വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1009* റണ്‍സടിച്ച പ്രണവ് ധന്‍വാഡെ ഇല്ല, സച്ചിന്റെ മകന്‍ ടീമില്‍.. വിവാദം കത്തിപ്പടരുന്നു!

By Muralidharan

അണ്ടര്‍ 16 സ്‌കൂള്‍ ക്രിക്കറ്റില്‍ പ്രണവ് ധന്‍വാഡെ ആയിരം റണ്‍സടിച്ചപ്പോള്‍ തന്നെ സച്ചിന് സോഷ്യല്‍ മീഡിയയില്‍ ഇരിക്കപ്പൊറുതി ഇല്ലായിരുന്നു. ഇത്രയും കാലം കളിച്ചിട്ടും സച്ചിന്‍ ഒരിന്നിംഗ്‌സില്‍ ആയിരം റണ്‍സടിച്ചില്ല എന്നായിരുന്നു ട്രോളന്മാരുടെ വാദം. പ്രണവ് ധന്‍വാഡെ സച്ചിനെക്കാള്‍ മേലെയാണ് എന്ന് വരെ പലരും അടിച്ചുവിട്ടു. ഈ നേട്ടത്തില്‍ ട്വിറ്ററിലൂടെ പ്രണവിനെ അഭിനന്ദിച്ച സച്ചിന്‍ താന്‍ കളിച്ച ബാറ്റും ഒപ്പിട്ട് പ്രണവിന് സമ്മാനമായി കൊടുത്തിരുന്നു.‌

ഇപ്പോഴത്തെ വിവാദം പ്രണവ് ധന്‍വാഡെയെ തഴഞ്ഞ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകനെ ടീമിലെടുത്തു എന്നതാണ്. പടിഞ്ഞാറന്‍ മേഖല അണ്ടര്‍ 16 ടീമിലാണ് ഓള്‍റൗണ്ടറായ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഇടം പിടിച്ചിരിക്കുന്നത്. ഒരിന്നിംഗ്‌സില്‍ ആയിരം റണ്‍സെടുത്ത പ്രണവ് ധന്‍വാഡെയ്ക്ക് ടീമില്‍ ഇടം കിട്ടിയതുമില്ല. സച്ചിന്റെ മകനായത് കൊണ്ടാണ് അര്‍ജുന് സെലക്ഷന്‍ കിട്ടിയെതെന്നും, പ്രണവിനെ തഴഞ്ഞത് ശരിയായില്ല എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

pranav-arjun

എന്നാല്‍, പ്രണവ് ധന്‍വാഡെയെ ടീമില്‍ എടുക്കാത്തതില്‍ അനീതിയൊന്നും ഇല്ല എന്നാണ് പ്രണവിന്റെ അച്ഛനായ പ്രശാന്ത് ധന്‍വാഡെ പറയുന്നത്. അണ്ടര്‍ 16 പശ്ചിമമേഖല ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് കഴിഞ്ഞ ശേഷമായിരുന്നത്രെ പ്രണവിന്റെ റെക്കോര്‍ഡ് പ്രകടനം. അതുകൊണ്ട് തന്നെ പ്രണവിന് ടീമിലെത്താന്‍ ഇത് സഹായിച്ചില്ല. 2016 ജനുവരി ആദ്യവാരമായിരുന്നു കെ സി ഗാന്ധി സ്‌കൂളിന് വേണ്ടി കളിച്ച പ്രണവ് 1009 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്.

<strong>പ്രണവ് ധന്‍വാഡെ 1000 അടിച്ചതിന് സച്ചിനെ ട്രോളേണ്ട കാര്യമെന്താ?</strong>പ്രണവ് ധന്‍വാഡെ 1000 അടിച്ചതിന് സച്ചിനെ ട്രോളേണ്ട കാര്യമെന്താ?

ഇത് മാത്രമല്ല, മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍ 10 ടീമിലുള്ളവരെയാണ് പശ്ചിമ മേഖലാ ടീമിലേക്ക് പരിഗണിക്കുക. അര്‍ജുന്‍ നിലവില്‍ എം സി എ ടീമംഗമാണ്. അതേസമയം പ്രണവ് ടീമിലംഗമല്ല. സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകനായത് കൊണ്ട് മാത്രമാണ് പ്രണവ് ധന്‍വാഡേയ്ക്ക് പകരം സച്ചിന്‍ തെണ്ടുല്‍ക്കറെ ടീമിലെടുത്തത് എന്ന വിവാദങ്ങളും ഈ പ്രതികരണത്തോടെ അവസാനിക്കേണ്ടതാണ്.

Story first published: Wednesday, June 1, 2016, 11:27 [IST]
Other articles published on Jun 1, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X