കോമണ്‍വെല്‍ത്ത്; എതിരാളികളെ ഇടിച്ചിട്ട് ഇന്ത്യന്‍ ബോക്‌സര്‍മാരുടെ മെഡല്‍ക്കൊയ്ത്ത്

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആറാംദിനം ഇന്ത്യന്‍ ബോക്‌സര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം. ഇന്ത്യയുടെ മനോജ് കുമാര്‍, മുഹമ്മദ് ഹുസാമുദ്ദീന്‍, സതീഷ് കുമാര്‍ എന്നിവര്‍ സെമിയില്‍ കടന്നു. ഇതോടെ ഇവര്‍ കുറഞ്ഞത് വെങ്കല മെഡലെങ്കിലും നേടുമെന്നുറപ്പാക്കുകയും ചെയ്തു.

എതിരാളികള്‍ക്കുമേല്‍ പൂര്‍ണ ആധിപത്യം നേടിയാണ് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ വിജയം നേടിയത്. 56 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ഹുസാമുദ്ദീന്‍ 5-0ത്തിന് സാംബിയന്‍ എതിരാളിയെ കീഴടിക്കി. മനോജ് കുമാര്‍ ആതിഥേയതാരം ടെറി നിക്കോളാസിനെ 4-1 എന്ന സ്‌കോറിനാണ്‍ തോല്‍പ്പിച്ചത്. 69 കിലോഗ്രാം വിഭാഗത്തിലാണ് മനോജിന്റെ സെമി പ്രവേശം.

manoj

91 കിലോഗ്രാം വിഭാഗത്തില്‍ റിങ്ങിലിറങ്ങിയ സതീഷ് 4-1ന് എതിരാളിയെ തറപറ്റിച്ചു. നേരത്തെ അമിത് പംഘല്‍, നമന്‍ തന്‍വാര്‍ എന്നിവരും സെമിയില്‍ പ്രവേശിച്ചിരുന്നു. കഴിഞ്ഞദിവസം മേരികോമും സെമിയിലെത്തി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. അഞ്ച് സ്വര്‍ണമെങ്കിലും ബോക്‌സിങ് റിങ്ങില്‍നിന്നും എത്തിയാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും അത്. 11 സ്വര്‍ണം നേടിയ ഇന്ത്യ കഴിഞ്ഞവണത്തേക്കാള്‍ സ്വര്‍ണം ഇത്തവണ നേടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ബാഡ്മിന്റണ്‍, ഗുസ്തി തുടങ്ങി മെഡലുറപ്പുള്ള ഇനങ്ങളിലാണ് ഇനി ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷ.

Story first published: Wednesday, April 11, 2018, 9:52 [IST]
Other articles published on Apr 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍