എതിരാളിയില്‍ നിന്നും ഇങ്ങനൊരു 'ചതി' പ്രതീക്ഷിച്ചില്ല, വസ്ത്രം ഉപേക്ഷിച്ച് ലോകചാംപ്യന്‍!! വീഡിയോ

Written By:

ലണ്ടന്‍: ലോക സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പില്‍ ജേതാവായ ശേഷം വെയ്ല്‍സിന്റെ വെറ്ററന്‍ താരമായ മാര്‍ക്ക് വില്ല്യംസ് വസ്ത്രമില്ലാതെ വാര്‍ത്താസമ്മേളനത്തിനെത്തിയാണ് കായിക ലോകത്ത് ഇപ്പോഴത്തെ സംസാരവിഷയം. എന്നാല്‍ മല്‍സരത്തിനു മുമ്പ് നല്‍കിയ വാക്കു പാലിക്കാനാണ് താരം ഈയൊരു സാഹസം നടത്തിയത്.

1

ഐപിഎല്‍: പ്ലേഓഫില്‍ ആരൊക്കെ കളിക്കും? ആരെയും വില കുറച്ച് കാണേണ്ട, എട്ടു ടീമിനും സാധ്യത!!

ഐപിഎല്‍: ഇത് 'ദുരന്ത ഇലവന്‍'... വന്‍ ഫ്‌ളോപ്പുകള്‍ ഒരു കുടക്കീഴില്‍, സംഘത്തില്‍ യുവിയും!!

താന്‍ ലോക ചാംപ്യനായാല്‍ വസ്ത്രമില്ലാത വാര്‍ത്താസമ്മേളനത്തിനെത്തുമെന്നു 43 കാരനായ വില്ല്യംസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ആവേശകരമായ ഫൈനലില്‍ സ്‌കോട്ട്‌ലന്‍ഡ് താരം ജോണ്‍ ഹിഗ്ഗിന്‍സിനെ 18-16നു തോല്‍പ്പിച്ചു വില്ല്യംസ് വിശ്വ വിജയിയാവുകയായിരുന്നു. ഇതോടെയാണ് തന്റെ വാക്കു പാലിക്കാന്‍ നഗ്നനായി താരത്തിന് വാര്‍ത്താസമ്മേളനത്തിനു എത്തേണ്ടിവന്നത്.

സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പിന്റെ 40 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ലോകചാംപ്യനെന്ന റെക്കോര്‍ഡും ഇതോടെ വില്ല്യംസിന്റെ പേരിലായി. കരിയറിലെ മൂന്നാം ലോക സ്‌നൂക്കര്‍ കിരീടമാണ് താരം കൈക്കലാക്കിയത്.

അവിശ്വസനീയമെന്നാണ് തന്റെ കിരീടവിജയത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ വില്ല്യംസ് പറഞ്ഞത്. ഈയൊരു നേട്ടം സ്വന്തമാക്കാനാവുമെന്ന് ഒരു വര്‍ഷം മുമ്പ് പോലും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരിക്കലും സാധിക്കില്ലെന്നു കരുതിയതാണ് ഇപ്പോള്‍ താന്‍ യാഥാര്‍ഥ്യമാക്കിയതെന്നും താരം വിശദമാക്കി. ഈ കിരീടവിജയം തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും നിലനിര്‍ത്താന്‍ അടുത്ത വര്‍ഷവും മല്‍സരിക്കുമെന്നും വില്ല്യംസ് പറഞ്ഞു.

Story first published: Tuesday, May 8, 2018, 15:22 [IST]
Other articles published on May 8, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍