വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

48 വര്‍ഷത്തിന് ശേഷം ചിലിക്ക് വിജയച്ചിരി

By Ajith Babu
Emilio Izaguirre of Honduras is tackled by Matias Fernandez, left, and Alexis Sanchez of Chile.
നീല്‍സ്പ്രിറ്റ്: ഒരു വിജയം തേടിയുള്ള ചിലിയന്‍ ജനതയുടെ 48 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമായി. ഒന്നാം പകുതിയിലെ 34ാം മിനിറ്റില്‍ ഴാങ് ബ്യുസെയോറാണ് രാജ്യം നേരിട്ട അരനൂറ്റാണ്ടത്തെ തിരിച്ചടികള്‍ക്ക് അവസാനം കുറിച്ച് ഹോണ്ടുറാസിനെതിരെ വിജയഗോള്‍ നേടിയത്.

ലാറ്റിനമേരിക്കയില്‍ നിന്നും ബ്രസീലിന് പിന്നില്‍ രണ്ടാമതായി യോഗ്യത നേടിയ ചിലി ആക്രമണ ഫുട്‌ബോളിലൂന്നിയാണ് ഹോണ്ടുറാസിനെ കീഴടക്കിയത്. രക്ഷകനായെത്തിയ ഗോളി നോയല്‍ വല്ലഡാറിസിന്റെ തകര്‍പ്പന്‍ പ്രകടനമില്ലായിരുന്നുവെങ്കില്‍ ഹോണ്ടുറാസിന്റെ വല നിറയുമായിരുന്നു.

കളിയുടെ പൂര്‍ണമായും വരുതിയിലാക്കി ആക്രമണത്തിലേക്ക് വലിച്ചിടുകയെന്ന കോച്ച് മാഴ്‌സലോ ബിയേല്‍സയുടെ തന്ത്രമാണ് ചിലിയന്‍ പട നടപ്പാക്കിയത്. സ്‌പെയിനും സ്വിറ്റ്‌സര്‍ലന്‍ഡുമുള്‍പ്പെട്ട ഗ്രൂപ്പ് എച്ചില്‍ ചിലി ഇപ്പോള്‍ പ്രതീക്ഷിയ്ക്കുന്നത് രണ്ടാം റൗണ്ടിലേക്കുള്ള മുന്നേറ്റമാണ്.

സ്വന്തംമണ്ണില്‍ 1962ല്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ യൂഗോസ്ലാവ്യയെ തോല്പിച്ച് മൂന്നാം സ്ഥാനം നേടിയ ശേഷം നാല് ചാമ്പ്യന്‍ഷിപ്പുകളിലായി നടന്ന 13 കളികളില്‍ വിജയം ചിലിയെ അനുഗ്രഹിച്ചിരുന്നില്ല.

ദക്ഷിണാഫ്രിക്കയെ ഉറുഗ്വായ് തകര്‍ത്തുവിട്ടു

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഉറുഗ്വായ്ക്ക് മുന്നില്‍ കീഴടങ്ങി.

ഇരട്ടഗോളുമായി തിളങ്ങിയ ഡിയേഗോ ഫോര്‍ലാനായിരുന്നു കളിയിലെ നായകന്‍. കിടിലനൊരു ഫീല്‍ഡ് ഗോളും പിഴവില്ലാത്ത പെനല്‍റ്റി കിക്കും ഫോര്‍ലാന്‍ ഉന്നം തെറ്റിയ്ക്കാതെ ദക്ഷിണാഫ്രിക്കന്‍ പോസ്റ്റിലെത്തിച്ചു. 24, 80 മിനിറ്റുകളിലായിരുന്നു ഫോര്‍ലാന്റെ ഗോളുകള്‍. 94ാം മിനിറ്റില്‍ അല്‍വാരോ പെരേര പട്ടിക പൂര്‍ത്തിയാക്കി.

ലൂയിസ് സുവാരസിനെ ഫൗള്‍ ചെയ്തതിന് ചുവപ്പ് കാര്‍ഡ് കണ്ട് ഗോളി ഇറ്റുമെലങ് ഖുനെ പുറത്തായത് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത ആഘാതമായി.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X