വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാകിസ്ഥാന് നാല് വിക്കറ്റ് ജയം

By Super

പെഷവാര്‍: കളിയുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിയ്ക്കാനുള്ള കഴിവുകേട് ഇക്കുറിയും ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചു. കളി കൂടുതല്‍ സമ്മര്‍ദ്ദങ്ങളിലേക്ക് നീങ്ങിയപ്പോള്‍ അതിനെ അതിജീവിച്ച് മനസ്സാന്നിധ്യത്തോടെ പന്തെറിയാനുള്ള ബൗളര്‍മാരുടെ കഴിവ് കേട് ഇന്ത്യയുടെ വിജയത്തെ തുലച്ചുകളഞ്ഞു.

ഒടുവില്‍ ഇന്ത്യയുടെ ബൗളര്‍മാരെ അടിച്ചുപായിച്ച് കൊണ്ട് ആറാംവിക്കറ്റില്‍ അബ്ദുള്‍ റസാഖും മോയിന്‍ഖാനും പാകിസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ മൂന്ന് ഏകദിനങ്ങള്‍ പിന്നിട്ടപ്പോള്‍ പാകിസ്ഥാന്‍ 2-1ന് മുന്നിട്ട് നില്ക്കുകയാണ്.

മോയിന്‍ഖാന്‍-അബ്ദുല്‍ റസാഖ് കൂട്ടുകെട്ട് ഒടുവില്‍ പടുത്തുയര്‍ത്തിയ 74 റണ്‍സാണ് പാകിസ്ഥാന്റെ വിജയം സുഗമമാക്കിയത്.

ക്രിക്കറ്റ്: ഹമീദ് പോയി
സമയം: 5:09പിഎം
മാര്‍ച്ച് 19, 2004

പെഷവാര്‍: ഇര്‍ഫാന്‍ പത്താന്‍ വീണ്ടും പാകിസ്ഥാന്റെ താളം തെറ്റിയ്ക്കുന്നു. സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന ഹമീദിനെ പത്താന്റെ പന്തില്‍ യുവരാജ് സിംഗ് പിടിച്ചതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷ കൂടുകയാണ്. ഹമീദ് 98 റണ്‍സെടുത്തു. ഇപ്പോള്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എന്ന നിലയിലാണ്.

അബ്ദുള്‍ റസാഖും മോയിന്‍ ഖാനുമാണ് ക്രീസില്‍.

ക്രിക്കറ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
സമയം 4:52പിഎം
മാര്‍ച്ച് 19, 2004

പെഷവാര്‍: ഇന്‍സമാം ഉള്‍ ഹഖിന്റെ വിക്കറ്റ് കൂടി നഷ്ടപ്പെട്ടതോടെ പാകിസ്ഥാനും ക്രീസില്‍ വിയര്‍ക്കുകയാണ്. ഒരു തലയ്ക്കല്‍ ഓപ്പണറായി വന്ന ഹമീദ് സെഞ്ച്വറിയിലേക്ക് നീങ്ങുകയാണെങ്കിലും മറുതലയ്ക്കല്‍ വിക്കറ്റുകള്‍ കൊഴിയുകയാണ്.

ഇപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 എന്ന സ്കോറിലാണ് പാകിസ്ഥാന്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്‍സമാമിനെ എല്‍ബിയില്‍ കുടുക്കിയതോടെ ഇന്ത്യയ്ക്ക് വീണ്ടും വിജയ പ്രതീക്ഷയുണ്ട്.

അഫ്രിദി പുറത്ത്
സമയം 2:40 പിഎം
മാര്‍ച്ച് 19, 2004

പെഷവാര്‍: രണ്ടാം ഓവറില്‍ പാകിസ്ഥാന്റെ ഓപ്പണര്‍ ഷഹീദ് അഫ്രിദി പുറത്ത്. ആറ് റണ്‍സെടുത്ത അഫ്രിദിയെ ഇര്‍ഫാന്‍ പത്താന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പാകിസ്ഥാന്‍ ഇപ്പോള്‍ നാല് ഓവറില്‍ 21 റണ്‍സെടുത്തു നില്ക്കുന്നു.

12 റണ്‍സെടുത്ത ഹമീദും രണ്ട് റണ്‍സെടുത്ത യൂഹാനയും ക്രീസിലുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ബാലാജിയും പത്താനുമാണ് ആദ്യം പന്തെറിയാന്‍ എത്തിയത്.

യുവരാജും ബാലാജിയും കരകയറ്റി
സമയം 1:50 പിഎം
മാര്‍ച്ച് 19, 2004

പെഷവാര്‍: യുവരാജിന്റെയും ബാലാജിയുടെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ തണലില്‍ ഇന്ത്യ വന്‍തകര്‍ച്ചയില്‍ നിന്നും കരകയറി. നിശ്ചിത 50 ഓവറില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 244 റണ്‍സെടുത്തു.

76 പന്തില്‍ നിന്നും 65 റണ്‍സെടുത്ത യുവരാജ് സിംഗിന്റെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനുഗ്രഹമായത്. ഏഴ് ഫോറുകളും ഒരു സിക്സറും ഉള്‍പ്പെട്ടതായിരുന്നു യുവരാജ്സിംഗിന്റെ പ്രകടനം. ഒടുവില്‍ വന്ന ബാലാജി 12 പന്തില്‍ നിന്നും 22 റണ്‍സെടുത്തു.

ക്രിക്കറ്റ്: ഇന്ത്യ തകര്‍ന്നു
സമയം 12:46പിഎം
മാര്‍ച്ച് 19, 2004

പെഷവാര്‍: മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാനെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തകര്‍ന്നു. ഇന്ത്യയുടെ സ്കോര്‍ 200 കടക്കുമോ എന്ന് സംശയമാണ്. പ്രതീക്ഷയുള്ള ബാറ്റ്സ്മാന്‍മാരെല്ലാം പുറത്തായി. 39 ഓവര്‍ പിന്നിട്ടപ്പോള്‍ ഏഴ് വിക്കറ്റിന് 167 എന്ന നിലയിലാണ്.

പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായി ഒരുക്കിയ പെഷവാറിലെ പിച്ചാണ് ഇന്ത്യയെ തകര്‍ത്തത്. സച്ചിന്‍, സെവാഗ്, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍, മുഹമ്മദ് കൈഫ്, രമേഷ് പവാര്‍ എന്നിവര്‍ പുറത്തായി. ഇതില്‍ ഗാംഗുലിയും(39), ദ്രാവിഡും(33) ആണ് ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്താന്‍ അല്പമെങ്കിലും സഹായിച്ചത്. 35 റണ്‍സെടുത്ത് യുവരാജ് സിംഗും റണ്ണൊന്നുമെടുക്കാതെ ഇര്‍ഫാന്‍ പത്താനും ബാറ്റ് ചെയ്യുന്നു.

അബ്ദുള്‍ റസാഖ് രണ്ട് വിക്കറ്റും ഷബീര്‍ അഹമ്മദ് മൂന്ന് വിക്കറ്റും എടുത്തു.

സച്ചിന്‍, സെവാഗ് പുറത്ത്
മാര്‍ച്ച് 19, 2004

പെഷവാര്‍: പാകിസ്ഥാനെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തകര്‍ച്ചയെ നേരിടുന്നു. ആറ് ഓവര്‍ പിന്നിട്ടപ്പോഴേയ്ക്കും ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ സച്ചിനേയും സെവാഗിനെയും നഷ്ടമായി. ടോസ് നേടിയ പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

ഷബീര്‍ അഹമ്മദാണ് ഇരുവരുടെയും അന്തകനായത്. രണ്ടാം ഓവറില്‍ ഓഫ് സൈഡിലേക്ക് വന്ന പന്ത് സച്ചിന്‍ ബാറ്റ്കൊണ്ട് തോണ്ടിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ മോയിന്‍ ഖാന്റെ കയ്യില്‍ പന്ത് പറന്നിറങ്ങുകയായിരുന്നു. സച്ചിന്‍ പൂജ്യനായി പുറത്തുപോയതിന്റെ തൊട്ടുപിന്നാലെ സെവാഗും സച്ചിന്റെ അതേ അബദ്ധം ആവര്‍ത്തിച്ചു. ഇക്കുറി ഷബീറിന്റ പന്തില്‍ ഓഫ് സൈഡില്‍ ആഫ്രിദിയാണ് ക്യാച്ചെടുത്തത്.

ഇപ്പോള്‍ ലക്ഷ്മണും ദ്രാവിഡുമാണ് ക്രീസില്‍. റാവല്‍പിണ്ടിയിലും കറാച്ചിയിലും ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ പുലര്‍ത്തിയിരുന്ന ആക്രമണോത്സുകത പെഷവാറില്‍ കണ്ടില്ല. തുടക്കം മുതലേ സച്ചിനും സെവാഗും തണുപ്പന്‍ മട്ടിലായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ആശിശ് നെഹ്റയ്ക്ക് പകരം ഇര്‍ഫാന്‍ പത്താനെ ഉള്‍പ്പെടുത്തി. രമേഷ് പവാറിനെ നിലനിര്‍ത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ റാവല്‍ പിണ്ടിയില്‍ കളിച്ച ടീമിനെത്തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. ഉമര്‍ തൗഫീക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Story first published: Friday, February 8, 2013, 18:07 [IST]
Other articles published on Feb 8, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X