വീടിനകം സ്വിമ്മിങ് പൂളാക്കി റഷ്യയുടെ ഒളിംപിക് താരം!! വൈറലായി വീഡിയോ

മോസ്‌കോ: കൊവിഡ്-19നെ തുടര്‍ന്നു ലോകമാകെ നിശ്ചലമായതോടെ കായിക താരങ്ങള്‍ക്കും വീടിനുള്ളിലേക്കു ഒതുങ്ങേണ്ടി വന്നിരിക്കുകയാണ്. എല്ലാ കായിക മല്‍സരങ്ങളും നിര്‍ത്തിവച്ചതോടെ വീടിനകം തന്നെ പരിശീലനക്കളരിയാക്കിയിരിക്കുകയാണ് കായിക താരങ്ങള്‍. വെള്ളമില്ലാതെ, സ്വിമ്മിങ് പൂളില്ലാതെ വീടിനകത്തു തന്നെ സാങ്കല്‍പ്പിക നീന്തല്‍ പരിശീലനം നടത്തി വൈറലായിരിക്കുകയാണ് റഷ്യയുടെ വനിതാ ഒളിംപിക് താരം യുലിയ എഫിമോവ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് എഫിമോവ ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ജെനാന്‍ മൂസ തന്റെ ട്വിറ്റര്‍ പേജില്‍ ഈ വീഡിയോക്കൊപ്പം കുറിച്ചത് ഇങ്ങനെയായിരുന്നു. അദ്ഭുതകരം. ലോക്ക്ഡൗണ്‍ സമയത്തു റഷ്യയുടെ ഒളിംപിക് നീന്തല്‍ താരം യുലിയ എഫിമോവയ്ക്കു പരിശീലനം നടത്താന്‍ നല്ലൊരു പൂള്‍ പോലുമില്ല. അതുകൊണ്ട് അവര്‍ വീട്ടില്‍ 'ഡ്രൈ എക്‌സസൈസ്' നടത്തുകയാണ്. ആരോ അവരുടെ കാല്‍ പിടിച്ചുവച്ചിട്ടുണ്ട്. വീട്ടില്‍ ഇങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ല.

രാഹുല്‍ 28... ബെര്‍ത്ത് ഡേ ബോയിയുടെ സൂപ്പര്‍ റെക്കോര്‍ഡുകള്‍, ഏകദിനത്തില്‍ മറ്റാര്‍ക്കുമില്ല

ആരും പെര്‍ഫക്ടല്ല, ഏതു കേമനും ഒരു കുറവുണ്ടാവും... കോലിയെ പുറത്താക്കാന്‍ അറിയാമെന്ന് ഷമി

28 കാരിയായ എഫിമോവ 2008ലെ ഒളിംപിക്‌സിലൂടെയാണ് റഷ്യക്കു വേണ്ടി അരങ്ങേറിയത്. എന്നാല്‍ കന്നി ഒളിംപിക് മെഡലിനായി അവര്‍ക്കു 2012 വരെ കാത്തിരിക്കേണ്ടി വന്നു. 200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കിലാണ് എഫിമോവ വെങ്കല മെഡലുമായി രാജ്യത്തിന്റെ അഭിമാനമായത്. 2106ലെ ഒളിംപിക്‌സില്‍ രണ്ടു മെഡലുകള്‍ താരം കൈക്കലാക്കി. 100, 200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കുകളിലാണ് എഫിമോവ വെള്ളി കരസ്ഥമാക്കിയത്.

യുലിയ എഫിമോവ വീടിനകത്തു പരിശീലനം നടത്തുന്നതിന്റെ വീഡിയോ കാണാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, April 19, 2020, 8:44 [IST]
Other articles published on Apr 19, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X