'പരിശീലകന്‍ ഒത്തുകളിക്കാന്‍ പറഞ്ഞു', ഗുരുതര ആരോപണവുമായി ഇന്ത്യന്‍ താരം മണിക ഭത്ര

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടേബില്‍ ടെന്നിസ് സൂപ്പര്‍ താരം മണിക ഭത്രയുടെ പുതിയ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പരിശീലകന്‍ സൗമ്യദീപ് റോയ് തന്നോട് മത്സരം തോറ്റുകൊടുക്കാന്‍ ആവിശ്യപ്പെട്ടുവെന്ന ഗുരുതര വെളിപ്പെടുത്തലാണ് മണി ഭത്ര നടത്തിയിരിക്കുന്നത്. ഒളിംപിക്‌സ് യോഗ്യതാ മത്സരത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യക്കുവേണ്ടി തോറ്റ് കൊടുക്കാന്‍ ആവിശ്യപ്പെട്ടുവെന്നാണ് മണിക വെളിപ്പെടുത്തിയിരിക്കുന്നത്.

ടോക്കിയോ ഒളിംപിക്‌സില്‍ പരിശീലകന്‍ സൗമ്യദീപിന്റെ സഹായം മണിക നിരസിച്ചിരുന്നു. ഇതിന് കാരണം കാണിക്കല്‍ നോട്ടീസ് ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ മണികക്ക് അയച്ചിരുന്നു. ഇതിന് നല്‍കിയ വിശദീകരണത്തിലാണ് പരിശീലകനെതിരേ മണിക ഗുരുത ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നോട് ഒത്തുകളിക്കാന്‍ ആവിശ്യപ്പെട്ട പരിശീലകന്‍ തന്റെ ഒപ്പം മത്സരത്തിലുണ്ടാവുന്നത് മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തടസമാവുമെന്നതിനാലാണ് ഒളിംപിക്‌സ് മത്സരത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നാണ് ലോക 56ാം റാങ്കുകാരിയായ മണിക വിശദീകരണ കത്തില്‍ പറഞ്ഞിരിക്കുന്നതെന്നാണ് ടേബിള്‍ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

'ശ്രദ്ധ കുറയുന്നത് മാത്രമല്ല ഇന്ത്യന്‍ പരിശീലകനെ ഒളിംപിക്‌സ് മത്സരത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതിന് മറ്റൊരു ഗുരുതരമായ കാരണം കൂടിയുണ്ട്. അദ്ദേഹം 2021 മാര്‍ച്ചില്‍ ദോഹയില്‍ നടന്ന ഒളിംപിക്‌സ് യോഗ്യതാ മത്സരത്തില്‍ തോറ്റുകൊടുക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. അദ്ദേഹത്തിന്റെ ശിഷ്യക്ക് ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിക്കൊടുക്കുന്നതിനാണ് ഒത്തുകളിക്കാന്‍ ആവിശ്യപ്പെട്ടത്'-'ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി അരുണ്‍ ബാനര്‍ജിക്ക് നല്‍കിയ വിശദീകരണക്കുറുപ്പില്‍ മണിക എഴുതിത് ഇങ്ങനെയാണ്.

മണികയുടെ വെളിപ്പെടുത്തല്‍ ഇതിനോടകം വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ആരോപണ വിധേയനായ പരിശീലകന്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 'റോയ്‌ക്കെതിരേയാണ് ഇപ്പോള്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹം പ്രതികരിക്കട്ടെ,എന്നിട്ടാണ് ഈ പ്രശ്‌നത്തിലെ ഭാവി തീരുമാനങ്ങള്‍ കൈക്കൊള്ളുക'- അരുണ്‍ ബാനര്‍ജി പറഞ്ഞു.

ഇന്ത്യക്കായി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീം വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുള്ള വ്യക്തിയാണ് സൗമ്യദീപ് റോയ്. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ് അദ്ദേഹം.റോയിയുടെ അക്കാദമിയിലാണ് മണികയും സുതീര്‍ത്ഥ മുഖര്‍ജിയും പരിശീലനം നടത്തിയിരുന്നത്. വെറും ആരോപണമല്ലെന്നും തെളിവുകളുണ്ടെന്നുമാണ് മണിക പറയുന്നത്. 'ഈ സംഭവം വെറും ആരോപണമല്ല. വ്യക്തമായ തെളിവുകള്‍ എന്റെ കൈയിലുണ്ട്. ആവിശ്യമുള്ള സമയത്ത് അധികാരപ്പെട്ടവര്‍ക്ക് അത് എത്തിച്ച് നല്‍കും.

ഒത്തുകളിക്കണമെന്ന് ആവിശ്യപ്പെട്ട് പരിശീലകന്‍ എന്റെ ഹോട്ടലില്‍ വന്നിരുന്നു. 20 മിനുട്ടോളം ഇത് സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു. തന്റെ മറ്റൊരു ശിഷ്യയെക്കൂടി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. രാജ്യത്തിന്റെ അഭിമാനത്തിനല്ല അദ്ദേഹം പരിഗണന നല്‍കുന്നത്. ഇക്കാര്യം ടിടിഎഫ് ഐയോട് പറയില്ലെന്ന് അദ്ദേഹത്തിന് ഞാന്‍ ഉറപ്പ് നല്‍കിയിട്ടില്ല. ദേശീയ പരിശീലകന്റെ ആവിശ്യമില്ലാത്ത ഉത്തരവുകള്‍ പാലിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്.

എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയത് മാനസികമായി ബാധിച്ചു. അത് പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. ഒളിംപിക്‌സിന്റെ സമയത്ത് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് ആഗ്രഹിച്ചത്. ഞാന്‍ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്തമാണ്'-മണിക ഭത്ര പറഞ്ഞു.

എന്തായാലും മണികയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. 26കാരിയായ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണവും ഓരോ വെള്ളിയും വെങ്കലവും ദക്ഷിണ ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയിട്ടുള്ള താരത്തെ 2020ല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, September 4, 2021, 9:59 [IST]
Other articles published on Sep 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X