മയന്തി ലാംഗര്‍ ഭര്‍ത്താവ് സ്റ്റ്യുവര്‍ട്ട് ബിന്നിയെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ സംഭവിച്ചത്

Posted By:

ബെംഗളുരു: സ്‌പോര്‍ട്‌സ് അവതാരകയായ മയന്തി ലാംഗറിനെ പരിചയമില്ലാത്ത ടിവി പ്രേക്ഷകര്‍ അപൂര്‍വമായിരിക്കും. ഇവരുടെ ഭര്‍ത്താവ് മുന്‍ ഇന്ത്യന്‍താരം സ്റ്റ്യുവര്‍ട്ട് ബിന്നിയെ അറിയുന്നതിനേക്കാള്‍ മയന്തിയെ കായിക പ്രേമികള്‍ക്കറിയാം. ഇരുവരും ഒരുമിച്ച് വേദികളിലെത്തുന്നത് ചുരുക്കമായതിനാലാകണം ഇവരുടെ ബന്ധത്തെക്കുറിച്ചറിയുന്നവരും അപൂര്‍വമാണ്.

വിവാഹത്തിന്റെ അഞ്ചാംവാര്‍ഷികം പോലും ആഘോഷിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. കാരണം തിരക്കുതന്നെ. കര്‍ണാടക പ്രീമിയര്‍ ലീഗുമായി തിരക്കിലാണ് സ്റ്റ്യുവര്‍ട്ട് ബിന്നി. മയന്തിയാകട്ടെ ടൂര്‍ണമെന്റിലെ ക്രിക്കറ്റ് പ്രസന്റേറ്ററും. വിവാഹ വാര്‍ഷിക ദിവസം ബെല്‍ഗാവി പാന്തേഴ്‌സിനുവേണ്ടി 46 പന്തില്‍ 87 റണ്‍സടിച്ചു ബിന്നി.

mayanti

ഇതോടെ മത്സരത്തിന്റെ ഇടവേളയില്‍ മയന്തിയുടെ മുന്നിലെത്തിയതാകട്ടെ ഭര്‍ത്താവ് ബിന്നി. ഇരുവരും കളിയെക്കുറിച്ച് സാധാരണ രീതിയില്‍ സംസാരിച്ചെങ്കിലും പ്രത്യേക ദിവസത്തെക്കുറിച്ച് ബിന്നി ഓര്‍മപ്പെടുത്താനും മറന്നില്ല. ഇതെന്താണ് കേള്‍വിക്കാരില്‍ പലര്‍ക്കും മനസിലായില്ല. എന്നാല്‍, മയന്തിയുടെ മുഖത്ത് ഭാവമാറ്റം പ്രകടമായിരുന്നു. മത്സരത്തിനുശേഷം ബിന്നി ഇരുവരുടെയും ചിത്രങ്ങള്‍ പ്രത്യേക ദിവസത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വിവാഹ വാര്‍ഷികം പുറത്തറിയുന്നത്. ഇതാദ്യമായാണ് മയന്തി ഭര്‍ത്താവിനെ ഇന്റര്‍വ്യൂ ചെയ്യുന്നത്.

Story first published: Sunday, September 10, 2017, 8:48 [IST]
Other articles published on Sep 10, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍