കോമണ്‍വെല്‍ത്ത് ഗെയിംസ്; ഹീന സിദ്ദുവിലൂടെ ഇന്ത്യയ്ക്ക് പതിനൊന്നാം സ്വര്‍ണം

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹീന സിദ്ദുവിലൂടെ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് ഹീന ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയത്. ഓസ്‌ട്രേലിയയുടെ എലേന ഗാലിയാബോവിച്ച് ഈ ഇനത്തില്‍ വെള്ളിമെഡല്‍ നേടി.

heena

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹോക്കിയില്‍ ഇന്ത്യന്‍ കുതിപ്പ്... സെമിയില്‍, സ്വര്‍ണം രണ്ടു ജയമകലെ

ഇതേ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ അനു സിങ് ഫൈനലില്‍ പുറത്തായിരുന്നു. ഇതോടെ ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനൊന്ന് സ്വര്‍ണം ലഭിച്ചു. ആറാം ദിനം ഇന്ത്യന്‍ ഷൂട്ടര്‍ ഗഗന്‍ നരംഗ് ഉള്‍പ്പെടെയുള്ളവര്‍ മെഡല്‍ നേടുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ഹീന സ്വര്‍ണക്കുതിപ്പ് നടത്തിയത്.
heena-cwg

ഗെയിംസില്‍ ഇന്ത്യ ആകെ 19 മെഡലുകള്‍ നേടിയിട്ടുണ്ട്. 11 സ്വര്‍ണം, 4 വെള്ളി, 5 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നില. നേരത്തെ ഇന്ത്യന്‍ ബോക്‌സര്‍ നമന്‍ തന്‍വാര്‍ സെമിയില്‍ കടന്ന് വെങ്കല മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. സമോവ താരത്തെ 5-0 എന്ന നിലയിലാണ് നമന്‍ തോല്‍പ്പിച്ചത്. മറ്റൊരു ബോക്‌സര്‍ അമിത് പഘലും സെമിയില്‍ കടന്ന് മെഡല്‍ ഉറപ്പിച്ചു. ഹോക്കിയില്‍ മലേഷ്യയെ 2-1ന് മറികടന്ന് ഇന്ത്യന്‍ പുരുഷന്മാര്‍ നോക്കൗട്ട് ഘട്ടത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

Story first published: Tuesday, April 10, 2018, 12:46 [IST]
Other articles published on Apr 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍