വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോണ്‍സന് പരിക്ക്, ന്യൂ ഇയര്‍ ആഘോഷിക്കാന്‍ കോലിയും കൂട്ടരും

സിഡ്‌നി: ക്യാപ്റ്റന്‍ കൂള്‍ ധോണി യുഗത്തിന് ശേഷമുള്ള ആദ്യത്തെ ടെസ്റ്റ്. ഫില്‍ ഹ്യൂസിന്റെ മരണത്തിന് തൊട്ടുപിന്നാലെ ആരംഭിച്ച വികാരനിര്‍ഭരമായ പരമ്പരയിലെ അവസാനത്തെ ടെസ്റ്റ്. ഇന്ത്യ - ഓസ്‌ട്രേലിയ ബോര്‍ഡര്‍ - ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ഇത്രയും കാരണങ്ങള്‍ കൊണ്ട് പ്രധാനപ്പെട്ടതാണ്.

ഇത് മാത്രമല്ല, ജനുവരി ആറിന് സിഡ്‌നിയില്‍ തുടങ്ങാനിരിക്കുന്ന ടെസ്റ്റിന് മേല്‍ ഇന്ത്യ പ്രതീക്ഷ വെക്കാന്‍ വേറെയുമുണ്ട് കാരണങ്ങള്‍. പൊരുതിത്തോറ്റ രണ്ട് ടെസ്റ്റുകള്‍ക്കും മെല്‍ബണിലെ സമനിലയ്ക്കും ശേഷം ഒരു ആശ്വാസജയം പ്രതീക്ഷിക്കുകയാണ് ഇന്ത്യ. ധോണി വിരമിച്ചതോടെ ക്യാപ്റ്റനായ വിരാട് കോലിക്ക് വിജയത്തോടെ തുടങ്ങാനായാല്‍ ടീം ഇന്ത്യയ്ക്കും അത് ഹാപ്പി ന്യൂ ഇയറാകും.

പരിക്കേറ്റ മിച്ചല്‍ ജോണ്‍സന്‍ സിഡ്‌നിയില്‍ കളിക്കില്ല എന്നത് ഇന്ത്യയ്ക്കും ക്യാപ്റ്റന്‍ കോലിക്കും സന്തോഷമാകും. ടീമില്‍ ചില മാറ്റങ്ങളോടെയാകും ഇന്ത്യയും നാലാം ടെസ്റ്റിന് ഇറങ്ങുക. സിഡ്‌നിയില്‍ ഇന്ത്യ ജയിക്കണമെങ്കില്‍ ഇവര്‍ക്ക് പ്രധാന റോളുകളുണ്ട്. കാണൂ.

ക്യാപ്റ്റന്‍ കോലി

ക്യാപ്റ്റന്‍ കോലി

ക്യാപ്റ്റനായ ആദ്യ ടെസ്റ്റില്‍ അഡിലെയ്ഡില്‍ മിന്നും ഫോമിലായിരുന്നു കോലി. ഇരട്ടസെഞ്ചുറിയോടെ വിജയത്തിന് അരികിലെത്തിച്ചു ഇന്ത്യയെ കോലി. ഇതിന്റെ തുടര്‍ച്ച സിഡ്‌നിയിലും കോലി കാഴ്ചവെക്കുമോ. കാത്തിരുന്ന് കാണാം.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഏകദിനത്തിലും ട്വന്റി 20 യിലും മാരക ഫോമിലാണ് സുരേഷ് റെയ്‌ന. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ റെയ്‌നയ്ക്ക് അവസരം കിട്ടിയില്ല. എന്നാല്‍ സിഡ്‌നിയില്‍ കഥ മാറും. ധോണി പോയതോടെ ദുര്‍ബലമായ മധ്യനിരയെ ഉറപ്പിക്കാനുള്ള ചുമതല റെയ്‌നയ്ക്ക് കിട്ടുമെന്നാണ് കരുതുന്നത്. ബൗണ്‍സറിനെ നേരിടാനുള്ള വീക്ക്‌നെസ് റെയ്‌ന എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചിരിക്കും നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതകള്‍.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഏറെ പ്രതീക്ഷകളോടെ ഓസ്‌ട്രേലിയയ്ക്ക് വിമാനം കയറിയതാണ് രാഹുല്‍. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് കളിക്കാന്‍ രാഹുലിന് കഴിഞ്ഞില്ല. ഫോമിലില്ലാത്ത ധവാന് പകരം രാഹുല്‍ ഓപ്പണിംഗിന് ഇറങ്ങിയേക്കും എന്നാണ് കരുതുന്നത്. എങ്കില്‍ രാഹുല്‍ നല്‍കുന്ന തുടക്കം ഇന്ത്യയ്ക്ക് നിര്‍ണായകമാകും.

രഹാനെ

രഹാനെ

മധ്യനിരയില്‍ രഹാനെയുടെ ഇന്നിംഗ്‌സുകളെ ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് ഇപ്പോള്‍ നോക്കുന്നത്. രഹാനെ ഫോം തുടര്‍ന്നാല്‍ കോലിക്ക് കാര്യങ്ങള്‍ എളുപ്പമാകും.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഒരു ഫാസ്റ്റ് ബൗളറെ ഒഴിവാക്കി ഇന്ത്യ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെ കൊണ്ടുവരും എന്നും വാര്‍ത്തകളുണ്ട്. അക്ഷര്‍ വരുന്നതോടെ ബാറ്റിംഗിലും ടീം ശക്തമാകും.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ബൗളിംഗ് ടീമിന്റെ തലവനായ ഇഷാന്ത് ഒന്ന് ഫോമിലായാലേ ഓസ്‌ട്രേലിയയുടെ ഇരുപത് വിക്കറ്റുകള്‍ എന്ന സ്വപ്‌നത്തിലെത്താന്‍ ഇന്ത്യയ്ക്ക് കഴിയൂ. ഉമേഷ് യാദവോ ഷമിയോ ആരെങ്കിലും ഒരാള്‍ സിഡ്‌നിയില്‍ പുറത്തിരിക്കേണ്ടി വരുമെന്നാണ് കേള്‍വി.

Story first published: Monday, January 5, 2015, 10:04 [IST]
Other articles published on Jan 5, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X