വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

35 മത് ദേശീയ ഗെയിംമിന് ഇന്ന് തിരിതെളിയും

By Aswathi

തിരുവനന്തപുരം: കാത്തിരിപ്പിനും ആരോപണങ്ങള്‍ക്കും വിട. മത്സരങ്ങളുടെയും കായികതാരങ്ങളുടെയും എണ്ണം കൊണ്ട് ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഗെയിമായി മാറിയ 35 മത് ദേശീയ ഗെയിംമിന് ഇന്ന് (31-01-2015-ശനി) തിരി തെളിയും. വെകിട്ട് അഞ്ചരയ്ക്ക് അനന്തപുരിയില്‍ പുതുതായി പണികഴിപ്പിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്.

മുപ്പത് സംസ്ഥാനങ്ങളില്‍ നിന്നും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും സൈനികരുടെ സംഘമായ സര്‍വീസസില്‍ നിന്നുമായി ഒഫിഷ്യലുകളും കായികതാരങ്ങളുമടക്കം പതിനായിരത്തിലേറെ പേര്‍ മേളയില്‍ പങ്കെടുക്കാന്‍ എത്തിക്കഴിഞ്ഞു. 33 കായിക ഇനങ്ങളിലായി 414 സ്വര്‍ണമടക്കം 1369 മെഡലുകള്‍ സമ്മാനിക്കപ്പെടും.

sachin

മേളയുടെ പ്രധാന വേദിയായ തിരുവനന്തപുരത്ത് 15 ഇനങ്ങളില്‍ മത്സരം നടക്കും. ആറ് ഇനങ്ങള്‍ക്ക് വേദിയാവുന്ന കൊച്ചിയാണ് രണ്ടാംസ്ഥാനത്ത്. കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും വേദിയൊരുക്കിയിട്ടുണ്ട്.

എല്ലായിനങ്ങളിലും മത്സരിക്കുന്ന ഒരേയൊരു ടീം കേരളമാണ്. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ്, റണ്ണറപ്പുകളായ മണിപ്പുര്‍, മഹാരാഷ്ട്ര, ഹരിയാണ തുടങ്ങിയ ടീമുകളില്‍നിന്ന് കടുത്ത വെല്ലുവിളി കേരളത്തിന് നേരിടേണ്ടിവരും. മത്സരത്തിന്റെ കൊഴുപ്പും ഹരവും അതാണല്ലോ. അത് തന്നെയാണ് കാണേണ്ടതും.

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറും പങ്കെടുക്കുന്ന ചടങ്ങ് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യന്മാരായ പിടി ഉഷയ്ക്കും അഞ്ജു ബി ജോര്‍ജിനും ദീപ ശിഖ കൈമാറും. മോഹല്‍ലാലിന്റെ ലാലിസം മ്യൂസിക് ബാന്റിന്റെ സംഗീതവും ചെണ്ടവിദ്വാന്‍ മട്ടന്നൂര്‍ ശങ്കരകുട്ടിയുടെ നേതൃത്വത്തില്‍ 101 പേര്‍ അണിനിരക്കുന്ന മേളവും ഉണ്ടാകും.

Story first published: Sunday, February 1, 2015, 9:03 [IST]
Other articles published on Feb 1, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X