കൊറിയന്‍ കാര്‍ണിവലിന് കൊടിയേറി... ഇന്ത്യന്‍ പതാകയേന്തിയത് ശിവ കേശവന്‍ തന്നെ, ആദ്യദിനം 5 ഫൈനല്‍

Written By:

പ്യോങ്ചാങ്: ശൈത്യകാല ഒളിംപിക്‌സിന് ദക്ഷിണ കൊറിയയിലെ പ്യോചാങില്‍ വര്‍ണാഭമായ തുടക്കം. ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ശിവകേശവനാണ് ഇന്ത്യന്‍ പതാകയേന്തിയത്. മേളയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊന്നാണ് പ്രമുഖ ല്യൂജ് താരം കൂടിയായ ശിവ. തുടര്‍ച്ചയായി അഞ്ചാം ശൈത്യകാല ഒളിംപിക്‌സിലാണ് 36 കാരനായ ശിവ ഇന്ത്യന്‍ പതാകവാഹകനാവുന്നത്.

ശിവയെക്കൂടാതെ ക്രോസ് കണ്‍ട്രി വിഭാഗം സ്‌കീയിങില്‍ ജഗദീഷ് സിങാണ് ഇന്ത്യക്കു വേണ്ടി ഒളിംപിക്‌സില്‍ മല്‍സരിക്കുന്ന മറ്റൊരു താരം. ഇരുവരെയും കൂടാതെ ഇന്ത്യന്‍ സംഘത്തലവന്‍ ഹര്‍ജീന്ദര്‍ സിങുള്‍പ്പെടെ ആറു പേര്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.

1

മേളയുടെ ആദ്യദിനം അഞ്ചിനങ്ങളിലാണ് മെഡല്‍ പോരാട്ടങ്ങളുള്ളത്. പുരുഷ സിംഗിള്‍സ് ല്യൂജില്‍ നാല് ഹീറ്റ്‌സുകളില്‍ ശിവ ഇന്ത്യക്കായി മല്‍സരിക്കും. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഹീറ്റ്‌സുകള്‍ നടക്കുക. നാല് ഹീറ്റ്‌സുകളിലും കൂടിയുള്ള പ്രകടനം പരിഗണിച്ചാണ് വിജയിയെ തീരുമാനിക്കുക. അതേസമയം, 15 കിലോമീറ്റര്‍ നോര്‍ഡിക് സ്‌കീയിങ് ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ജഗദീഷ് പോരാട്ടത്തിനിറങ്ങുക. ഫെബ്രുവരി 16നാണ് താരത്തിന്റെ മല്‍സരം.

2

ഒളിംപിക്‌സിന്റെ ആദ്യദിനം ക്രോസ് കണ്‍ട്രി സ്‌കീയിങ്, ബയാത്ത്‌ലോണ്‍, സ്പീഡ് സ്‌കെയ്റ്റിങ്, ഷോര്‍ട്ട് ട്രാക്ക് സ്പീഡ് സ്‌കെയ്റ്റിങ്, സ്‌കീ ജംപിങ് എന്നിവയിലാണ് ഫൈനലുകള്‍ നടക്കുന്നത്.

Story first published: Saturday, February 10, 2018, 11:59 [IST]
Other articles published on Feb 10, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍