വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രെയിം സ്മിത്ത് വിരമിച്ചതെന്തിന്?

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കേവലം മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വിജയിയായ ക്യാപ്റ്റന്‍ കൂടിയായ ഗ്രെയിം സ്മിത്ത് വിരമിക്കുന്നത്. ക്രിക്കറ്റ് ആരാധകരോ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയോ തീരെ പ്രതീക്ഷിക്കാത്ത നേരത്താണ് പൊടുന്നനെ സ്മിത്ത് തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.

ന്യൂലാന്‍ഡ്‌സില്‍ ഓസ്്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കില്ല എന്നാണ് സ്മിത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ തീരുമാനം എന്നാണ് സ്മിത്ത് വിരമിക്കല്‍ പ്രഖ്യാപനെത്തെ വിളിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കണങ്കാലിനേറ്റ പരിക്കാണ് സ്മിത്തിനെ ചെറുപ്രായത്തില്‍ കളിക്കളത്തില്‍ നിന്നും അകറ്റുന്നത്.

graemesmith

ഹെര്‍ഷല്‍ ഗിബ്‌സിനൊപ്പം ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മിന്നുന്ന തുടക്കം നല്‍കിയ സ്മിത്ത് 117 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 109 എണ്ണത്തിലും ക്യാപ്റ്റനായിരുന്നു ഈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍. ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ നായകനായ റെക്കോര്‍ഡ് സ്മിത്തിന്റെ പേരിലാണ്. ഇതില്‍ 53 വിജയങ്ങളുണ്ട്. 27 സെഞ്ചുറികള്‍ അടക്കം 9262 റണ്‍സാണ് സ്മിത്തിന്റെ ടെസ്റ്റിലെ സമ്പാദ്യം.

വെറും ഒമ്പതാമത്തെ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായി സ്ഥാനമേറ്റതാണ് ഗ്രെയിം സ്മിത്ത് എന്ന ഭീമാകാരനായ ഓപ്പണര്‍. ഇരുപത്തിരണ്ട് വയസ്സും 82 ദിവസവും മാത്രമായിരുന്നു ബംഗ്ലാദേശിനെതിരെ കളി നയിക്കുമ്പോള്‍ സ്മിത്തിന് പ്രായം. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ കൂടിയാണ് സ്മിത്ത്.

Story first published: Thursday, September 25, 2014, 16:49 [IST]
Other articles published on Sep 25, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X