കോമണ്‍വെല്‍ത്ത് ഗെയിംസ്; ഷൂട്ടിങ് റേഞ്ചില്‍ വീണ്ടും മെഡല്‍ വെടിവെച്ചിട്ട് ഇന്ത്യ

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ് വീണ്ടും മെഡല്‍നേട്ടം. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ രവി കുമാര്‍ വെങ്കല മെഡല്‍ നേടി. അവസാനത്തെ മൂന്നു ഷോട്ടുകള്‍ക്ക് മുന്‍പ് വരെ മുന്നിലുണ്ടായിരുന്ന രവി കുമാര്‍ പിന്നീട് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഓസ്‌ട്രേലിയയുടെ ഡെന്‍ സാംപസണ്‍ സ്വര്‍ണവും ബംഗ്ലാദേശിന്റെ ഹേല്‍ ബക്കി വെള്ളിയും സ്വന്തമാക്കി.

സിറ്റിയെ വീഴ്ത്തി യുനൈറ്റഡ്, സിറ്റിയുടെ കിരീടധാരണം വൈകി... ജര്‍മനിയില്‍ ബയേണ്‍ ചാംപ്യന്‍മാര്‍

ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം പത്തായി. ആറ് സ്വര്‍ണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ സമ്പാദ്യം. നേരത്തെ ഗോള്‍ഡ് കോസ്റ്റിലെ നാലാം ഇന്ത്യ രണ്ട് സ്വര്‍ണവുമായാണ് തുടക്കമിട്ടത്. ഭാരദ്വോഹനത്തില്‍ ഒരു സ്വര്‍ണവും ഷൂട്ടിങ്ങില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഇന്ത്യ നേടി.

ravikumar

ഭാരോദ്വഹനം 69 കിലോഗ്രാം വിഭാഗത്തില്‍ പൂനം യാദവ് ആണ് നാലാം ദിനം ആദ്യ സ്വര്‍ണം നേടിയത്. തൊട്ടുപിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ പതിനാറുകാരി മനു ഭാക്കര്‍ കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിദ്ദുവിനാണ് വെള്ളി. ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്. 240.9 പോയിന്റ് നേടി ഗെയിംസ് റെക്കോഡോടെയായിരുന്നു പതിനാറുകാരിയായ മനു ഭാക്കറിന്റെ സുവര്‍ണനേട്ടം.

Story first published: Sunday, April 8, 2018, 10:11 [IST]
Other articles published on Apr 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍