ഇന്ത്യന്‍ അധികൃതരെ ബ്ലാക്ക്‌മെയില്‍ ചെയ്ത സൈന ഒടുവില്‍ ഹീറോയിനായി

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാളിന് ഇത് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സമയമാണ്. തുടര്‍ച്ചയായ തോല്‍വികള്‍ കരിയറിന് വിരാമമിട്ടേക്കമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സൈന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടത്തിയ പോരാട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചത് വിലപ്പെട്ട സ്വര്‍ണം.

കോമണ്‍വെല്‍ത്ത്; എതിരാളികളെ ഇടിച്ചിട്ട് ഇന്ത്യന്‍ ബോക്‌സര്‍മാരുടെ മെഡല്‍ക്കൊയ്ത്ത്

ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ശക്തരായ മലേഷ്യയെ തോല്‍പ്പിച്ച് ഇന്ത്യ സ്വര്‍ണം നേടിയപ്പോള്‍ ബ്ലാക്ക്‌മെയിലുകാരിയെന്ന് പരിഹസിക്കപ്പെട്ട സൈന നായികയായി മാറുകയും ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ നിന്നും പിതാവിനെ മാറ്റിയതിനെ തുടര്‍ന്ന് ഇന്ത്യന്‍താരം ഗെയിംസില്‍ നിന്നും പിന്മാറുമെന്ന് ഭീഷണിപ്പെടുത്തയതാണ് വിവാദത്തിനിടയാക്കിയത്. പിതാവിനെ തിരിച്ചെത്തിച്ചില്ലെങ്കില്‍ മത്സരത്തിനിറങ്ങില്ലെന്നായിരുന്നു സൈനയുടെ ഭീഷണി.

sainanehwalcwg2018

ഇതേതുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ സൈനയ്ക്ക് അനുകൂലമായി നിലപാടെടുക്കുകയും ചെയ്തു. എന്തായാലും വിവാദമെല്ലാം മാറ്റിവെച്ച് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സൈന നിര്‍ണായക മത്സരത്തില്‍ മലേഷ്യന്‍ താരത്തിനെതിരെ ജയം നേടിയതോടെ ഇന്ത്യന്‍ ക്യാമ്പിന് ആഹ്ലാദവുമായി സ്വര്‍ണവുമെത്തി. ഒരുപക്ഷെ, സൈന മത്സരത്തില്‍ തോല്‍ക്കുകയും ഇന്ത്യയ്ക്ക് സ്വര്‍ണം നഷ്ടപ്പെടുകയും ചെയ്തിരുന്നെങ്കില്‍ ഒളിമ്പിക് മെഡല്‍ ജേതാവിന് അത്ര നല്ല സ്വീകരണമല്ല ഇന്ത്യയില്‍ ലഭിക്കുക.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിന്റെ സുവര്‍ണനേട്ടത്തില്‍ സൈന അതീവ സന്തുഷ്ടയാണ്. വ്യക്തിഗത സ്വര്‍ണത്തേക്കാള്‍ ഏറെ സന്തോഷം തരുന്നതാണ് ടീം ഇനത്തിലെ സ്വര്‍ണമെന്ന് സൈന പ്രതികരിച്ചു. വ്യക്തഗത ഇനത്തിലും സൈന അടുത്തദിവസം മത്സരിക്കാനിറങ്ങുന്നുണ്ട്. പിവി സിന്ധു ഈ ഇനത്തില്‍ സ്വര്‍ണം നേടുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.


Story first published: Wednesday, April 11, 2018, 9:58 [IST]
Other articles published on Apr 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍