വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020ലെ ഒളിംപിക്‌സില്‍ ഇന്ത്യ തകര്‍ക്കും; കായിക താരങ്ങളെ രക്ഷിക്കാനെത്തുന്നത് ഇവര്‍

ദില്ലി: ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ വിജകരമായ പ്രകടനങ്ങള്‍ കാഴ്ചവെച്ച് മടങ്ങിയെത്തിയിരുന്നു. എന്നാല്‍ ഈ പ്രകടനം പലപ്പോഴും ഒളിംപിക്‌സ് വേദിയില്‍ കാണാന്‍ ഇന്ത്യക്കാര്‍ക്ക് ഭാഗ്യം സിദ്ധിക്കാറില്ല. 2020 ടോക്യോ ഒളിംപിക്‌സില്‍ ഇതിനൊരു മാറ്റം വേണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി ഒളിംപിക് മത്സരങ്ങളില്‍ ഇന്ത്യയുടെ കരുത്ത് മുഴുവന്‍ പ്രകടിപ്പിക്കുന്നതിനായി രാജ്യത്തെ മെഡല്‍ പ്രതീക്ഷയുള്ള താരങ്ങള്‍ക്കുള്ള പരിശീലനത്തില്‍ സഹായിക്കാമെന്നാണ് ഐഒസി പ്രസിഡന്റ് തോമസ് ബാഷ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ടോക്യോ ഒളിംപിക്‌സിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി അന്താരാഷ്ട്ര വിദഗ്ധര്‍ ഉള്‍പ്പെടുന്ന സ്‌പോര്‍ട്‌സ് സയന്‍സ്, കോച്ചിംഗ് എന്നിവ ലഭ്യമാക്കാനുള്ള വര്‍ക്കിംഗ് ഗ്രൂപ്പിനെ തയ്യാറാക്കാമെന്ന് കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡും, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്രയും, ഐഒസി പ്രസിഡന്റും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. 'കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ 66 മെഡലുകളാണ് നേടിയത്. തങ്ങളുടെ കഴിവ് വ്യക്തമാക്കുന്ന വ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നത്', രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ബാഷ് പറഞ്ഞു.

olympicrings

ഒളിംപിക്‌സ് വേദിയിലും ഈ മികവ് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. 2020 ടോക്യോ ഒളിംപിക്‌സിലേക്ക് താരങ്ങളെ തയ്യാറെടുപ്പിക്കാനുള്ള വേദിയൊരുക്കാനാണ് തീരുമാനം. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് എല്ലാ സഹായങ്ങളും നല്‍കുമെന്നും ബാഷ് കൂട്ടിച്ചേര്‍ത്തു. ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഐഒഎയും, മന്ത്രാലയവും തമ്മിലുള്ള വടംവലി തുടരുകയാണ്.

സ്‌പോര്‍ട്‌സ് സംഘടനകള്‍ സുതാര്യമായി പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നതെന്നും ഐഒഎ പ്രസിഡന്റ് വ്യക്തമാക്കി. ഡോപിംഗില്‍ ഇന്ത്യയുടെ ട്രാക്ക് റെക്കോര്‍ഡ് മോശമാണെന്നും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്താമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും ബാഷ് പറഞ്ഞു.

Story first published: Saturday, April 21, 2018, 9:27 [IST]
Other articles published on Apr 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X