ചൈനീസ് ഗ്രാന്‍റ് പ്രീയില്‍ ഡാനിയേല്‍ റിക്കിയാര്‍ഡോ നേടി

Posted By: ATHIRA V AUGUSTINE

ചൈനീസ് ഗ്രാന്റ് പ്രിക്സില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ വേഗ കിരീടം അണിയുമെന്ന് കാത്തിരുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് റെഡ്‌ബുള്‍ താരം ഡാനിയേല്‍ റിക്കിയാര്‍ഡോ ഒന്നാമതെത്തി. ഫോര്‍മുല വണ്‍ അങ്ങനെയാണ്. എല്ലായ്പ്പോഴും സര്‍ക്യൂട്ടുകള്‍ പിന്തുണച്ചെന്ന് വരില്ല. മനുഷ്യനും യന്ത്രവും കാലാവസ്ഥയും സര്‍ക്യൂട്ടും എല്ലാം ഒരുപോലെ വന്നാല്‍ മാത്രമേ വിജയക്കൊടി പാറിക്കാനാകൂ. രണ്ടാമത് മേര്‍സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസ് രണ്ടാമത് ഫിനിഷ് ചെയ്തപ്പോള്‍ ഫെരാരിയുടെ കിമി റെയ്കോനന്‍ ആണ് മൂന്നാമതെത്തിയത്.

റിക്കിയാര്‍ഡോയുടെ സഹതാരം മാക്സ് വെസ്റ്റാപ്പെനും ഒരേ സമയത്ത് ഫിനിഷ് ചെയ്തെങ്കിലും രണ്ട് തവണ പിഴവ് വരുത്തിയതിനാല്‍ പരിഗണിച്ചില്ല. അമിത ആത്മവിശ്വാസമാണ് പിഴവ് വരുത്താന്‍ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ലൂയിസ് ഹാമില്‍ട്ടണ്‍ ഒന്നാമതെത്തുമെന്ന് പ്രതീക്ഷിച്ച് സര്‍ക്യൂട്ടിലേക്ക് കണ്ണും നട്ടിരുന്ന ഫോര്‍മുല വണ്‍ ആരാധകര്‍ക്ക് അഞ്ചാം സ്ഥാനമാണ് ഹാമില്‍ട്ടണ്‍ സമ്മാനിച്ചത്. സെബാസ്റ്റ്യന്‍ വെറ്റലായിരുന്നു രണ്ടാം സ്ഥാനക്കാരനായ ബോട്ടാസിന്റെ പ്രധാന എതിരാളി. വളരെ മോശം പ്രകടം പുറത്തെടുത്തതില്‍ അതീവ ദുഖിതനാണ് ലൂയിസ് ഹാമില്‍ട്ടണ്‍. അടുത്ത തവണ കൂടുതല്‍ മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെക്കുമെന്നും അല്ലെങ്കില്‍ പോയിന്‍റുകള്‍ നഷ്ടമാകുമെന്നും ഹാമില്‍ട്ടണ്‍ ആരാധകര്‍ക്ക് മുന്പില്‍ കുന്പസാരം നടത്തി. മാക്സ് വെസ്റ്റാപ്പെനുമായി കൂട്ടിയിടിച്ചതിനാല്‍ മികച്ച പ്രകടനത്തിലേക്കെത്താനായില്ലെന്നാണ് വെറ്റല്‍ മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് തവണ അദ്ദേഹമാണ് പിഴവ് വരുത്തിയത്. അതിന്റെ ഫലമായി രണ്ടു പേര്‍ക്കും മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ജഡ്ജ്മെന്റ് പിഴച്ചു അതാണുണ്ടായതെന്നും വെറ്റല്‍ മാധ്യമങ്ങളോട് പറഞ്ഞു.

daniel

ഏതായാലും ചൈനീസ് ഗ്രാന്റ് പ്രിക്സിലെ സര്‍ക്യൂട്ടിലെ തീ അണഞ്ഞു. ഇനി അടുത്തത് അസെര്‍ബെയ്ജാന്‍ ഗ്രാന്റ് പ്രിക്സ് ആണ്. ഹാമില്‍ട്ടന്റെ തിരിച്ചു വരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നതെങ്കിലും എതിരാളികളില്‍ പ്രമുഖനായി ഇനി റിക്കിയാര്‍ഡോയെക്കൂടി കാണേണ്ടതുണ്ട്. ചൈനീസ് ഗ്രാന്റ് പീ കിരീടം സ്വന്തമാക്കിയ അന്പരപ്പിലും ആഹ്ലാദത്തിലുമാണ് റിക്കിയാര്‍ഡോ. അടുത്ത മത്സരത്തില്‍ ഇത്തരം ക്രേസി മത്സരം ആകണം എന്ന ആഗ്രഹത്തിലാകും അദ്ദേഹം സര്‍ക്യൂട്ടില്‍ വേഗത്തെ തോല്‍പ്പിക്കാനിറങ്ങുക. ഇനി കണ്ണുകള്‍ അടുത്ത സര്‍ക്യൂട്ടിലേക്ക്. അസെര്‍ബെയ്ജാന്‍ സര്‍ക്യൂട്ട്.......

Read more about: hamilton winner
Story first published: Monday, April 16, 2018, 9:00 [IST]
Other articles published on Apr 16, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍