സിറ്റിയെ വീഴ്ത്തി യുനൈറ്റഡ്, സിറ്റിയുടെ കിരീടധാരണം വൈകി... ജര്‍മനിയില്‍ ബയേണ്‍ ചാംപ്യന്‍മാര്‍

Written By:

ലണ്ടന്‍/ മാഡ്രിഡ്: നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവിജയം ആഘോഷിക്കാമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹം പൊലിഞ്ഞു. ത്രില്ലറില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു റെഡ് ഡെവിള്‍സ് പെപ് ഗ്വാര്‍ഡിയോളയുടെ കുട്ടികളെ ഞെട്ടിക്കുകയായിരുന്നു. ഇതോടെ കിരീടമുറപ്പിക്കാന്‍ ഒരു മല്‍സരം കൂടി സിറ്റിക്കു കാത്തിരിക്കേണ്ടിവരും. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ രണ്ടു ഗോളുകള്‍ക്കു പിന്നിട്ടുനിന്ന ശേഷമാണ് രണ്ടാംപകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് സിറ്റിയെ യുനൈറ്റഡ് ഞെട്ടിച്ചത്.

ഇന്ത്യ സ്വര്‍ണക്കൊയ്ത്ത് തുടരുന്നു, രണ്ടു സ്വര്‍ണം കൂടി... പൊന്നണിഞ്ഞ് മനുവും പൂനവും

ഐപിഎല്‍: ബ്രാവോ ചെന്നൈ!! സൂപ്പര്‍ കിങ്‌സിന്റെ അവിസ്മരണീയ തിരിച്ചുവരവ്, ചാംപ്യന്‍മാര്‍ വീണു

1

നേരത്തേ ഹോംഗ്രൗണ്ടില്‍ സിറ്റിയോടേറ്റ തോല്‍വിക്ക് അവരുടെ മൈതാനത്ത് കണക്കുതീര്‍ക്കാനും ഡെവിള്‍സിനു സാധിച്ചു. ഇരട്ടഗോള്‍ നേടിയ സൂപ്പര്‍ താരം പോള്‍ പോഗ്ബയാണ് സിറ്റിക്കെതിരേ യുനൈറ്റഡിന്റെ ഹീറോ. മൂന്നാം ഗോള്‍ ക്രിസ് സ്‌മോളിങിന്റെ വകയായിരുന്നു. പ്രീമിയര്‍ ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 2-1ന് സ്റ്റോക്ക് സിറ്റിയെയും ന്യൂകാസില്‍ ഇതേ സ്‌കോറിന് ലെസ്റ്റര്‍ സിറ്റിയെയും തോല്‍പ്പിച്ചു. ലിവര്‍പൂളിനെ എവര്‍ട്ടന്‍ ഗോള്‍രഹിതമായി കുരുക്കുകയായിരുന്നു.

2

സ്പാനിഷ് ലീഗില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക് മികവില്‍ ബാഴ്‌സലോണ 3-1ന് ലെഗന്‍സിനെ തകര്‍ത്തുവിട്ടു. 27, 32, 87 മിനിറ്റുകളിലാണ് മെസ്സി ഹാട്രിക് പൂര്‍ത്തിയാക്കിയത്. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് 4-2ന് ബെനെവെന്റോയെ തുരത്തി. ജര്‍മന്‍ ലീഗില്‍ ഓഗ്‌സ്ബര്‍ഗിനെ 4-1ന് കെട്ടുകെട്ടിച്ചത്തോടെ ബയേണ്‍ മ്യൂണിക്ക് തുടര്‍ച്ചയായി ആറാം തവണയും കിരീടം വരുതിയിലാക്കി. അഞ്ചു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ബയേണ്‍ കിരീടമുറപ്പാക്കിയത്.

Story first published: Sunday, April 8, 2018, 9:48 [IST]
Other articles published on Apr 8, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍