ഏഷ്യന്‍ ഗെയിംസ് ജിംനാസ്റ്റിക്‌സില്‍ ദിപ മെഡല്‍ കൊയ്യുമോ; പരിശീലകന്‍ പറയുന്നു

കൊല്‍ക്കത്ത: ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയുടെ ഗോള്‍ഡന്‍ ഗേളാണ് ദിപാ കര്‍മാക്കര്‍. ഏഷ്യന്‍ ഗെയിംസില്‍ ദിപയെ ഫൈനല്‍ വരെ എത്തിക്കുകയെന്നതാണ് ഇപ്പോള്‍ ലക്ഷ്യമെന്ന് കോച്ച് ബിശ്വേശര്‍ നന്ദി വ്യക്തമാക്കി. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലും ഫൈനല്‍ പ്രവേശനം മാത്രമാണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇപ്പോള്‍ ഒരു മെഡലിനെക്കുറിച്ച് ചിന്തിക്കാന്‍ സമയമായിട്ടില്ല. ഒരു പരിക്കില്‍ നിന്നും അവര്‍ തിരിച്ച് വരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമല്ല. അതുകൊണ്ട് തന്നെ ലക്ഷ്യം ഫൈനലാണ്', നന്ദി പറഞ്ഞു.

കരീബിയന്‍ മണ്ണില്‍ ബൂം ബൂം ഇല്ല... ആരാധകരെ നിരാശരാക്കി അഫ്രീഡി പിന്‍മാറി

ഏകദേശം രണ്ട് വര്‍ഷക്കാലമാണ് പരുക്ക് മൂലം ദിപ മത്സരത്തില്‍ നിന്നും മാറിനിന്നത്. കഴിഞ്ഞ മാസം നടത്തിയ തിരിച്ചുവരവില്‍ തുര്‍ക്കി മെര്‍സിനില്‍ വെച്ച് നടന്ന എഫ്‌ഐജി ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ലോക ചലഞ്ച് കപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. ഇടവേള കഴിഞ്ഞ് ഇറങ്ങുമ്പോള്‍ തൃപുരയില്‍ നിന്നുമുള്ള 24-കാരി യാതൊരു ബുദ്ധിമുട്ടും പ്രകടിപ്പിച്ചില്ല. യോഗ്യതാ റൗണ്ടില്‍ 13.400 സ്‌കോര്‍ നേടിയ താരം ഫൈനലില്‍ 14.150 എന്ന സ്‌കോറിലാണ് സ്വര്‍ണ്ണം അണിഞ്ഞത്.

'തിരിച്ചുവരവിലെ സ്വര്‍ണ്ണനേട്ടത്തോടൊപ്പം താരത്തിന് മേലുള്ള പ്രതീക്ഷയും ഏറിയിട്ടുണ്ട്. അതുകൊണ്ട് രൂപപ്പെടുന്ന സമ്മര്‍ദം ഒഴിവാക്കാന്‍ മാര്‍ഗ്ഗങ്ങളില്ല. കോച്ചെന്ന നിലയില്‍ എനിക്കും സമ്മര്‍ദ്ദമുണ്ട്. ദിപ മത്സരിക്കാനിറങ്ങിയാല്‍ മെഡല്‍ നേടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ', 2016 റിയോ ഒളിംപിക്‌സില്‍ ചുണ്ടിനും കപ്പിനും ഇടയില്‍ തന്റെ ശിഷ്യക്ക് മെഡല്‍ നഷ്ടമാകുന്നതിന് സാക്ഷിയായ നന്ദി കൂട്ടിച്ചേര്‍ക്കുന്നു. ഒളിമ്പിക്‌സിന് പിന്നാലെ ആന്റീരിയര്‍ ക്രൂഷ്യേറ്റ് ലിഗമന്റ് പരുക്ക് മൂലം സര്‍ജറി നേരിട്ട താരത്തിന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുറത്തിരിക്കേണ്ടി വന്നു.

രണ്ടാം ഒളിമ്പിക്‌സ് എന്ന് വിശേഷിപ്പിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ദിപയുടെ തയ്യാറെടുപ്പുകള്‍ക്ക് ഒരു കുറവും വരുത്താതിരിക്കാനുള്ള ശ്രദ്ധയിലാണ് കോച്ച്. ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള താരങ്ങളില്‍ നിന്നുമാണ് ദിപ മത്സരം നേരിടേണ്ടി വരിക.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, August 9, 2018, 16:41 [IST]
Other articles published on Aug 9, 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X