപ്പ് കൂടിയാണ് ലണ്ടനിലേത്. വേഗതയുടെ പര്യായം ഉസൈന്‍ ബോള്‍ട്ടും ദീര്‍ഘദൂര രാജാവ് മോ ഫറായുമാണ് ഈ ഇതിഗാസങ്ങള്‍. ഇരുവരും ഈ മീറ്റോടെ ട്രാക്കിനോട് ഗുഡ്ബൈ പറയും.

മല്‍സരവേദി

മല്‍സരവേദി

നേരത്തേ ഒളിംപിക്‌സ് മല്‍സരങ്ങള്‍ക്കു വേദിയായിട്ടുള്ള ലണ്ടനിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ഇന്ന് തുടങ്ങുന്ന മീറ്റ് 14നാണ് അവസാനിക്കുക. ലോക മീറ്റിന്റെ 16ാമത് എഡിഷനാണ് ലണ്ടനില്‍ അരങ്ങേറുന്നത്. 22 ഇനങ്ങളിലേക്കാണ് മല്‍സരങ്ങളുള്ളത്. ഏറ്റവും കൂടുതല്‍ താരങ്ങളെ അണിനിരത്തുന്നത് അമേരിക്കയാണ് (167).

തീപ്പൊരി അണയുന്നു

തീപ്പൊരി അണയുന്നു

ട്രാക്കില്‍ തീപ്പൊരി പാറിച്ച ഒളിംപിക് ചാംപ്യനും ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസവുമായ ബോള്‍ട്ട് മറ്റൊരു സുവര്‍ണനേട്ടത്തോടെ വിടവാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഈ ചാംപ്യന്‍ഷിപ്പിനു മുമ്പ് അവസാനമായി മല്‍സരിച്ച മീറ്റില്‍ ബോള്‍ട്ട് ജേതാവായിരുന്നു.

 ആറാമത് ലോക മീറ്റ്

ആറാമത് ലോക മീറ്റ്

ബോള്‍ട്ട് പങ്കെടുക്കുന്ന ആറാമത്തെ ലോക അത്‌ലറ്റിക് മീറ്റാണിത്. 2007ല്‍ ജപ്പാനിലെ ഒസാക്കയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പിലാണ് താരം ആദ്യമായി ട്രാക്കിലിറങ്ങിയത്. അന്ന് 200, 4x100 മീ റിലേ എന്നിവയിലാണ് ബോള്‍ട്ട് മല്‍സരിച്ചത്. രണ്ടിനങ്ങളിലും വെള്ളി നേടി താരം വരവറിയിച്ചു.

ബെര്‍ലിന്‍ പിടിച്ചടക്കി

ബെര്‍ലിന്‍ പിടിച്ചടക്കി

ജപ്പാനില്‍ എതിരാളികള്‍ക്കു സൂചന നല്‍കിയ ബോള്‍ട്ട് തന്റെ വിശ്വരൂപം പുറത്തെടുത്തത് 2009ലെ ബെര്‍ലിന്‍ ലോക അത്‌ലറ്റിക് മീറ്റിലാണ്. ജര്‍മനിയില്‍ തരംഗമായി മാറിയ ബോള്‍ട്ട് 100, 200, 4x100 മീ റിലേ എന്നിവയില്‍ സ്വര്‍ണം കരസ്ഥമാക്കി.

രണ്ടിനങ്ങളില്‍ മാത്രം

രണ്ടിനങ്ങളില്‍ മാത്രം

ലണ്ടനില്‍ രണ്ടിനങ്ങളില്‍ മാത്രമേ ബോള്‍ട്ട് മല്‍സരിക്കുന്നുള്ളൂവെന്നത് ആരാധകരെ തെല്ല് നിരാശയിലാക്കുന്നുണ്ട്. തന്റെ ഫേവറിറ്റ് ഇനമായ 100 മീറ്റര്‍ കൂടാതെ 4 x100 മീ റിലേയിലാണ് താരം പങ്കെടുക്കുന്നത്. ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ ഫൈനല്‍ ശനിയാഴ്ചയാണ്. ഇന്ന് ഹീറ്റ്‌സില്‍ താരം പങ്കെടുക്കുന്നുണ്ട്.
2016ലെ റിയോ ഒളിംപിക്‌സോടെ ബോള്‍ട്ട് വിരമിച്ചേക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ലോക മീറ്റിന് ശേഷം വിരമിക്കുമെന്ന് താരം പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു.

നാട്ടുകാര്‍ക്കു മുന്നില്‍ വിടവാങ്ങാന്‍ ഫറാ

നാട്ടുകാര്‍ക്കു മുന്നില്‍ വിടവാങ്ങാന്‍ ഫറാ

ദീര്‍ഘദൂര ഓട്ടത്തിലെ വിസ്മയമായ ഫറായ്ക്ക് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ തന്നെ ട്രാക്കിനോട് വിടപറയാനുള്ള അപൂര്‍വ്വ അവസരമാണ് ലഭിച്ചത്. 5000, 10000 മീറ്ററുകള്‍ കുത്തകയാക്കി വച്ചിരിക്കുന്ന ഫറാ ഒളിംപിക്‌സില്‍ നാലും ലോക മീര്‌റില്‍ അഞ്ചും സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.

ഇന്ത്യയുണ്ട്, ചിത്രയില്ല...

ഇന്ത്യയുണ്ട്, ചിത്രയില്ല...

അദ്ഭുതങ്ങള്‍ സംഭവിക്കാന്‍ സാധ്യത കുറവാണെങ്കിലും 25 അംഗ ടീമിനെയാണ് ഇന്ത്യ ലണ്ടനിലേക്ക് അയച്ചത്. 10 ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുക. നേരത്തേ മലയാളി താരം പി യു ചിത്രയെ ടീമില്‍ നിന്നും ഒഴിവാക്കിയതിനെിരേ ശക്തമായ പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.

Story first published: Friday, August 4, 2017, 11:17 [IST]
Other articles published on Aug 4, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X