ഗെയിംസ്: റിലേയില്‍ ഇന്ത്യന്‍ കുതിപ്പ്... പുരുഷ ടീമിന് ഫൈനല്‍ ബെര്‍ത്ത്, മലയാളി താരവും സംഘത്തില്‍

Written By:

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മികച്ച പ്രകടനം തുടരുന്നു. ട്രാക്കിനു പുറത്തു മാത്രമല്ല അകത്തും ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യന്‍ പുരുഷ ടീം 4-400 മീ റിയേലുടെ ഫൈനലിലേക്കു ടിക്കറ്റെടുത്തു. മലയാളി താരം മുഹമ്മദ് അനസുള്‍പ്പട്ട ടീമാണ് മെഡല്‍പ്പോരിന് യോഗ്യത നേടിയത്.

1

അനസിനെകൂടാതെ ജീവന്‍ സുരേഷ്, ജേക്കബ് അമോജ്, രാജീവ് ആരോക്യ എന്നിവരാണ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. രണ്ടാം ഹീസ്റ്റില്‍ മൂന്നു മിനിറ്റും 04.05 സെക്കന്റും കൊണ്ട് രണ്ടാം സ്ഥാനത്തു ഫിനിഷ് ചെ്തായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശനം. രണ്ടാം ഹീറ്റ്‌സില്‍ സ്പ്രിന്റ് രാജാക്കന്‍മാരായ ജമൈക്കയാണ് ഒന്നാമതെത്തിയത്. 3.03.97 സെക്കന്റില്‍ ജമൈക്ക മല്‍സരം പൂര്‍ത്തിയാക്കി. രണ്ടാം ഹീറ്റ്‌സില്‍ തന്നെ ഇന്ത്യക്കു പിന്നില്‍ മൂന്നാമതെത്തിയ ബഹാമസും ഫൈനലില്‍ കടന്നു. ഹീറ്റ്‌സ് വണ്ണില്‍ നിന്നും ബോട്‌സ്വാന, കെനിയ, ഫിജി എന്നിവരാണ് ഫൈനലിലെത്തിയ മറ്റു ടീമുകള്‍.

രണ്ടു കളിയില്‍ ഏഴു വിക്കറ്റ്, ഐപിഎല്ലിനെ മയക്കിയ മയാങ്ക് മാജിക്ക്, അവിശ്വസനീയ അരങ്ങേറ്റം...

ഐപിഎല്‍: രാജസ്ഥാനെ എഴുതിത്തള്ളാന്‍ വരട്ടെ... ചില മാറ്റങ്ങള്‍ അനിവാര്യം, പിന്നെ പിടിച്ചാല്‍ കിട്ടില്ല

4-400 മീറ്റര്‍ റിലേയില്‍ നിലവിലെ ഏഷ്യന്‍ ചാംപ്യന്‍മാര്‍ കൂടിയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ നടന്ന മീറ്റിലാണ് ഇന്ത്യ ഒന്നാസ്ഥാനത്തു ഫിനിഷ് ചെയ്തത്. ഇത്തവണ മെഡല്‍ ഫേവറിറ്റുകളിലൊന്ന് കൂടിയാണ് ഇന്ത്യ.

Story first published: Friday, April 13, 2018, 15:49 [IST]
Other articles published on Apr 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍