വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കെവിന്‍ പീറ്റേഴ്‌സന്റെ 'ഭ്രാന്ത്' ഇംഗ്ലണ്ട് ടീമിന് പണിയാകും!

ലണ്ടന്‍: സമീപകാല ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ ബാറ്റ്‌സ്മാന്‍ - കെ പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കെവിന്‍ പീറ്റേഴ്‌സനെക്കുറിച്ച് ഇങ്ങനെ പറഞ്ഞാല്‍ ആരും സമ്മതിച്ചുതരും. പക്ഷേ അത്രമാത്രം, കളിക്കളത്തിന് പുറത്ത് കെ പിക്ക് അത്ര സപ്പോര്‍ട്ട് പോര. അതിപ്പോ ഡ്രസിംഗ് റൂമിലായാലും കളിയിലെ രാഷ്ട്രീയമായാലും.

ഇംഗ്ലണ്ട് ടീമിനെ തകര്‍ത്തത് കോച്ച് ആന്‍ഡി ഫ്‌ലവറാണ് എന്ന പ്രസ്താവനയിലൂടെയാണ് കെവിന്‍ പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന് തലവേദനയാകുന്നത്. കെ പി - ദ ഓട്ടോബയോഗ്രഫി എന്ന ആത്മകഥയിലാണ് കെവിന്‍ പീറ്റേഴ്‌സണ്‍ പലരെയും അസ്വസ്ഥമാക്കാന്‍ പോന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

തനി ഭ്രാന്ത് എന്നാണ് മുന്‍ ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസ് ഇതിനെ വിളിക്കുന്നത്. പുസ്തകം ഇംഗ്ലണ്ട് ടീമിന് പണിയാകുമെന്നും സ്‌ട്രോസ് പറയുന്നു. കൂടുതല്‍ വായിക്കൂ.

 ടീമിന് പുറത്തായതെങ്ങനെ

ടീമിന് പുറത്തായതെങ്ങനെ

കെവിന്‍ പീറ്റേഴ്‌സനില്ലാത്ത ഇംഗ്ലണ്ട് ടീമോ. കെ പി ഇംഗ്ലണ്ട് ടീമില്‍ നിന്നും പുറത്തുപോയി എന്ന വാര്‍ത്ത പലരെയും ഞെട്ടിക്കുന്നതായിരുന്നു. അതിന്റെ പിന്നിലെ കാരണങ്ങള്‍ പറയുകയാണ് പീറ്റേഴ്‌സണ്‍ ആത്മകഥയിലൂടെ.

കാരണം കോച്ച് തന്നെ

കാരണം കോച്ച് തന്നെ

സിംബാബ്‌വെക്കാരനായ കോച്ച് ആന്‍ഡി ഫ്‌ലവറാണ് ഇംഗ്ലണ്ട് ടീമിനെ തകര്‍ത്തതെന്ന് പീറ്റേഴ്‌സന്‍ ആരോപിക്കുന്നത്. സത്യത്തില്‍ ഇംഗ്ലണ്ട് ടീമിന് മികച്ച വിജയങ്ങള്‍ നേടിക്കൊടുത്ത കോച്ചാണ് ഫ്‌ലവര്‍.

സഹകളിക്കാരും മോശക്കാരല്ല

സഹകളിക്കാരും മോശക്കാരല്ല

പിന്നില്‍ നിന്ന് കുത്തിയ സഹകളിക്കാരെയും ബോര്‍ഡിനെയും കുറിച്ചും പീറ്റേഴ്‌സന് പലതും പറയാനുണ്ട്. ടീമിനുള്ളില്‍ തന്നെ ഒരു കോക്കസ് സൃഷ്ടിക്കപ്പെട്ടു.

ഇവരാണ് പ്രശ്‌നക്കാരായ കളിക്കാര്‍

ഇവരാണ് പ്രശ്‌നക്കാരായ കളിക്കാര്‍

ബ്രോഡ്, പ്രയര്‍, സ്വാന്‍, ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ ചേര്‍ന്ന് ഒരു കോക്കസ് ഉണ്ടാക്കി. ടീമിലെ മറ്റ് കളിക്കാര്‍ക്ക് ജീവിതം പോലും ദുസഹമാക്കിയത് ഇവരാണ്.

കോച്ചെന്ത് ചെയ്തു

കോച്ചെന്ത് ചെയ്തു

ഈ കോക്കസിനെ വളരാന്‍ അനുവദിച്ച കോച്ച് ആന്‍ഡി ഫ്‌ലവര്‍ ടീമിനെ തകര്‍ത്തു. ദക്ഷിണാഫ്രിക്കന്‍ വംശജനായ പീറ്റേഴ്‌സണ്‍ ആരോപിക്കുന്നു.

കോച്ച് തീരെ പോര

കോച്ച് തീരെ പോര

നല്ലൊരു കോച്ചായിരുന്നു ഫ്‌ലവറിന് പകരം ഉണ്ടായിരുന്നതെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു.

പക്ഷേ കണക്കുകള്‍ തിരിച്ചാണ്

പക്ഷേ കണക്കുകള്‍ തിരിച്ചാണ്

ആഷസ് വിജയമടക്കം ഇംഗ്ലണ്ടിന് ഒട്ടേറെ വിജയങ്ങളും റാങ്കിംഗും നേടിക്കൊടുത്തത് ആന്‍ഡി ഫ്‌ലവര്‍ എന്ന കോച്ചാണ്. 2010 ലെ ട്വന്റി 20 ലോകകപ്പും അവര്‍ ജയിച്ചു

ശരിക്കും ഭ്രാന്താണോ

ശരിക്കും ഭ്രാന്താണോ

ആന്‍ഡ്രൂ സ്‌ട്രോസ് പറഞ്ഞത് പോലെ ഇംഗ്ലണ്ട് ടീമിനെ തകര്‍ക്കാന്‍ പോന്ന ഭ്രാന്തന്‍ വാക്കുകളാണോ പീറ്റേഴ്‌സന്റേത്. അതോ ഈ ആരോപണങ്ങളില്‍ വല്ല കാര്യവുമുണ്ടോ.

രണ്ടുപക്ഷം

രണ്ടുപക്ഷം

മുന്‍കളിക്കാരും താരങ്ങളും രണ്ടുപക്ഷത്താണ്. അലക് സ്റ്റുവര്‍ട്ടിനെപോലുള്ളവര്‍ കെ പി യെ പിന്തുണക്കുന്നു. അധികമാരും കെ പിക്ക് സപ്പോര്‍ട്ടുമായി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Story first published: Friday, October 10, 2014, 10:10 [IST]
Other articles published on Oct 10, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X