കോമണ്‍വെല്‍ത്ത് ഗെയിംസ്; പവര്‍ലിഫ്റ്റിങ്ങിള്‍ ഉശിരന്‍ പ്രകടനത്തോടെ ഇന്ത്യയ്ക്ക് മെഡല്‍

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം. പുരുഷന്മാരുടെ ഹെവിവെയ്റ്റ് പവര്‍ലിഫ്റ്റിങ്ങില്‍ സച്ചിന്‍ ചൗധരി രാജ്യത്തിനുവേണ്ടി വെങ്കല മെഡല്‍ കരസ്ഥമാക്കി. 201 കിലോഗ്രാം ഭാരം ഉയര്‍ത്തിയ ചൗധരി 181 പോയന്റുമായാണ് മൂന്നാം സ്ഥാനത്തെത്തിയത്.

ഈ ഇനത്തില്‍ നൈജീരിയയുടെ അബ്ദുള്‍ അസീസ് 191.9 പോയന്റോടെ സ്വര്‍ണം നേടി. 188.7 പോയന്റു നേടിയ മലേഷ്യയുടെ യീ ഖീ ജോങ് ആണ് വെള്ളി നേടിയത്. പാര സ്‌പോര്‍ട്‌സ് ഇനത്തില്‍ ഇത്തവണത്തെ ഇന്ത്യയുടെ ആദ്യ മെഡല്‍കൂടിയാണിത്. 11 സ്വര്‍ണവും 4 വെള്ളിയും 6 വെങ്കലുമായി ഇന്ത്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്.

commonwealth

ഗെയിംസിന്റെ ആറാം ദിവസം ഇന്ത്യ ഹീന സിദ്ദുവിലൂടെ സ്വര്‍ണം നേടിയിരുന്നു. ഷൂട്ടിങ്ങില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് ഹീനയുടെ സുവര്‍ണവേട്ടം. ഇതോടെ 2018ലെ കോമണ്‍വെത്തില്‍ രണ്ട് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരവുമായി ഹീന. അതേസമയം, ഇന്ത്യന്‍ പ്രതീക്ഷ തകര്‍ത്ത് ഷൂട്ടര്‍ ഗഗന്‍ നരംഗ് മെഡല്‍ നേടുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍, പുരുഷ വനിതാ ഹോക്കിയിലും, ബോക്‌സിങ്ങിലും ഇന്ത്യ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്.

Story first published: Wednesday, April 11, 2018, 9:49 [IST]
Other articles published on Apr 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍