ശൈത്യകാല ഒളിംപിക്‌സ്: ഇന്ത്യന്‍ താരം ശിവകേശവന് മെഡലില്ല, 34ാമത്...

Written By:

പ്യോങ്ചാങ്: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടു കിരീട പ്രതീക്ഷകളിലൊന്നായ വെറ്ററന്‍ താരം ശിവ കേശവന്‍ ഫൈനല്‍ പോലും കാണാതെ പുറത്തായി. തന്റെ മല്‍സര ഇനമായ ല്യൂജില്‍ ആദ്യ മൂന്നു ഹീറ്റുസകള്‍ കഴിഞ്ഞപ്പോള്‍ 34ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. മൂന്നു ഹീറ്റ്‌സിലും കൂടിയുള്ള പോയിന്റിന്റെ അടിസ്ഥാനത്തില്‍ ആദ്യ 20 സ്ഥാനങ്ങളിലെത്തുന്നവര്‍ക്കു മാത്രമേ ഫൈനലിലേക്ക് യോഗ്യതയുള്ളൂ.

36 കാരനായ ശിവകേശവന്റെ കരിയറിലെ ആറാമത്തെയും അവസാനത്തെയും ശൈത്യകാല ഒളിംപിക്‌സ് കൂടിയായിരുന്നു ഇത്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കു ല്യൂജില്‍ നിരവധി മെഡലുകള്‍ സ്മാനിച്ച താരം കൂടിയാണ് അദ്ദേഹം.

1

മൂന്നാം ഹീറ്റ്‌സില്‍ 1,344 മീറ്റര്‍ 48.900 സെക്കന്റില്‍ ഫിനിഷ് ചെയ്‌തെങ്കിലും ഫൈനലില്‍ കടക്കാന്‍ അതു മതിയായിരുന്നില്ല. മൂന്നാം ഹീറ്റ്‌സിലെ പോയിന്റ് പരിശോധിച്ചപ്പോള്‍ 30ാമനായിരുന്നു ശിവകേശവന്‍. എന്നാല്‍ മൂന്നു ഹീറ്റ്‌സുകളിലെയും കൂടി പോയിന്റ് കണക്കാക്കിയപ്പോള്‍ താരം 34ാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.

2

ഈയിനത്തില്‍ ഓസട്രേലിയന്‍ താരം ഡേവിഡ് ഗ്ലെര്‍ഷറാണ് സ്വര്‍ണത്തിന് അവകാശിയായത്. അമേരിക്കയുടെ ക്രിസ് മസ്‌ഡെസറിനാണ് വെള്ളി. ല്യൂജ് സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ അമേരിക്കന്‍ താരമെന്ന റെക്കോര്‍ഡിനും ഇതോടെ ക്രിസ് അവകാശിയായി.

Story first published: Monday, February 12, 2018, 7:16 [IST]
Other articles published on Feb 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍