അന്താരാഷ്ട്ര ഷൂട്ടിങ് വേദിയില്‍ ഇന്ത്യയുടെ ഹീന സിദ്ദുവിന് സ്വര്‍ണം

Posted By: rajesh mc

ഹന്നോവര്‍: ജര്‍മനിയിലെ ഹന്നോവറില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിങ് മത്സരത്തില്‍ ഇന്ത്യയുടെ ഹീന സിദ്ദുവിന് സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍താരം മെഡല്‍ നേടിയത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ പി ശ്രീ നിവേത വെങ്കലം നേടി. ഫൈനലില്‍ മികച്ച പ്രകടനം നടത്തിയ ഹീന ഫ്രഞ്ച് താരവുമായി സമനില നേടിയെങ്കിലും സ്വര്‍ണമെഡല്‍ കൈവിട്ടില്ല.

ഹീന 239.8 പോയന്റ് നേടിയപ്പോള്‍ മൂന്നാം സ്ഥാനം നേടിയ നിവേത 219.2 പോയന്റും നേടി. അടുത്തയാഴ്ച മ്യൂണിക്കില്‍ നടക്കാനിരിക്കുന്ന ഐഎസ്എസ്എഫ് ലോകപ്പിന് മുന്നോടിയായി നേടിയ സ്വര്‍ണം ഹീനയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതായി. ഫൈനലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞതാണ് സ്വര്‍ണം നേടാന്‍ ഇടയായതെന്ന് ഹീന പറഞ്ഞു.

heena

പരിശീലനം ലക്ഷ്യത്തിലെത്തിയതിലും സ്വര്‍ണം നേടാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്. പ്രതീക്ഷിച്ച രീതിയില്‍ പ്രകടനം നടത്താനായില്ലെങ്കിലും അന്തിമ വിജയം നേടുന്നത് ആത്മവിശ്വാസമുയര്‍ത്തുമെന്നും ഹീന വ്യക്തമാക്കി. മെയ് 22 മുതല്‍ 29 വരെയാണ് മ്യൂണിക്കില്‍ ലോകകപ്പ് നടക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഹീന ഉള്‍പ്പെടെയുള്ള താരങ്ങളില്‍ ഇന്ത്യ ഏറെ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണവും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വെള്ളിയും ഹീന കോമണ്‍വെല്‍ത്തില്‍ നേടിയിരുന്നു.

Story first published: Tuesday, May 15, 2018, 9:27 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍