വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ലോകകപ്പിലെ 10 സര്‍പ്രൈസ് പാക്കേജുകള്‍

ലോകകപ്പ് ക്രിക്കറ്റിന്റെ ഒളിംപിക്‌സാണ് എന്ന് വെറുതെ പറയുന്നതല്ല. ഒരു ലോകകപ്പ് മതി ഒരു ക്രിക്കറ്റ് താരത്തിനെ ഹീറോയാക്കാന്‍. ഹീറോയാക്കാന്‍ മാത്രമല്ല, ചിലപ്പോള്‍ തിരിച്ചും സംഭവിക്കാം. അതുകൊണ്ട് തന്നെ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഒരുങ്ങിയാണ് ഓരോ കളിക്കാരനും എത്തുക.

വാഴ്ത്തപ്പെട്ടവര്‍ മാത്രമല്ല, ചിലപ്പോള്‍ ലോകകപ്പ് താരോദയങ്ങള്‍ക്കും കാരണമാകാറുണ്ട്. ഒരു ഇന്നിംഗ്‌സ്, ഒരു വിക്കറ്റ്, ചിലപ്പോള്‍ ഒരു ക്യാച്ച് അത്രയും മതി ഒരു താരത്തിന്റെ തലവര മാറാന്‍. കഴിഞ്ഞ ലോകകപ്പില്‍ നമീബിയയുടെ ഡ്വെയ്ന്‍ ലെവറോക് എടുത്ത ആ ക്യാച്ച് ഓര്‍മയില്ലേ, അത് ഒരു ചെറിയ ഉദാഹരണം മാത്രം.

ഈ ലോകകപ്പിലുമുണ്ട് നോക്കിവെക്കേണ്ട ചില പുതുമുഖക്കാര്‍. ഇന്ത്യയ്ക്കുമുണ്ട് ചില അപ്രതീക്ഷിത പ്രതീക്ഷകള്‍. കാണൂ. ലെവറോക്കിന്റെ അത്ഭുത ക്യാച്ചിന്റെ വീഡിയോയുമുണ്ട് അവസാനം.

ചര്‍ച്ച മൊത്തം സ്റ്റുവര്‍ട്ട് ബിന്നി

ചര്‍ച്ച മൊത്തം സ്റ്റുവര്‍ട്ട് ബിന്നി

ലോകകപ്പിന് മുമ്പേ ഇന്ത്യയുടെ താരമാണ് സ്റ്റുവര്‍ട്ട് ബിന്നി. യുവരാജിന് പകരം ടീമിലെത്തിയ ബിന്നിയെ ആരാധകര്‍ നന്നായി വാരി. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ 3 വിക്കറ്റ് പ്രകടനത്തോടെ ഈ ലോകകപ്പില്‍ താന്‍ കുറച്ച് സര്‍പ്രൈസുകള്‍ ഒളിപ്പിച്ചിട്ടുണ്ട് എന്ന സൂചന നല്‍കുന്നു ബിന്നി.

മൊയീന്റെ ചെറ്യേ സ്പാനര്‍

മൊയീന്റെ ചെറ്യേ സ്പാനര്‍

മൊയീനെ ആ ചെറ്യേ സ്പാനറിങ്ങെടുത്തേ എന്ന് ക്യാപ്റ്റന്‍ വിളിക്കുമ്പൊഴൊക്കെ ഈ പാര്‍ട് ടൈം സ്പിന്നര്‍ തയ്യാറാണ്. സുരേഷ് റെയ്‌ന അടക്കം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഓരോരുത്തരായി അലിക്ക് മുന്നില്‍ സുല്ലിട്ടു. ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് ഈ പാക് വംശജന്‍.

പ്രേതം പോയി, സൊഹൈല്‍ തകര്‍ക്കും

പ്രേതം പോയി, സൊഹൈല്‍ തകര്‍ക്കും

ഹോട്ടല്‍ മുറിയില്‍ പ്രേതത്തെ കണ്ട് പേടിച്ചതൊക്കെ മറന്നേക്കൂ. ഷാഹിദ് അഫ്രീദി, അബ്ദുള്‍ റസാഖ്, അസര്‍ മെഹ്മൂദ് എന്നിവരുടെ കൂട്ടത്തിലേക്ക് പാകിസ്താന്‍ കരുതി വെച്ചിരിക്കുന്ന ഓള്‍റൗണ്ടറാണ് ഹാരിസ് സൊഹൈല്‍.

 വിലക്ക് മാറി ഷക്കീബ് വരുന്നു

വിലക്ക് മാറി ഷക്കീബ് വരുന്നു

ഷക്കീബ് അല്‍ ഹസ്സന്‍ - ബംഗ്ലാദേശിനെ ആരും കാര്യമായി എടുത്തില്ലെങ്കിലും ഈ ഓള്‍റൗണ്ടറെ ആരും കാണാതെ പോകില്ല. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒറ്റയ്ക്ക് കളി തിരിക്കാന്‍ പോന്നവനാണ് ഷക്കീബ്. വിലക്കിന് ശേഷം ഷക്കീബ് വരികയാണ്.

വാട്ടൂ പുതുമുഖമല്ല

വാട്ടൂ പുതുമുഖമല്ല

പുതുമുഖങ്ങളുടെ പട്ടികയല്ല ഇത്. ലോകകപ്പിലെ സര്‍പ്രൈസുകളുടേതാണ്. തന്റെ കാലം കഴിഞ്ഞു എന്ന് പറയുന്നവര്‍ക്കുളള മറുപടിയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ സ്വന്തം നാട്ടില്‍ കരുതി വെച്ചിരിക്കുന്നത്.

മര്‍ലോണ്‍ സാമുവല്‍സ്

മര്‍ലോണ്‍ സാമുവല്‍സ്

ഹീറോ ആകാനും സീറോ ആകാനും സാമുവല്‍സിന് ചെറിയ സമയം മതി. ഇത്രയ്ക്കും ദുരൂഹമായ ഒരു കളിക്കാരന്‍ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ വേറെയില്ല. ഇത്തവണ ടീമിന് വൈസ് ക്യാപ്റ്റന്‍ കൂടിയാണ് സാമുവല്‍സ്.

ഇമ്രാന്‍ താഹിര്‍

ഇമ്രാന്‍ താഹിര്‍

സ്പിന്നിന് അത്രയൊന്നും പേരുകേട്ടിട്ടില്ലാത്ത ദക്ഷിണാഫ്രിക്കയുടെ പാക് മെയ്ഡ് കുന്തമുന. ഡെയ്ല്‍ സ്റ്റെയ്‌നെയും മോണി മോര്‍ക്കലിനെയും മാത്രമല്ല താഹിറിനെയും എതിരാളികള്‍ പേടിക്കണം.

 റോസ് ടെയ്‌ലര്‍

റോസ് ടെയ്‌ലര്‍

എഴുതിത്തള്ളാന്‍ കവിയാത്ത പ്രതിഭാസമാണ് ന്യൂസിലന്‍ഡിന്റെ റോസ് ടെയ്‌ലര്‍. അടി തുടങ്ങിയാല്‍ പിന്നെ ഒരു പൂരമായിരിക്കും. ബ്രണ്ടന്‍ മക്കുല്ലമാണ് കീവിസിന്റെ സൂപ്പര്‍ സ്റ്റാര്‍. പക്ഷേ അതുക്കും മേലെ വരും ചിലപ്പോള്‍ ടെയ്‌ലര്‍.

രംഗണ ഹെറാത്

രംഗണ ഹെറാത്

മുരളി പോയ ശേഷം ഒരു നല്ല ക്ലാസ് സ്പിന്നറെ കിട്ടിയിട്ടില്ല ലങ്കയ്ക്ക്. അതിനുള്ള പ്രതിവിധിയാണ് ഈ ഇടംകൈയ്യന്‍ സ്പിന്നര്‍. 10 ടെസ്റ്റില്‍ 60 വിക്കറ്റാണ് 2014 ല്‍ ഹെറാതിന്റെ റെക്കോര്‍ഡ്.

അമ്പമ്പോ ഇതെന്തൊര് ക്യാച്ച്

രണ്ടാമത്തെ ഓവറിലാണ് ഡേവിഡ് ലെവറോക്, ഇന്ത്യന്‍ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെ പുറത്താക്കാന്‍ ഈ അത്ഭുത ക്യാച്ച് എടുത്തത്. കാണൂ.

Story first published: Tuesday, February 3, 2015, 10:37 [IST]
Other articles published on Feb 3, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X