വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രാങ്ക് ലാംപാര്‍ഡ് ചെല്‍സി വിടുന്നു

ലണ്ടന്‍: ചെല്‍സി ടീമിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍ ഫ്രാങ്ക് ലാംപാര്‍ഡ് ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചു. 13 വര്‍ഷത്തെ ചെല്‍സി ജീവിതം അവസാനിപ്പിക്കുന്ന തീരുമാനം വാര്‍ത്താസമ്മേളനം വിളിച്ചാണ് താരം അറിയിച്ചത്. ക്ലബ്ബിനു വേണ്ടി ഇതുവരെ 211 ഗോളുകളാണ് ഈ സൂപ്പര്‍ മധ്യനിര താരം അടിച്ചുകൂട്ടിയത്.

ചെല്‍സി എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും. അടുത്ത തട്ടകം ഏതായാലും മനസ്സ് എപ്പോഴും നിങ്ങളോടൊപ്പമായിരിക്കും-ചെല്‍സി ആരാധകരോടായി ലാംപാര്‍ഡ് മനസ്സ് തുറന്നു. 36കാരനായ ലാംപാര്‍ഡ് ബ്രസീല്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിന്റെ ഉപനായകനാണ്. അമേരിക്കന്‍ ലീഗിലേക്ക് ചേക്കാറുനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ വിടവാങ്ങളെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Lampard

1995ല്‍ വെസ്റ്റ് ഹാം യുനൈറ്റഡിലൂടെയായിരുന്നു അരങ്ങേറ്റം. ലോണില്‍ സ്വന്‍സിയ സിറ്റിയ്ക്കുവേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. 2001ല്‍ 18.43 മില്യണ്‍ പൗണ്ടിനാണ് ചെല്‍സി ലാംപാര്‍ഡിനെ സ്വന്തമാക്കിയത്. വിശ്വസ്തനായ ഈ കളിക്കാരന് കരാര്‍ പുതുക്കി നല്‍കുന്ന കാര്യത്തില്‍ ചെല്‍സി ഒരു മടിയും കാണിച്ചിരുന്നില്ല. പലപ്പോഴും പ്രീമിയര്‍ ലീഗിലെ റെക്കോര്‍ഡ് തുകയ്ക്കായിരുന്നു സൂപ്പര്‍ താരത്തെ ക്ലബ്ബില്‍ പിടിച്ചുനിര്‍ത്തിയിരുന്നത്.

Story first published: Tuesday, June 3, 2014, 9:29 [IST]
Other articles published on Jun 3, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X