വെറുംകൈയോടെ വന്ന ചരിത്രം അവള്‍ക്കില്ല.. ഇത്തവണയും തെറ്റിച്ചില്ല, മനുവിനെക്കുറിച്ച് അച്ഛന്‍ പറയുന്നത്

Written By:

ദില്ലി: ഇന്ത്യന്‍ ഷൂട്ടിങിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് കൗരമാരക്കാരിയായ മനു ഭാക്കര്‍. ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേട്ടവുമായാണ് ഈ 16 കാരി വീണ്ടും ലോകത്തെ വിസ്മയിപ്പിച്ചത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലാണ് ഗെയിംസ് റെക്കോര്‍ഡോടെ മനു പൊന്നണിഞ്ഞത്. മകളുടെ മെഡല്‍നേട്ടത്തില്‍ മതിമറന്ന് സന്തോഷിക്കുകയാണ് അച്ഛന്‍ രാം കിഷന്‍ ഭാക്കര്‍. എന്നാല്‍ മനു മെഡല്‍ നേടിയതില്‍ അദ്ദേഹത്തിന് ആശ്ചര്യമൊന്നുമില്ല. ഏതു ചാംപ്യന്‍ഷിപ്പിനു പോയാലും വെറുംകൈയോടെ വന്ന ചരിത്രം അവള്‍ക്കില്ലെന്നാണ് രാം കിഷന്‍ അഭിമാനത്തോടെ പറയുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ജിതു റായിയിലൂടെ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം

വെല്‍ബെക്ക് ഡബിളില്‍ ആഴ്‌സനല്‍... ചെല്‍സിക്കു സമനില, മാഡ്രിഡ് പോര് ഒപ്പത്തിനൊപ്പം

1

ഗെയിംസില്‍ അവളുടെ നേട്ടം തനിക്കേറെ ആഹ്ലാദവും അഭിമാനവും നല്‍കുമ്പോഴും ആശ്ചര്യമില്ല. കാരണം സ്‌കൂള്‍ തലത്തിലും ദേശീയ തലത്തിലും പങ്കെടുത്ത എല്ലാ ടൂര്‍ണമെന്റുകളിലും അവള്‍ മെഡലുകളുമായിട്ടാണ് വീട്ടിലേക്ക് തിരിച്ചുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗെയിംസില്‍ പങ്കെടുക്കാന്‍ ഗോള്‍ഡ് കോസ്റ്റിലേക്കു പുറപ്പെടുമ്പോള്‍ മല്‍സരഫലത്തെക്കുറിച്ചോര്‍ത്ത് ആശങ്ക വേണ്ടെന്നും ആസ്വദിച്ച് മല്‍സരിക്കണമെന്നുമാണ് അവളോട് ഉപദേശിച്ചത്. ജയവും തോല്‍വിയുമെല്ലാം മല്‍സരത്തിന്റെ ഭാഗമാണെന്നും മകളെ ഓര്‍മിപ്പിച്ചതായി രാം കിഷന്‍ കൂട്ടിച്ചേര്‍ത്തു.

2

കന്നി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നതിന്റെ സമ്മര്‍ദ്ദമൊന്നും അവള്‍ക്കില്ലായിരുന്നു. യാതൊരു സമ്മര്‍ദ്ദവുമില്ലാതെ മല്‍സരിക്കുകയെന്നതാണ് മനുവിന്റെ ശീലം. മല്‍സരത്തിന്റെ ആകെയുള്ള ഫലം എന്താവുമെന്ന് ചിന്തിക്കാതെ തന്റെ ഓരോ ഷോട്ടിനെക്കുറിച്ച് മാത്രമേ മകള്‍ ചിന്തിക്കാറുള്ളൂ. മാത്രമല്ല ഓരോ തവണയും സ്വന്തം പ്രകടനം മെച്ചപ്പെടുത്തുന്നതിലാണ് അവള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും രാം കിഷന്‍ വിശദമാക്കി. ഹരിയാനയിലെ ഗോറിയ സ്വദേശിയാണ് ഇന്ത്യന്‍ ഷൂട്ടിങിലെ ഈ പുതിയ അത്ഭുതം.

Story first published: Monday, April 9, 2018, 9:49 [IST]
Other articles published on Apr 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍