കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടാന്‍ ദിനേഷ് കാര്‍ത്തിക്കിന്റെ ഭാര്യ ദീപിക പള്ളിക്കലും

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യന്‍ കായിക മേഖലയില്‍ ദീപിക പള്ളിക്കല്‍ എന്ന പേരിനോട് ദിനേഷ് കാര്‍ത്തിക്കിന്റെ പേരും ചേര്‍ത്തുവെക്കേണ്ടതില്ല. കാരണം, സ്‌ക്വാഷില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി തന്റേതായ മേല്‍വിലാസം കുറിക്കാന്‍ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദീപിക അത് ഒരിക്കല്‍ക്കൂടി തെളിയിക്കാനിരിക്കുകയാണ്.

കോമണ്‍വെല്‍ത്ത് ഗെയിംസ്; മത്സരത്തിനു മുന്‍പേ ആദ്യ മെഡല്‍ സ്വന്തമാക്കി വനിതാ ബോക്‌സര്‍

കോമണ്‍വെല്‍ത്ത് സ്‌ക്വാഷ് വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനാണ് ദീപിക. ഗോള്‍ഡ് കോസ്റ്റില്‍ അത് നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവും താരം പ്രകടിപ്പിച്ചു. 2014ലെ ഗെയിംസില്‍ ജോഷ്വ ചിന്നപ്പയ്‌ക്കൊപ്പം ഡബിള്‍സിലും സ്വര്‍ണം നേടിയ ദീപിക ചരിത്രം കുറിക്കുകയും ചെയ്തു.

dinesh

ഇന്ത്യയില്‍ വലിയ പ്രചാരം നേടിയിട്ടില്ലാത്ത സ്‌ക്വാഷ് പോലുള്ള ഇനങ്ങള്‍ ക്രിക്കറ്റിന്റെ നിഴലില്‍ ഒതുങ്ങുകയാണെന്ന പരാതി ദീപികയ്ക്കുണ്ട്. എല്ലാ കായിക ഇനങ്ങളെയും തുല്യമായി കാണണം. ഞാനും ഭര്‍ത്താവും എല്ലാം അത്‌ലറ്റുകളാണ് ക്രിക്കറ്റിന് ലഭിക്കുന്ന പ്രാധാന്യം മറ്റുള്ളവയ്ക്ക് മാധ്യമങ്ങള്‍ നല്‍കുന്നില്ലെന്നും ദീപിക പറഞ്ഞു. വ്യാഴാഴ്ചയാണ് ദീപികയുടെ ആദ്യ മത്സരം. ജോഷ്‌ന ചിന്നപ്പയ്‌ക്കൊപ്പം ഡബിള്‍സിലും സൗരവ് ഘോസാലിനൊപ്പം മിക്‌സഡ് ഡബിള്‍സിലും ദീപിക മാറ്റുരയ്ക്കുന്നു.

Story first published: Thursday, April 5, 2018, 8:25 [IST]
Other articles published on Apr 5, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍