വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; സ്വപ്‌ന ബര്‍മന്റെ സ്വര്‍ണത്തിലൂടെയുള്ള ചരിത്രനേട്ടം കടുത്ത വേദനയെ അവഗണിച്ച്

By Lekhaka
സ്വപ്‌ന ബർമനു ഒരു വലിയ സല്യൂട്ട് | News Of The Day | Oneindia Malayalam

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ അത്‌ലറ്റ് സ്വപ്‌ന ബര്‍മന്‍ സ്വര്‍ണനേട്ടത്തിലെത്തിയത് കടുത്ത വേദനയെ അവഗണിച്ച്. ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന ബഹുമതി സ്വന്തമാക്കിയ ഇരുപത്തിയൊന്നുകാരി രണ്ടുദിവസത്തിലധികം നീണ്ടുനിന്ന മത്സരത്തിലുടനീളം മികച്ച പോരാട്ടവീര്യമാണ് പുറത്തെടുത്തത്.

swapnaburman

മത്സരം തുടങ്ങിയതുമുതല്‍ സ്വപ്‌നയുടെ മുഖത്തെ പ്ലാസ്റ്റര്‍ ഏവരും ശ്രദ്ധിച്ചിരുന്നു. രണ്ടുദിവസവും കടുത്ത പല്ലുവേദനയെ അഗണിച്ചായിരുന്നു താരം ഏഷ്യയുടെ നെറുകയിലെത്തിയത്. ഷോട്ട്പുട്ട് സമയത്തായിരുന്നു പല്ലുവേദന രൂക്ഷമായത്. എന്നാല്‍, പശ്ചിമബംഗാള്‍ സ്വദേശിയായ സ്വപ്‌ന വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. ആകെ 6026 പോയന്റുകളുമായി താരം ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിക്കുകയും ചെയ്തു.

മത്സരത്തിന് രണ്ടുദിവസം മുന്‍പുതന്നെ വേദന ആരംഭിച്ചിരുന്നതായി സ്വപ്‌ന പറഞ്ഞു. എന്നാല്‍, വര്‍ഷങ്ങളായി തുടരുന്ന കഠിനാധ്വാനം ഉപേക്ഷിക്കാന്‍ താന്‍ ഒരുക്കമല്ലായിരുന്നു. അതുകൊണ്ടുതന്നെ വേദന മറന്നുകൊണ്ടു മത്സരത്തില്‍ സജീവമായി. മത്സരത്തിന്റെ ആദ്യ ദിനം പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് കരുതിയത്. വേദന അസഹ്യമായിരുന്നു. പിന്നീട് വേദനമറന്നുകൊണ്ട് മത്സരിക്കാന്‍ തീരുമാനിച്ചു.

പണമില്ലാത്തതിനാല്‍ സാധാരണ ഷൂ ആയിരുന്നു പരിശീലനസമയത്തും മറ്റും താരം ഉപയോഗിച്ചിരുന്നത്. ഇത് പരിശീലനത്തെ ബാധിക്കുകയും ചെയ്തു. തന്റേത് സാധാരണ കുടുംബമാണെന്ന് സ്വപ്‌ന പറയുന്നു. രാജ്യത്തിനുവേണ്ടി ജയിക്കുകയും പണം ലഭിക്കുകയും ചെയ്താല്‍ അത് കുടുംബത്തിന് വലിയ ആശ്വാസമാകും. എല്ലാവരോടും നന്ദിയുണ്ടെന്നും താരം പറഞ്ഞു. സ്വപ്‌നയ്ക്ക് മുന്‍പ് സോമാ ബിശ്വാസ്, ജെജെ ശോഭ, പ്രമീള അയ്പ്പ തുടങ്ങിയവര്‍ ഹെപ്റ്റാത്തലണില്‍ മെഡല്‍ നേടിയിരുന്നു. എന്നാല്‍, ഇതാദ്യമായാണ് ഈ ഇനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം ലഭിക്കുന്നത്.

Story first published: Thursday, August 30, 2018, 11:29 [IST]
Other articles published on Aug 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X