കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യന്‍ ബോക്‌സര്‍മാര്‍ കുതിക്കുന്നു

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് മിന്നുന്ന തുടക്കം. ശനിയാഴ്ച റിങ്ങിലിറങ്ങിയ സരിതാ ദേവി, മനോജ് കുമാര്‍, ഹുസ്സാമുദ്ദീന്‍ മുഹമ്മദ് എന്നിവര്‍ അനായാസം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

മുപ്പത്തിയാറുകാരിയായ സരിത ബാര്‍ബഡോസിന്റെ ഇരുപത്തിയാറുകാരിയായ കിംബര്‍ലിക്കെതിയെ 30-25 എന്ന സ്‌കോറിനാണ് ജയം പിടിച്ചെടുത്തത്. 2014ല്‍ ഗ്ലാസ്‌ഗോ ഗെയിംസില്‍ സരിത വെള്ളിമെഡല്‍ നേടിയിരുന്നു. തന്റെ ട്രേഡ്മാര്‍ക്കായ കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെയാണ് സരിത എതിരാളിയെ നിലംപരിശാക്കിയത്. ഓസ്‌ട്രേലിയയുടെ അന്‍ജ സ്ട്രിഡ്‌സ്‌മെന്‍ ആണ് 60 കിലോഗ്രാം വിഭാഗത്തില്‍ സരിതയുടെ അടുത്ത എതിരാളി.

commonwealth

പുരുഷന്മാരുടെ 56 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ഹുസാമുദ്ദീന്‍ മൊഹമ്മദ് എതിരാളി ബോയെ വരാവരയ്‌ക്കെതിരെ അഞ്ച് റൗണ്ടുകളിലും ആധിപത്യം സ്ഥാപിച്ചു. 30-27 എന്ന നിലയിലായിരുന്നു അന്തിമവിജയം. മറ്റൊരു ബോക്‌സര്‍ മനോജ് കുമാര്‍ 69 കിലോഗ്രാം വിഭാഗത്തില്‍ ടാന്‍സാനിയന്‍ എതിരാളിയെ 30-27 എന്ന സ്‌കോറിന് മറികടന്നു. ഗോള്‍ഡ് കോസ്റ്റിലെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളായ മനോജ് കുമാര്‍ ഏപ്രില്‍ 10ന് ഓസ്‌ട്രേലിയയുടെ നിക്കോളാസ് ടെറിയുമായാണ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. സെമിയില്‍ കടന്നാല്‍ മനോജ് കുമാറിനും മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കും വെങ്കല മെഡല്‍ ഉറപ്പിക്കാം.


Story first published: Sunday, April 8, 2018, 8:26 [IST]
Other articles published on Apr 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍