വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവസാന അങ്കം തോറ്റിട്ടും ബോള്‍ട്ട് കരഞ്ഞില്ല!! പക്ഷെ അവരൊന്ന് പിണങ്ങിയാല്‍..താരത്തിന്റെ വീക്ക്‌നെസ്!!

താനിപ്പോഴും അമ്മയുടെ പൊന്നോമനയാണെന്ന് സ്പ്രിന്‍റ് ഇതിഹാസം

By Manu

ലണ്ടന്‍: ലോകകണ്ട എക്കാലത്തെയും വലിയ ഓട്ടക്കാരനെന്ന് തെളിയിച്ച വേഗരാജാവായ ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് നിരാശയോടെയാണ് തന്റെ സ്വപ്‌നതുല്യമായ കരിയര്‍ അവസാനിപ്പിക്കുന്നത്. ലോക ചാംപ്യനായി രാജകീമായി വിടവാങ്ങാമെന്ന് പ്രതീക്ഷിച്ചെത്തിയ ബോള്‍ട്ട് ലോക അത്‌ലറ്റിക് മീറ്റില്‍ തന്‍റെ ഏക വ്യക്തിഗത ഇനമായ 100 മീറ്ററില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. അമേരിക്കന്‍ കരുത്തിനു മുന്നില്‍ താരത്തിന്റെ സുവര്‍ണനേട്ടമെന്ന മോഹമാണ് പൊലിഞ്ഞത്. സ്വര്‍ണം കൈവിട്ടെങ്കിലും ബോള്‍ട്ടിന്റെ കണ്ണില്‍ നിന്ന് അല്‍പ്പം പോലും കണ്ണീര്‍വന്നില്ല. എന്നാല്‍ ചെറിയൊരു പിണക്കം കൊണ്ടു പോലും ബോള്‍ട്ടിനെ കണ്ണീരണിയിക്കുന്ന ഒരാളുണ്ട്. താരത്തിന്റെ സ്വന്തം അമ്മയാണത്.

അമ്മയുടെ പൊന്നോമന

അമ്മയുടെ പൊന്നോമന

അസാധ്യമായ വേഗം കൊണ്ട് ലോകം മുഴുവന്‍ വെട്ടിപ്പിടിച്ചെങ്കിലും ബോള്‍ട്ട് ഇപ്പോഴും അമ്മയുടെ പൊന്നോമനയാണ്. അമ്മ ജെന്നിഫറാണ് തന്റെ വീക്ക്‌നെസെന്ന് താരം നിരവധി തവണ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കരയിക്കുന്നത് അമ്മ മാത്രം

കരയിക്കുന്നത് അമ്മ മാത്രം

തന്നെ എന്തെങ്കിലുമൊരു കാര്യം കരയിക്കുന്നുണ്ടെങ്കില്‍ അതു സ്വന്തം അമ്മയാണെന്ന് ബോള്‍ട്ട് പറയുന്നു. സ്വന്തം മകന്റെ പ്രകടനങ്ങള്‍ കാണാനും പ്രോല്‍സാഹിപ്പിക്കാനും ജെന്നിഫര്‍ പലപ്പോഴും എത്താറുമുണ്ട്.

അമ്മ പിണങ്ങിയാല്‍ കരയും

അമ്മ പിണങ്ങിയാല്‍ കരയും

ഏതെങ്കിലും കാര്യത്തിന് പിണങ്ങി അമ്മ തന്നോട് മിണ്ടാതിരുന്നാല്‍ തനിക്കു കരച്ചില്‍ വരുമെന്ന് ബോള്‍ട്ട് പറയുന്നു. താന്‍ അമ്മയുടെ മകനാണെന്നും സ്പ്രിന്റ് ഇതിഹാസം വ്യക്തമാക്കി.

മാപ്പുചോദിച്ച് ബോള്‍ട്ട്

മാപ്പുചോദിച്ച് ബോള്‍ട്ട്

ലോക മീറ്റിന്റെ 100 മീറ്ററില്‍ തനിക്കു സ്വര്‍ണം നേടാന്‍ കഴിയാതിരുന്നതില്‍ ബോള്‍ട്ട് മാപ്പുചോദിച്ചു. എല്ലാവരും നല്‍കിയ പിന്തുണയ്ക്ക് താരം നന്ദി അറിയിച്ചു. വളരെ മികച്ചൊരു അനുഭവമായിരുന്നു മല്‍സരമെന്നും ബോള്‍ട്ട് പറഞ്ഞു.

കാര്യങ്ങള്‍ അനുകൂലമായിരുന്നില്ല

കാര്യങ്ങള്‍ അനുകൂലമായിരുന്നില്ല

ലോക മീറ്റിനായി ലണ്ടനില്‍ വിമാനമിറങ്ങുമ്പോള്‍ കാര്യങ്ങള്‍ ബോള്‍ട്ടിന് അത്ര അനുകൂലമായിരുന്നില്ല. അടുത്ത സുഹൃത്തും 2008ലെ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവുമായ ബ്രിട്ടീഷ് താരം ജെര്‍മെയ്ന്‍ മാസണിന്റെ അപ്രതീക്ഷിത മരണം ബോള്‍ട്ടിനെ തളര്‍ത്തിയിരുന്നു.

ബോള്‍ട്ടിന് അച്ഛന്‍ ഒന്നല്ല, രണ്ട്!!

ബോള്‍ട്ടിന് അച്ഛന്‍ ഒന്നല്ല, രണ്ട്!!

വെല്ലെസ്‌ലിയാണ് ബോള്‍ട്ടെന്ന ഇതിഹാസത്തിന് ജന്‍മം നല്‍കിയ അച്ഛനെങ്കിലും ഈ സ്ഥാനം ഒരാള്‍ക്കൂടി കൂടി താരം നല്‍കുന്നുണ്ട്. തന്റെ ബിനിനസ് മാനേജര്‍ കൂടിയായ നോര്‍മാന്‍ പിയേര്‍ട്ടിനെയാണ് ബോള്‍ട്ട് സ്വന്തം പിതാവിനെപ്പോലെ കാണുന്നത്.

 നന്ദി മാതാപിതാക്കള്‍ക്കും പിയേര്‍ട്ടിനും

നന്ദി മാതാപിതാക്കള്‍ക്കും പിയേര്‍ട്ടിനും

തന്റെ അദ്ഭുതപ്പെടുത്തുന്ന കരിയറിനും ജീവിതത്തിനും കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളോടും പിയേര്‍ട്ടിനോടും മാത്രമാണെന്ന് ബോള്‍ട്ട് പറയുന്നു. ഇവരുടെ ടീം വര്‍ക്കും ഒത്തിണക്കവുമാണ് തന്റെ ജീവിതത്തിനു അടിത്തറയിട്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, August 6, 2017, 13:10 [IST]
Other articles published on Aug 6, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X