കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹോക്കിയില്‍ ജയം കൈവിട്ട് ഇന്ത്യ... പാകിസ്താനെതിരേ സമനില

Written By:
Commonwealth Games 2018 : ഹോക്കിയിൽ പാകിസ്താനോട് സമനില വഴങ്ങി ഇന്ത്യ | Oneindia Malayalam

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ തുടക്കം സമനിലയോടെ. ചിരവൈരികളായ പാകിസ്താനുമായാണ് ഇന്ത്യ 2-2ന്റെ സമനില കൊണ്ടു തൃപ്തിപ്പെട്ടത്. അനായാസം ജയിക്കായിരുന്ന മല്‍സരം അവസാന രണ്ടു ക്വാര്‍ട്ടറുകളിലാണ് ഇന്ത്യ കൈവിട്ടത്. 2-0ന്റെ മികച്ച വിജയത്തിന് അരികിലായിരുന്നു ഇന്ത്യ. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ആദ്യത്തെയും അവസാന ക്വാര്‍ട്ടറില്‍ സമനില ഗോളും നേടി പാകിസ്താന്‍ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.

ഐപിഎല്‍: വാംഖഡെയിലെ വീരനാര്? ആരവമുയരാന്‍ മണിക്കൂറുകള്‍ മാത്രം... ഇവര്‍ തീരുമാനിക്കും, മല്‍സരവിധി

ഐപിഎല്‍: കിരീടമാര്‍ക്ക്? പ്രവചനം ഇങ്ങനെ... മുംബൈ നേടില്ല!! സാധ്യത രണ്ട് ടീമുകള്‍ക്ക്

1

ഇന്ത്യയുടെ തുടക്കം ഉജ്ജ്വലമായിരുന്നു. ആക്രമിച്ചു കളിച്ച ഇന്ത്യ പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 13ാം മിനിറ്റില്‍ ദില്‍പ്രീത് സിങിലൂടെ ഇന്ത്യ അര്‍ഹിച്ച് ലീഡ് കരസ്ഥമാക്കുകയും ചെയ്തു. ആറു മിനിറ്റിനുള്ളില്‍ പാകിസ്താനെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ ലീഡുയര്‍ത്തി. ഹര്‍മന്‍പ്രീത് സിങിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. പിന്നീട് പാകിസ്താന്‍ കളിയിലേക്കു തിരിച്ചുവരുന്നതാണ് കണ്ടത്. മൂന്നാം ക്വാര്‍ട്ടറില്‍ മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയറിലൂടെ പാകിസ്താന്‍ ആദ്യഗോള്‍ നേടി. പെനല്‍റ്റി കോര്‍ണറിനൊടുവിലാണ് ഇന്ത്യയുടെ മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിനെ നിസ്സഹായനാക്കി ഇര്‍ഫാന്‍ ലക്ഷ്യം കണ്ടത്.

2

അവസാന ക്വാര്‍ട്ടറില്‍ പാകിസ്താന്റെ രണ്ടും കല്‍പ്പിച്ചുള്ള ആക്രമണമായിരുന്നു. ഇതോടെ തുടര്‍ച്ചയായി പാകിസ്താന് പെനല്‍റ്റി കോര്‍ണറുകള്‍ ലഭിക്കുകയും ചെയ്തു. ശ്രീജേഷിന്റെ മികച്ചൊരു സേവാണ് നാലാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ലീഡ് നിലനിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. എന്നാല്‍ അവസാന മിനിറ്റില്‍ മറ്റൊരു പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി പാകിസ്താന്‍ ഇന്ത്യക്കു ജയം നിഷേധിച്ചു. അലി മുബഷറാണ് പാകിസ്താന്റെ സമനില ഗോളിന് അവകാശിയായത്.

Story first published: Saturday, April 7, 2018, 12:08 [IST]
Other articles published on Apr 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍