ഇന്ത്യന്‍ കോട്ട കാക്കാന്‍ വീണ്ടും ശ്രീ... കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കി ടീമില്‍ ശ്രീജേഷും

Written By:

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ക്യാപ്റ്റനും മലയാളി ഗോള്‍കീപ്പറുമായ പിആര്‍ ശ്രീജേഷിനെ ടീമിലേക്കു തിരിച്ചുവിളിച്ചുവെന്നതാണ് ശ്രദ്ധേയം. പരിക്കു മൂലം കുറച്ചുകാലം ടീമില്‍ നിന്നും വിട്ടുനിന്ന ശേഷമാണ് ശ്രീ ടീമിലേക്കു മടങ്ങിവന്നത്. ഗോള്‍ഡ്‌കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 18 അംഗ ടീമിനെയാണ് ദേശീയ ഹോക്കി ഫെഡറേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീജേഷ് തിരിച്ചെത്തിയപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങിനെ പുറത്താക്കി. മന്‍പ്രീത് സിങാണ് ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ചിന്‍ഗ്ലെന്‍സെ സിങ് കംഗുജാമാണ്.

ജര്‍മനി സൂക്ഷിച്ചോ... കലിപ്പടക്കാന്‍ ബ്രസീല്‍ റെഡി, ഇത്തവണയും നെയ്മറില്ല, ടീം പ്രഖ്യാപിച്ചു

ജയത്തിലും നാണക്കേടായി രാഹുലിന്റെ റെക്കോര്‍ഡ്!! വിക്കറ്റ് ദാനം ചെയ്ത ആദ്യ ഇന്ത്യന്‍ താരം...

1

ബദ്ധവൈരികളായ പാകിസ്താന്‍, കരുത്തരായ ഇംഗ്ലണ്ട്, മലേഷ്യ, വെയ്ല്‍സ് എന്നിവരുള്‍പ്പെടുന്ന പൂള്‍ ബിയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്ഥാനം. ഏപ്രില്‍ ഏഴിന് പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. സമീപകാലത്തെ മികച്ച പ്രകടനമാണ് മന്‍പ്രീതിനെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ കാരണം. 2017ല്‍ മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിയില്‍ ഏഷ്യാ കപ്പില്‍ ജേതാക്കളായിരുന്നു. പിന്നീട് ലോക ഹോക്കി ലീഗില്‍ ടീം വെങ്കല നേടിയപ്പോഴും മന്‍പ്രീത് തന്നെയായിരുന്നു നായകന്‍.

2

2017ല്‍ നടന്ന സുല്‍ത്താന്‍ അസ്ലന്‍ ഷാ ടൂര്‍ണമെന്റിനിടെയാണ് ശ്രീജേഷിനു ഗുരുതരമായി പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് അദ്ദേഹം മല്‍സരരംഗത്തു നിന്നു മാറി നില്‍ക്കുകയായിരുന്നു. അടുത്തിടെ നടന്ന ന്യൂസിലന്‍ഡ് പര്യടനത്തിലൂടെയാണ് ശ്രീ ദേശീയ ടീമിലേക്കു തിരിച്ചെത്തിയത്. ഈ പരമ്പരയില്‍ നടത്തിയ മികച്ച പ്രകടനം കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമില്‍ അദ്ദേഹത്തിനു സ്ഥാനം നേടിക്കൊടുക്കുകയായിരുന്നു. ശ്രീജേഷിനെ കൂടാതെ 22 കാരനായ സുരാജ് കര്‍കേറയാണ് ഗെയിംസില്‍ ഇന്ത്യയുടെ മറ്റൊരു ഗോള്‍കീപ്പര്‍.

Story first published: Tuesday, March 13, 2018, 15:10 [IST]
Other articles published on Mar 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍