വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ്‌ സാംബാ താളത്തിന്റെ നാട്ടിലേക്ക്‌

കേപ്പന്‍ ഹേഗന്‍: കാല്‍പ്പന്തുകളിയുടെ ഇതിഹാസ ഭൂമിയിലേക്ക്‌ വിശ്വകായിക മാമാങ്കം വിരുന്നെത്തുന്നു. 2016ലെ ഒളിമ്പിക്‌സിന്‌ ബ്രസീല്‍ തലസ്ഥാനമായ റിയോഡി ഡി ജനീറോ ആതിഥ്യം വഹിയ്‌ക്കും. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ ഹേഗനില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിനൊടുവില്‍ ചിക്കാഗോ, ടോക്കിയോ, മാഡ്രിഡ്‌ എന്നീ വന്‍ നഗരങ്ങളെ പിന്തള്ളിയാണ്‌ റിയോ ഒന്നാമതെത്തിയത്‌.

ചരിത്രത്തിലാദ്യമായാണ്‌ തെക്കേ അമേരിയ്‌ക്കയിലേയ്‌ക്ക്‌ ഒളിമ്പിക്‌സ്‌ എത്തുന്നത്‌. ചൈനീസ്‌ തലസ്ഥാനമായ ബെയ്‌ജിങ്‌ ആയിരുന്നു കഴിഞ്ഞ തവണ ഒളിമ്പിക്‌സിനു വേദിയായത്‌. അമേരിക്ക(ചിക്കാഗോ), സ്‌പെയിന്‍ (മാഡ്രിഡ്‌), ജപ്പാന്‍ (ടോക്കിയോ) എന്നീ ശക്തരായ എതിരാളികളെ പിന്തള്ളി നേടിയ വിജയം ബ്രസീല്‍ ജനത ആഘോഷിയ്‌ക്കുകയാണ്‌. അന്താരാഷ്‌ട്ര ഒളിമ്പിക്‌ കമ്മറ്റി (ഐ സി) പ്രസിഡന്റ്‌ ജാക്‌ റോഗ്‌ ആണ്‌ പ്രഖ്യാപനം നടത്തിയത്‌.

ചിക്കാഗോയ്‌ക്ക്‌ ഒളിമ്പിക്‌ വേദി ലഭിയ്‌ക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ തന്നെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. വേദി നിര്‍ണയത്തിനുള്ള തിരഞ്ഞെടുപ്പ്‌ നടക്കുന്ന കേപ്പന്‍ഹേഗനില്‍ ഭാര്യ മിഷേലുമൊത്ത്‌ നേരത്തെ എത്തിയ ഒബാമ ഇതിനായി ലോകരാഷ്‌ട്രങ്ങളോട്‌ അഭ്യര്‍ഥന നടത്തുകയും ചെയ്‌തു. എന്നാല്‍ ആദ്യ റൗണ്ട്‌ വോട്ടെടുപ്പില്‍ തന്നെ ചിക്കാഗോയും ടോക്കിയോയും പുറത്തായി. ഏറ്റവും കുറച്ച്‌ വോട്ടുകള്‍ ലഭിച്ചത്‌ ചിക്കോഗോയ്‌ക്കാണെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ബെയ്‌ജിങ്‌ ഒളിമ്പിക്‌സില്‍ നഷ്ടപ്പെട്ട കായിക അധീശ്വതത്വത്തിന്‌ പിന്നാലെ ഒളിമ്പിക്‌സ്‌ വേദിയ്‌ക്ക്‌ വേണ്ടിയുള്ള പോരാട്ടത്തിലും ദയനീയമായി പരാജയപ്പെട്ടത്‌ അമേരിക്ക ഏറെക്കാലം വേട്ടയാടുമെന്ന്‌ ഉറപ്പാണ്‌.

1996ല്‍ അറ്റ്‌ലാന്റ്‌ ഒളിമ്പിക്‌സ്‌ നടന്നതാണ്‌ ചിക്കാഗോയ്‌ക്ക്‌ തിരിച്ചറിയായത്‌. 20 കൊല്ലമെന്ന ചെറിയ കാലയളവിനുള്ളില്‍ വീണ്ടുമൊരു ഒളിമ്പിക്‌സിന്‌ അവകാശവാദം ഉന്നയിക്കാന്‍ അമേരിക്കയ്‌ക്ക്‌ അവകാശമില്ല എന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു വിധി പ്രഖ്യാപനം. 1992ല്‍ സ്‌പെയിനിലെ മറ്റൊരു നഗരമായ ബാഴ്‌സലോണയില്‍ ഒളിമ്പിക്‌സ്‌ നടന്നത്‌ മാഡ്രിഡിനും 2008ല്‍ ഏഷ്യാ ഭൂഖണ്ഡം ഒളിമ്പിക്‌സിന്‌ വേദിയായത്‌ ടോക്കിയോയ്‌ക്കും തിരിച്ചടിയായി. 106 രാജ്യങ്ങള്‍ അംഗങ്ങളായുള്ള ഐഒസിയില്‍ 97 രാജ്യങ്ങള്‍ക്കാണ്‌ വോട്ടവകാശമുള്ളത്‌.

ബ്രസീല്‍ പ്രസിഡന്റ്‌ ലൂയിസ്‌ ഇഗ്നേഷ്യാ ലുലാ ഡാ സില്‍വയും ഫുട്‌ബോള്‍ ഇതിഹാസം അടക്കമുള്ള പ്രമുഖര്‍ റിയോ ഡി ജനീറോയ്‌ക്ക്‌ വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു. വേദി തങ്ങള്‍ക്ക ലഭിച്ചപ്പോള്‍ ബ്രസീല്‍ പ്രതിനിധികള്‍ പരസ്‌പരം കെട്ടിപ്പുണര്‍ന്നും ആരവങ്ങള്‍ മുഴക്കിയുമാണ്‌ സന്തോഷം പങ്കുവെച്ചത്‌.

മറ്റുള്ളവര്‍ക്ക്‌ ഇത്‌ കേവലമൊരു കായികമേളയാണ്‌. ഞങ്ങള്‍ക്കാകട്ടെ ഇത്‌ സമാനതകളില്ലാത്ത അവസരവും, ഒളിമ്പിക്‌സ്‌ എല്ലാ ജനങ്ങള്‍ക്കും വന്‍കരള്‍ക്കും മനുഷ്യര്‍ക്കുമുള്ളതാണെന്ന്‌ റിയോയുടെ വിജയം സൂചിപ്പിയ്‌ക്കുന്നു. ഞങ്ങള്‍ക്കൊരു അവസരം നല്‍കിയതില്‍ നിങ്ങള്‍ക്കൊരിയ്‌ക്കലും ദുഖിയ്‌ക്കേണ്ടി വരില്ല. ലുലാ ഡ സില്‍വ പ്രഖ്യാപനത്തിന്‌ ശേഷം പറഞ്ഞു.

ബീച്ചുകളിലും തെരുവുകളിലും സാംബാ താളത്തിനൊപ്പം ചുവടും വെച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ്‌ ബ്രസീല്‍ ജനത റിയോയുടെ വിജയം ആഘോഷിച്ചത്‌. 2014ന്‌ ലോകകപ്പിന്‌ പിന്നാലെയാണ്‌ ബ്രസീല്‍ ഒളിമ്പിക്‌സ്‌ ആതിഥേയത്വം വഹിയ്‌ക്കുക. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിന്‌ ശേഷം ഒളിമ്പിക്‌ ദീപം സാംബാ താളത്തിന്റെ നാട്ടിലേക്ക്‌ പോകുമ്പോള്‍ എന്തായിരിക്കും റിയോ നഗരം കായികപ്രേമികള്‍ക്കായി ഒരുക്കി വെച്ചിരിയ്‌ക്കുക? കാത്തിരിയ്‌ക്കാംഇനിയൊരേഴു വര്‍ഷം കൂടി.

Story first published: Wednesday, December 7, 2011, 14:28 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X